ഇന്ത്യയില്‍ നിന്നും ഗള്‍ഫ് രാജ്യങ്ങളും കടന്ന് യൂറോപ്പിലേക്ക് പാത: കരാറിന് കേന്ദ്രത്തിന്റെ അംഗീകാരം
ഡല്‍ഹി: ഇന്ത്യ-മിഡിൽ ഈസ്റ്റ്-യൂറോപ്പ് സാമ്പത്തിക ഇടനാഴിയുമായി ബന്ധപ്പെട്ട് ഒപ്പുവെച്ച് കരാറിന് അംഗീകരാം നല്‍കി പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അധ്യക്ഷതയിൽ ചേർന്ന കേന്ദ്രമന്ത്രിസഭാ യോഗം. ഫെബ്രുവരി 13-ന് ഇന്ത്യ-യുണൈറ്റഡ് അറബ് എമിറേറ്റ്സ് ഗവൺമെന്റുകളിലെ ഉന്നതതല സംഘങ്ങളുടെ സന്ദർശനത്തിനിടെയായിരുന്നു പ്രത്യേക ഇടനാഴി സംബന്ധിച്ച കരാർ ഒപ്പിട്ടത്.
ഇരു രാജ്യങ്ങൾക്കുമിടയിലെ ഉഭയകക്ഷി ബന്ധം മെച്ചപ്പെടുത്തുക, തുറമുഖ, നാവിക, ലോജിസ്റ്റിക്സ് മേഖലകളിൽ ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം കൂടുതൽ ശക്തിപ്പെടുത്തുക എന്നിവയാണ് കരാറിന്റെ ലക്ഷ്യം. സാമ്പത്തിക ഇടനാഴിയുടെ വികസനവുമായി ബന്ധപ്പെട്ട് ഭാവിയിലെ സംയുക്ത നിക്ഷേപത്തിൻ്റെയും സഹകരണത്തിൻ്റെയും കൂടുതൽ സാധ്യതകൾ ആരായുക എന്ന ലക്ഷ്യത്തോടെ ഇരു രാജ്യങ്ങളും തമ്മിലുള്ള സഹകരണത്തിൻ്റെ മേഖലക

ഇരു രാജ്യങ്ങളും തമ്മിലുള്ള സഹകരണത്തിനുള്ള വിശദമായ ചട്ടക്കൂടും കരാറിലുണ്ട്. ഇരു രാജ്യങ്ങളുടെയും അധികാരപരിധിയിലെ പ്രസക്തമായ നിയമങ്ങൾക്കും നിയന്ത്രണങ്ങൾക്കും അനുസൃതമായി, പരസ്പര സമ്മതത്തോടെയുള്ള തത്വങ്ങൾ, മാർഗ്ഗനിർദ്ദേശങ്ങൾ, കരാറുകൾ എന്നിവയുടെ അടിസ്ഥാനത്തിലായിരിക്കും സഹകരണം.
അതേസമയം, ഊര്‍ജ കാര്യക്ഷമത, ഊര്‍ജ സംരക്ഷണ നടപടികള്‍ എന്നീ മേഖലകളില്‍ ഇന്ത്യയും ഭൂട്ടാനും തമ്മിലുള്ള സഹകരണം വര്‍ധിപ്പിക്കുന്നതിനുള്ള ധാരണാപത്രം ഒപ്പിടുന്നതിനും കേന്ദ്ര മന്ത്രിസഭാ യോഗം അംഗീകാരം നല്‍കി. ഇന്ത്യാ ഗവണ്‍മെന്റിന്റെ ഊര്‍ജ മന്ത്രാലയത്തിലെ ബ്യൂറോ ഓഫ് എനര്‍ജി എഫിഷ്യന്‍സിയും ഭൂട്ടാന്‍ ഗവണ്‍മെന്റിന്റെ ഊര്‍ജ പ്രകൃതി വിഭവ മന്ത്രാലയത്തിലെ ഊര്‍ജ വകുപ്പും തമ്മിലാണ് ധാരണാപത്രം ഒപ്പുവച്ചത്.
ബ്യൂറോ ഓഫ് എനര്‍ജി എഫിഷ്യന്‍സി വികസിപ്പിച്ചെടുത്ത സ്റ്റാര്‍ ലേബലിംഗ് പദ്ധതി പ്രോത്സാഹിപ്പിച്ചുകൊണ്ട് ഗാര്‍ഹിക മേഖലയിലെ ഊര്‍ജ കാര്യക്ഷമത വര്‍ദ്ധിപ്പിക്കുന്നതിന് ഭൂട്ടാനെ സഹായിക്കാനാണ് ധാരണാപത്രത്തിന്റെ ഭാഗമായി ഇന്ത്യ ലക്ഷ്യമിടുന്നത്. ഭൂട്ടാനിലെ കാലാവസ്ഥാ സാഹചര്യത്തിന് അനുയോജ്യമായ കെട്ടിട കോഡുകളുടെ രൂപീകരണം ഇന്ത്യയുടെ അനുഭവത്തെ അടിസ്ഥാനമാക്കി സുഗമമാക്കും.
സ്റ്റാര്‍ റേറ്റഡ് വീട്ടുപകരണങ്ങളില്‍ നിന്നുള്ള ലാഭം സംബന്ധിച്ച് ഉപഭോക്തൃ പ്രേക്ഷകരുമായി ഊര്‍ജ കാര്യക്ഷമതയുള്ള ഉല്‍പ്പന്നങ്ങള്‍ പ്രചരിപ്പിക്കാന്‍ ചില്ലറ വ്യാപാരികൾക്കുള്ള പരിശീലനം സഹായിക്കും. സ്റ്റാന്‍ഡേര്‍ഡ്സ് ആന്‍ഡ് ലേബലിംഗ് സ്‌കീം വികസിപ്പിക്കുന്നതിനും നടപ്പിലാക്കുന്നതിനുമുള്ള ശ്രമത്തില്‍ ഭൂട്ടാനെ പിന്തുണയ്ക്കാനാണ് ഇന്ത്യ ലക്ഷ്യമിടുന്നത്.
ഗാര്‍ഹിക അല്ലെങ്കില്‍ വാണിജ്യ സ്ഥാപനങ്ങളില്‍ ഉയര്‍ന്ന ഉപഭോഗത്തിലേക്ക് നയിക്കുന്ന പ്രധാന ഉല്‍പ്പന്നങ്ങളാണ് ഊര്‍ജ തീവ്രതയുള്ള ഉപകരണങ്ങള്‍. ഊര്‍ജ്ജാധിഷ്ഠിത ഉപഭോക്തൃ വസ്തുക്കളുടെ ദ്രുതഗതിയിലുള്ള വളര്‍ച്ച കണക്കിലെടുത്ത്, വൈദ്യുതോര്‍ജ്ജത്തിന്റെ ആവശ്യം ഓരോ വര്‍ഷവും വര്‍ധിച്ചുകൊണ്ടിരിക്കുകയാണ്. ഉപയോക്താക്കള്‍ ഉയര്‍ന്ന കാര്യക്ഷമതയുള്ള വീട്ടുപകരണങ്ങള്‍ തിരഞ്ഞെടുക്കുകയാണെങ്കില്‍ ഈ വര്‍ധിച്ചുവരുന്ന ആവശ്യത്തിന് അനുസൃതമായി കാര്യക്ഷമമായി ഉപയോഗിക്കാനാകും. ദൈനംദിന ജീവിതത്തില്‍ ഉപയോഗിക്കുന്ന 37 ഉപകരണങ്ങള്‍ ഉള്‍ക്കൊള്ളുന്ന രാജ്യത്തെ സ്റ്റാര്‍-ലേബലിംഗ് പ്രോഗ്രാമിന് ബിഇഇ നേതൃത്വം നല്‍കുന്നു.












Click it and Unblock the Notifications