ജൂലായ് 8 മുതൽ 12 വരെ 10 സംസ്ഥാനങ്ങളിൽ കനത്ത മഴയ്ക്ക് സാധ്യത; കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്
ദില്ലി: ജൂലായ് 9 മുതല്‍ വടക്കുപടിഞ്ഞാറന്‍ ഇന്ത്യയില്‍ മിതമായ രീതിയില്‍ മഴ ലഭിക്കുമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. ജൂലൈ 11, 12 തീയതികളില്‍ ജമ്മു കശ്മീര്‍, ലഡാക്ക്, പഞ്ചാബ് എന്നിവിടങ്ങളില്‍ ഒറ്റപ്പെട്ട കനത്ത മഴയ്ക്ക് സാധ്യതയുണ്ടെന്നും മുന്നറിയിപ്പില്‍ വ്യക്തമാക്കുന്നു. ഒരു ഇടവേളയ്ക്ക് ശേഷം, തെക്ക് പടിഞ്ഞാറന്‍ മണ്‍സൂണ്‍ ജൂലൈ 8 നകം വിവിധ തെക്കന്‍, വടക്കന്‍ സംസ്ഥാനങ്ങളില്‍ ബലപ്പെടാനുള്ള സാധ്യതയുമുണ്ട്.

മഹാരാഷ്ട്ര, ഗോവ, തീരദേശ ആന്ധ്രാപ്രദേശ്, തെലങ്കാന, കര്‍ണാടക, കേരളം, മാഹി എന്നിവിടങ്ങളില്‍ ജൂലൈ 8 മുതല്‍ ജൂലൈ 12 ഒറ്റപ്പെട്ടതും കനത്തതുമായ മഴസാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ നിരീക്ഷണം പുറത്തിറക്കിയ മുന്നറിയിപ്പില്‍ വ്യക്തമാക്കുന്നു. ഇതേ കാലയളവില്‍ ഉത്തരാഖണ്ഡിലും ഉത്തര്‍പ്രദേശിലും സമാനമായ മഴയ്ക്ക് സാധ്യതയുണ്ടെന്നും കാലാവസ്ഥ വകുപ്പ് അറിയിച്ചു.
മധ്യപ്രദേശ്, ഒഡിഷ, വിദര്‍ഭ, ചത്തീസ്ഗണ്ഡ എന്നീ സംസ്ഥാനങ്ങളില്‍ അടുത്ത അഞ്ച് ദിവസത്തിനുള്ളില്‍ ഒറ്റപ്പെട്ടതും ശക്തമായ മഴയ്ക്ക് സാധ്യതയുണ്ട്. ജൂലായ് എട്ടിനും ഒമ്പതിനും വിദര്‍ഭയിലും ചത്തീസ്ഗണ്ഡിലും ശക്തമായ മഴയ്ക്ക് സാധ്യതയുണ്ട്. ജൂലൈ 9 മുതല്‍ വടക്കുപടിഞ്ഞാറന്‍ ഇന്ത്യയില്‍ നേരിയ തോതില്‍ മഴ ലഭിക്കുമെന്നും ജൂലൈ 11, 12 തീയതികളില്‍ ജമ്മു കശ്മീര്‍, ലഡാക്ക്, പഞ്ചാബ് എന്നിവിടങ്ങളില്‍ കനത്തതും ഒറ്റപ്പെടുത്തുമായ മഴയുണ്ടാകുമെന്നും കാലാവസ്ഥാ വകുപ്പ് പ്രവചിക്കുന്നു.












Click it and Unblock the Notifications