കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഇന്ത്യ സഹിഷ്ണുതയുടെ നാടാണെന്ന് വയലിന്‍ മാന്ത്രികന്‍ എല്‍ സുബ്രഹ്മണ്യം

  • By Anwar Sadath
Google Oneindia Malayalam News

ദില്ലി: രാജ്യത്തെ പല പ്രമുഖരും ഇന്ത്യയിലെ അസഹിഷ്ണുതയെക്കുറിച്ച് സംസാരിക്കുമ്പോള്‍ ഇന്ത്യ ലോകത്തെ ഏറ്റവും സഹിഷ്ണുതയുള്ള നാടുകളിലൊന്നാണെന്ന് വയലിന്‍ മാന്ത്രികന്‍ ഡോ. എല്‍ സുബ്രഹ്മണ്യം. ലക്ഷ്മി നാരായണ ഗ്ലോബല്‍ മ്യൂസിക് ഫെസ്റ്റിവലില്‍ ഭാര്യ കവിത കൃഷ്ണമൂര്‍ത്തിക്കൊപ്പം പരിപാടിയില്‍ പങ്കെടുക്കാനെത്തിയതായിരുന്നു കൃഷ്ണമൂര്‍ത്തി.

ഇന്ത്യയില്‍ ആര്‍ക്കെതിരെ അഭിപ്രായം പറയാനും സ്വാതന്ത്ര്യമുണ്ട്. ആര്‍ക്കെതിരെയും വിമര്‍ശനം ഉന്നയിക്കാം. മാധ്യമങ്ങള്‍ വഴി അവ പുറത്തുവരുന്നുമുണ്ട്. അഭിപ്രായം പറയുന്നതിനോ വിമര്‍ശിക്കുന്നതിനോ ഇവിടെ എതിര്‍പ്പൊ നിരോധനമോ ഇല്ല. അത് ഇന്ത്യയുടെ സഹിഷ്ണുതയാണ് കാണിക്കുന്നതെന്ന് സുബ്രഹ്മണ്യം വ്യക്തമാക്കി.

l-subramaniam

ഏതെങ്കിലും ഒറ്റപ്പെട്ട സംഭവത്തിന്റെ പേരില്‍ ഇന്ത്യയില്‍ അസഹിഷ്ണുതയാണെന്ന് കുറ്റപ്പെടുത്തുന്നതില്‍ അര്‍ഥമില്ല. മഹത്തായ ഒരു സംസ്‌കാരമുള്ളതും ശക്തവുമായ ഒരു രാജ്യമാണ് ഇന്ത്യയെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. സംഗീതത്തിനും കലയ്ക്കും കേരളം നല്‍കുന്ന പിന്തുണയെ അദ്ദേഹം പുകഴ്ത്തുകയും ചെയ്തു.

കേരളം മഹത്തായൊരു സംസ്‌കാരത്തിന്റെ ഭാഗമാണ്. കലയ്ക്കും സംഗീതത്തിനും വലിയതോതില്‍ പിന്തുണ നല്‍കുന്നു. സ്വാതി തിരുനാളിന്റെയും രാജാ രവിവര്‍മയുടെ നാടാണ് കേരളം. നൂറു ശതമാനം സാക്ഷരരായ കേരളം കലയ്ക്കും സംഗീതത്തിനും അത്രതന്നെ പ്രാധാന്യം നല്‍കുന്നു. പിന്തുണ ലഭിക്കുകയാണെങ്കില്‍ കേരളത്തില്‍ മ്യൂസിക് അക്കാദമി തുടങ്ങാന്‍ ആഗ്രഹമുണ്ടെന്നും അദ്ദേഹം അറിയിച്ചു.

English summary
L Subramaniam says India most tolerant country in the world
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X