കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ലോകത്ത് ഏറ്റവും സഹിഷ്ണുതയുളള രാജ്യം ഇന്ത്യയെന്ന് വെങ്കയ്യ നായിഡു

  • By Pratheeksha
Google Oneindia Malayalam News

ദില്ലി:ലോകത്ത് ഏറ്റവും സഹിഷ്ണുതയുളള രാജ്യം ഇന്ത്യയെന്നും മറ്റു രാജ്യങ്ങളെ ആക്രമിച്ച ചരിത്രം ഇന്ത്യക്കില്ലെന്നും കേന്ദ്രമ മന്ത്രി വെങ്കയ്യ നായിഡു. നരേന്ദ്രമോദിയുടെ നേതൃത്തിലുളള എന്‍ഡിഎ സര്‍ക്കാര്‍ വികസന അജണ്ടയില്‍ പ്രതിജ്ഞാ ബദ്ധരാണെന്നും മന്ത്രി പറഞ്ഞു. ദില്ലി ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ടില്‍ സംഘടിപ്പിച്ച പരിപാടിയില്‍ സംസാരിക്കുകയായിരുന്നു മന്ത്രി.

പ്രധാനമന്ത്രിയ്ക്ക് രാജ്യത്തിന്റെ വികസനം എന്ന ഒറ്റ ലക്ഷ്യമേയുളളൂ. ചിലരതിനെ വിമര്‍ശിക്കുന്നു .ചിലര്‍ അനാവശ്യപ്രശ്‌നങ്ങള്‍ ഉയര്‍ത്തിക്കൊണ്ടു വരും. അതിനൊന്നും തങ്ങളെ പിനിന്തിരിപ്പിക്കാന്‍ കഴിയില്ലെന്നും മന്ത്രി വ്യക്തമാക്കി. ചെറിയ രാജ്യങ്ങള്‍ പോലും ഇന്ത്യയില്‍ നിന്ന് പലതും കൊണ്ടുപോയിട്ടുണ്ട്. എന്നാല്‍ ചില രാജ്യങ്ങള്‍ അതെല്ലാം തിരിച്ചു തരുന്നുമുണ്ട്.കടത്തിക്കൊണ്ടു പോയ വസ്തുക്കള്‍ തിരിച്ചേല്‍പ്പിച്ച യുഎസ് നടപടിയെ ഉദ്ദേശിച്ച് മന്ത്രി പറഞ്ഞു

venkaiah-naidu-06
എബി വാജ്‌പേയ് പ്രധാനമന്ത്രിയായിരുന്നപ്പോഴാണ് മറ്റു രാജ്യങ്ങളുമായുളള രാഷ്ട്രീയ ബന്ധങ്ങള്‍ വളര്‍ന്നത്. ഭൂരിപക്ഷം ലഭിക്കാഞ്ഞിട്ടു പോലും സര്‍ക്കാര്‍ രൂപീകരിക്കാന്‍ 28 പാര്‍ട്ടികളുടെ പിന്തുണ വാജ്‌പേയിക്ക് ലഭിച്ചിരുന്നതായും നായിഡു പറഞ്ഞു.
English summary
Union Minister M Venkaiah Naidu on Wednesday said India is the most tolerant country in the world and had a history of not attacking any nation even as he maintained that Prime Minister Narendra Modi-led NDA government was committed to its agenda of development.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X