കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഡിസംബറോടെ 100മില്യന്‍ കോവിഡ്‌ വാക്‌സിന്‍ ഇന്ത്യയിലെത്തിക്കുമെന്ന്‌ സിറം ഇന്‍സ്റ്റിറ്റിയൂട്ട്‌

Google Oneindia Malayalam News

ഡല്‍ഹി: ഈ വര്‍ഷം ഡിസംബറോടെ 100 മില്യന്‍ അസ്‌ട്രാസെസെന്‍കാ കോവിഡ്‌ 19 വാക്‌സിന്‍ ഇന്ത്യക്ക്‌ നല്‍കുമെന്ന്‌ സിറം ഇന്‍സ്റ്റ്യൂട്ട്‌ ഇന്ത്യ മേധാവി അദര്‍ പൂനവാല. ഡിസംബറോടെ ഇന്ത്യയില്‍ മുഴുവനായും വാക്‌സിനേഷന്‍ ആരംഭിക്കാനാകുമെന്നും അദ്ദേഹം പറഞ്ഞു.ലോകത്ത്‌ ഏറ്റലും വലിയ പ്രതിരോധ മരുന്നുകള്‍ ഉദ്‌പാദിപ്പിക്കുന്ന കമ്പനിയായ സിറം ഇന്‍സ്റ്റിറ്റിയൂട്ടും അസ്‌ട്രാസെന്‍കയും ചേര്‍ന്ന്‌ ഒക്‌സഫോര്‍ഡ്‌ യൂണിവേഴ്‌സിറ്റിയുടെ സഹായത്തോടെയാണ്‌ കോവിഡ്‌ പ്രതിരോധമരുന്ന്‌ നിര്‍മ്മാണം, 'കോവിഡ്‌ഷീല്‍ഡ്‌'‌ എന്ന്‌ പേര്‌ നല്‍കിയിരിക്കുന്ന കോവിഡ്‌ വാക്‌സിന്റെ അവസാന ഘട്ട പരീക്ഷണം നടന്നുകൊണ്ടിരിക്കുകയാണ്‌.

Recommended Video

cmsvideo
10 crore doses of Vaccine by December

കൊറോണ ബാധിതരില്‍ വാക്‌സിന്‍ ഫലപ്രദമാണെന്ന്‌ ഉറപ്പായാല്‍ രാജ്യത്ത്‌ അടിന്തരമായി ആവശ്യമുള്ള കോവിഡ്‌ ബാധിതര്‍ക്ക്‌ ഡിസംബറില്‍ തന്നെ വാക്‌സിന്‍ എത്തിക്കാനാകുമെന്ന്‌ അദര്‍ പൂനവാല പറഞ്ഞു. സിറം ഇന്‍സ്റ്റിറ്റിയൂട്ടും അസ്‌ട്രാസെന്‍കയും ചേര്‍ന്ന്‌ 1 ബില്യന്‍ കോവിഡ്‌ വോക്‌സിന്‍ മരുന്നുകളാണ്‌ നിര്‍മ്മിക്കാനൊരുങ്ങുന്നത്‌. കോവിഡ്‌ വാക്‌സിനുകളില്‍ ആദ്യ ഘട്ടം പൂര്‍ത്തിയാക്കുന്ന വാക്‌സിനുകള്‍ ഇന്ത്യയിലാകും എത്തികുകയെന്ന്‌ പൂനവാല പറഞ്ഞു.

vacine

കഴിഞ്ഞ ദിവസം സിറം ഇന്‍സ്റ്റിറ്റിയൂട്ട്‌ പുറത്ത്‌ വിട്ട റിപ്പോര്‍ട്ടില്‍ ഇതുവരെ 40 മില്യന്‍ പ്രതിരോധ മരുന്നു ഉദ്‌പദിപ്പിച്ചതായി സിറം ഇന്‍സ്റ്റ്യൂട്ട്‌ അവകാശപ്പെട്ടിരുന്നു.എന്നാല്‍ ഉത്‌പാദിപ്പിച്ച വാക്‌സിനുകള്‍ ആഗോള തലത്തില്‍ മാത്രമാണോ അതോ ഇന്ത്യയില്‍ മാത്രമായിരിക്കുമോയെന്ന്‌ സിറം ഇന്‍സ്‌റ്റിറ്റിയൂട്ട്‌ വ്യക്തമാക്കിയിട്ടില്ല.

ഓക്‌സ്‌ഫോര്‍ഡ്‌ യൂണിവേഴ്‌സിറ്റയുമായി ചേര്‍ന്ന്‌ നിര്‍മ്മിക്കുന്ന അസ്‌ട്രാ സെന്‍കാ വാക്‌സിന്‍ നിലവില്‍ കണ്ടുപിടിക്കപ്പെട്ടതില്‍ ഏറ്റവും നൂതനമാണെന്നാണ്‌ സിറം ഇന്‍സ്റ്റിറ്റിയട്ടിന്റെ വാദം. സിറം ഇന്‍സ്റ്റിറ്റിയൂട്ടും ഐസിഎം ആറും ചേര്‍ന്ന്‌ രാജ്യത്തെ 15 സെന്ററുകളിലായി വാക്‌സിന്റെ രണ്ടം മൂന്നും ഘട്ട ക്ലിനിക്കല്‍ പരീക്ഷണം നടത്തി വരുകയാണ്‌. പുറത്തുവന്ന കോവിഡ്‌ പ്രതിരോധ വാക്‌സിനുകളില്‍ ഏറ്റവും പ്രതീക്ഷയുള്ള വാക്‌സിനാണ്‌ സിറം ഇന്‍സ്റ്റിറ്റിയൂട്ടിന്റേത്‌.

English summary
India may get 100 million doses asntrazenca covid-19 vaccine by December says serum institute
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X