കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പാക്കിസ്ഥാനെ ഞെട്ടിക്കും; ഇന്ത്യ 32,000 കോടി രൂപയുടെ യുദ്ധക്കപ്പലുകള്‍ വാങ്ങാനൊരുങ്ങുന്നു

  • By Anwar Sadath
Google Oneindia Malayalam News

ദില്ലി: ഇന്ത്യ 32,000 കോടി രൂപയുടെ 12 ചെറുകിട യുദ്ധക്കപ്പലുകള്‍ (മൈന്‍സ്വീപ്പര്‍) വാങ്ങാനൊരുങ്ങുന്നതായി റിപ്പോര്‍ട്ട്. ദക്ഷിണ കൊറിയന്‍ ഷിപ്പിയാര്‍ഡുമായി ഇതുസംബന്ധിച്ച് അടുത്തമാസം ഇന്ത്യ കരാറിലേര്‍പ്പെട്ടേക്കും. 32,000 കോടി രൂപയ്ക്ക് 12 യുദ്ധക്കപ്പലുകളാണ് ഇന്ത്യയ്ക്ക് നല്‍കാന്‍ ദക്ഷിണ കൊറിയന്‍ കമ്പനി സമ്മതിച്ചിരിക്കുന്നത്.

കരാര്‍ നടപ്പാവുകയാണെങ്കില്‍ പ്രധാനമന്ത്രിയുടെ മെയ്ക്ക് ഇന്ത്യാ പദ്ധതി പ്രകാരം ഗോവ ഷിപ്പിയാര്‍ഡില്‍വെച്ചാണ് കപ്പല്‍ നിര്‍മിക്കുക. ഇതിനാവശ്യമായ സാങ്കേതിക സഹായം കൊറിയന്‍ കമ്പനി ഇന്ത്യയ്ക്ക് നല്‍കും. വിഷയത്തില്‍ കഴിഞ്ഞവര്‍ഷം തന്നെ ഇരു രാജ്യങ്ങളും തമ്മില്‍ കരാറിനടുത്തെത്തിയിരുന്നു. മാര്‍ച്ച് 31നകം അന്തിമ കരാര്‍ ഉണ്ടാകമെന്നാണ് റിപ്പോര്‍ട്ട്.

minesweeper

മൈന്‍ സ്വീപ്പറുകള്‍ പ്രധാനമായും രാജ്യാതിര്‍ത്തിയില്‍ കടലുകളിലെ മൈനുകള്‍ കണ്ടെത്തി നശിപ്പിക്കുന്ന ജോലിയില്‍ ഏര്‍പ്പെടുന്നവയാണ്. ടെക്‌നോളജി കൈമാറ്റമാണ് കരാറിലെ പ്രധാന വിഷയമെന്ന് ഗോവ ഷിപ്പിങ് ലിമിറ്റഡ് ചെയര്‍മാന്‍ അഡ്മിറല്‍ ശേഖര്‍ മിത്തല്‍ പറഞ്ഞു. കരാര്‍ അന്തിമമാക്കാനാണ് പ്രയത്‌നിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.

ആദ്യ ഷിപ്പ് 2018ലും മറ്റു ഷിപ്പുകള്‍ 2026നകവും ഇന്ത്യയ്ക്ക് ലഭിക്കുമെന്നാണ് കരുതപ്പെടുന്നത്. 1970ല്‍ സോവിയറ്റ് യൂണിയനില്‍ നിന്നും വാങ്ങിയ ആറ് മൈന്‍സ്വീപ്പറുകളാണ് ഇപ്പോള്‍ നേവിയുടെ സ്വന്തമായുള്ളത്. ഈ മേഖലയില്‍ കൂടുതല്‍ കരുത്താര്‍ജ്ജിക്കുന്നതിനാണ് പുതിയ ഷിപ്പുകള്‍ വാങ്ങുന്നതെന്നാണ് റിപ്പോര്‍ട്ട്.

English summary
India may ink Rs 32,000-cr deal for building minesweepers next month
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X