ലോകത്ത് ഏറ്റവും സഹിഷ്ണുതയുളള രാജ്യം ഇന്ത്യയെന്ന് വെങ്കയ്യ നായിഡു
ദില്ലി:ലോകത്ത് ഏറ്റവും സഹിഷ്ണുതയുളള രാജ്യം ഇന്ത്യയെന്നും മറ്റു രാജ്യങ്ങളെ ആക്രമിച്ച ചരിത്രം ഇന്ത്യക്കില്ലെന്നും കേന്ദ്രമ മന്ത്രി വെങ്കയ്യ നായിഡു. നരേന്ദ്രമോദിയുടെ നേതൃത്തിലുളള എന്‍ഡിഎ സര്‍ക്കാര്‍ വികസന അജണ്ടയില്‍ പ്രതിജ്ഞാ ബദ്ധരാണെന്നും മന്ത്രി പറഞ്ഞു. ദില്ലി ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ടില്‍ സംഘടിപ്പിച്ച പരിപാടിയില്‍ സംസാരിക്കുകയായിരുന്നു മന്ത്രി.
പ്രധാനമന്ത്രിയ്ക്ക് രാജ്യത്തിന്റെ വികസനം എന്ന ഒറ്റ ലക്ഷ്യമേയുളളൂ. ചിലരതിനെ വിമര്‍ശിക്കുന്നു .ചിലര്‍ അനാവശ്യപ്രശ്‌നങ്ങള്‍ ഉയര്‍ത്തിക്കൊണ്ടു വരും. അതിനൊന്നും തങ്ങളെ പിനിന്തിരിപ്പിക്കാന്‍ കഴിയില്ലെന്നും മന്ത്രി വ്യക്തമാക്കി. ചെറിയ രാജ്യങ്ങള്‍ പോലും ഇന്ത്യയില്‍ നിന്ന് പലതും കൊണ്ടുപോയിട്ടുണ്ട്. എന്നാല്‍ ചില രാജ്യങ്ങള്‍ അതെല്ലാം തിരിച്ചു തരുന്നുമുണ്ട്.കടത്തിക്കൊണ്ടു പോയ വസ്തുക്കള്‍ തിരിച്ചേല്‍പ്പിച്ച യുഎസ് നടപടിയെ ഉദ്ദേശിച്ച് മന്ത്രി പറഞ്ഞു













Click it and Unblock the Notifications