• search
 • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

ലോക്ഡൗണ്‍ ചില്ലറക്കാര്യമല്ല, ഇന്ത്യക്ക് നേരിടേണ്ടി വരുന്നത്, 21 ദിവസം 4.8 ലക്ഷം കോടി, തകര്‍ന്നടിയും!

ദില്ലി: ഇന്ത്യയുടെ ലോക്ഡൗണ്‍ പ്രതിസന്ധിക്ക് മേല്‍ പ്രതിസന്ധിയായി മാറുന്നു. ഇന്ത്യയുടെ മധ്യവര്‍ഗ സമൂഹം ഈ ലോക്ഡൗണില്‍ തകര്‍ന്ന് തരിപ്പണമാകുമെന്നാണ് സൂചനകള്‍. 1991ന് ശേഷം ഇന്ത്യന്‍ വിപണിയില്‍ വളര്‍ന്ന് വന്നതാണ് മധ്യവര്‍ത്തി സമൂഹം. ഇവരുടെ മികവിലാണ് ഇന്ത്യ വികസ്വര രാജ്യമായി മാറിയത്. എന്നാല്‍ തൊഴില്‍ നഷ്ടവും, രാജ്യത്തെ സാമ്പത്തിക മാന്ദ്യവും ഈ വിഭാഗത്തിന്റെ അസ്തമനത്തിന് കാരണമാകുമെന്നാണ് സൂചന.

ഇന്ത്യയിലെ ദരിദ്ര വിഭാഗം ഭക്ഷണം പോലും കഴിക്കാനില്ലാത്ത അവസ്ഥയിലേക്കും മാറും. മോദി സര്‍ക്കാര്‍ സാമ്പത്തിക പുനരുജീവനത്തിനായി പ്രഖ്യാപിച്ച പാക്കേജുകള്‍ ഇക്കാലത്ത് ഗുണം ചെയ്യില്ലെന്ന് ഉറപ്പാണ്. പ്രധാന കാര്യം 500 രൂപ അക്കൗണ്ടുകളിലേക്ക് വരുന്നത് ആര്‍ക്കും പ്രയോജനമില്ലാത്ത കാര്യമാണ്. സാധനങ്ങള്‍ക്കെല്ലാം തീപ്പൊള്ളുന്ന വിലയാണ്. ഇത് എന്ത് ഒരു ദിവസത്തേക്ക് അന്നം പോലും ഇവര്‍ക്ക് വാങ്ങാനാവില്ല. വില നിയന്ത്രണത്തിന് കേന്ദ്രം ഇതുവരെ തീരുമാനവും എടുത്തിട്ടില്ല.

21 ദിവസത്തെ നഷ്ടം

21 ദിവസത്തെ നഷ്ടം

ഇന്ത്യയുടെ മൂന്ന് ആഴ്ച്ചത്തെ ലോക്ഡൗണ്‍ വിപണി ഭീമമായ നഷ്ടമാണ് ഉണ്ടാക്കിയത്. ഏപ്രില്‍ 14ന് ഇത് അവസാനിച്ചെങ്കിലും 4.8 ലക്ഷം കോടിയുടെ നഷ്ടമാണ് ഉണ്ടാക്കിയിരിക്കുന്നത്. ഇന്ത്യക്ക് താങ്ങാവുന്നതിലും അധികമാണിത്. ബോംബെ ഐഐടിയിലെ റിസര്‍ച്ച് ടീമാണ് നഷ്ടകണക്ക് പുറത്തുവിട്ടത്. മഹാരാഷ്ട്ര, ഗുജറാത്ത്, തമിഴ്‌നാട്, ഉത്തര്‍പ്രദേശ്, കര്‍ണാടക എന്നിവരായിരിക്കും ഏറ്റവും വലിയ നഷ്ടം നേരിടുക. തൊഴില്‍ നഷ്ടവും വരുമാന നഷ്ടവും വെച്ചാണ് ഇത് കണക്കാക്കിയത്.

ലോക്ഡൗണ്‍ തലവേദന

ലോക്ഡൗണ്‍ തലവേദന

ഇന്ത്യയില്‍ കൊറോണവ്യാപനം കുറയുന്നില്ല എന്നതാണ് യാഥാര്‍ത്ഥ്യം. അതുകൊണ്ട് ഇനിയും നഷ്ടം വര്‍ധിക്കാനാണ് സാധ്യത. രാജ്യത്തെ 75 ശതമാനം മേഖലയും അടച്ചിടപ്പെട്ട അവസ്ഥയിലാണ്. വലിയ നേട്ടങ്ങള്‍ നല്‍കിയിരുന്ന സിനിമാ മേഖലയും പൂട്ടിക്കിടക്കുകയാണ്. 21 ദിവസത്തെ ലോക്ഡൗണ്‍ കൊണ്ട് എട്ട് ലക്ഷം കോടിയാണ് ഇന്ത്യന്‍ വിപണിക്ക് നഷ്ടമായതെന്ന് നേരത്തെ കണക്കുകള്‍ വന്നിരുന്നു. നിലവില്‍ കാര്‍ഷിക ഉല്‍പ്പന്നങ്ങള്‍, അവശ്യ സാധനങ്ങള്‍, പബ്ലിക് സര്‍വീസുകള്‍ എന്നിവ മാത്രമാണ് പ്രവര്‍ത്തിക്കുന്നത്.

40 വര്‍ഷത്തെ വീഴ്ച്ച

40 വര്‍ഷത്തെ വീഴ്ച്ച

ഇന്ത്യ കഴിഞ്ഞ 40 വര്‍ഷത്തിനിടെ ഒരിക്കല്‍ പോലും നേരിടാത്ത പിന്നോട്ട് പോക്കാണ് ലോക്ഡൗണിലൂടെ ഉണ്ടാവാന്‍ പോകുന്നത്. 21 ദിവസത്തില്‍ നിന്ന് 40 ദിവസമായി ലോക്ഡൗണ്‍ വര്‍ധിക്കുകയും ചെയ്തു. 1980ല്‍ 5.2 ശതമാനം ജിഡിപി ഇന്ത്യക്ക് ഇടിഞ്ഞിരുന്നു. ഇതിലും താഴേക്കാണ് ഇത്തവണത്തെ പോക്ക്. 20 ശതമാനത്തിലേക്ക് തൊഴിലില്ലായ്മ കുതിക്കും. ലോകരാജ്യങ്ങളും സമാന സാഹചര്യം നേരിടുന്നുണ്ടെങ്കിലും അവിടെ വളര്‍ച്ചാ സാഹചര്യം നിലനില്‍ക്കുന്നുണ്ട്. പ്രധാനമായും അവരുടെ ഉപഭോക്തൃ ശേഷി ഇടിഞ്ഞിട്ടില്ല.

അസംഘടിത മേഖല

അസംഘടിത മേഖല

ഇന്ത്യയിലെ തൊഴില്‍ മേഖല അസംഘടിത മേഖലയെ കേന്ദ്രീകരിച്ചാണ്. ലക്ഷങ്ങളാണ് ഈ മേഖലയില്‍ ജോലി ചെയ്യുന്നത്. ആരോഗ്യ മേഖലയില്‍ ഇന്ത്യ ഇറക്കുന്ന പണം സമീപകാലത്തൊന്നും ഇന്ത്യയുടെ വളര്‍ച്ച ആറ് ശതമാനത്തിന് മുകളിലേക്ക് പോകില്ലെന്ന് ഉറപ്പിക്കുന്നു. 400 മില്യണ്‍ തൊഴിലാളികള്‍ അസംഘടിത മേഖലയില്‍ ജോലി ചെയ്യുന്നുണ്ട്. തെരുവുകളില്‍ കച്ചവടം നടത്തുന്നവരും കടകള്‍ നടത്തുന്നവരും ഇന്ത്യന്‍ വിപണിയുടെ നട്ടെല്ലാണ്. ഇവര്‍ വില്‍പ്പന അവസാനിപ്പിച്ചതോടെ ഒരേ സമയം ഉപഭോക്തൃ ശേഷിയെയും ബാധിച്ചിട്ടുണ്ട്. പ്രധാനമായും ഉത്സവ സീസണുകളും ഈ സമയത്ത് ആഘോഷങ്ങളില്ലാതെ കടന്നുപോയതും വിപണിക്ക് നഷ്ടമുണ്ടാക്കുന്നതാണ്.

cmsvideo
  പ്രധാനമന്ത്രിയുടെ ഏഴ് നിര്‍ദ്ദേശങ്ങള്‍ ഇങ്ങനെ | Oneindia Malayalam
  നഷ്ടം ഭീകരം

  നഷ്ടം ഭീകരം

  മെയ് മൂന്ന് വരെ ഇന്ത്യക്ക് 234.4 ബില്യണിന്റെ നഷ്ടമാണ് ബാര്‍ക്ലേസ് പ്രവചിക്കുന്നത്. ഇത് ജിഡിപിയെ തകര്‍ക്കും. സാമ്പത്തിക വളര്‍ച്ച പൂജ്യത്തിലൊതുങ്ങും. അടുത്ത വര്‍ഷവും ഇത് നാമമാത്രമായിരിക്കും. വെറും 0.8 ശതമാനം. നേരത്തെ ഇന്ത്യക്ക് 120 ബില്യണിന്റെ നഷ്ടമായിരുന്നു കണക്കാക്കിയത്. എന്നാല്‍ അതിലും വലുതാണ് ലോക്ഡൗണ്‍ നീട്ടിയതിലൂടെ സംഭവിച്ചിരിക്കുന്നത്. 2020ല്‍ 2.5 ശതമാനം വളര്‍ച്ചയും ഇന്ത്യ പ്രതീക്ഷിച്ചിരുന്നു. ന്ത്യയില്‍ ഹോട്ടലുകള്‍, റിയല്‍ എസ്‌റ്റേറ്റ് മേഖലകള്‍ എന്നിവയെ രൂക്ഷമായി പ്രതിസന്ധി ബാധിക്കും. അതേസമയം ഗതാഗത തടസ്സമുള്ളതിനാല്‍ ഇന്ത്യ 35200 കോടിയാണ് നഷ്ടപ്പെടുത്തുന്നത്. അതായത് ഒരു ട്രക്കിന് ദിവസേന 2200 രൂപ വീതം നഷ്ടമാകും.

  English summary
  India may lose 4.8 lakhs due to lock down
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X