കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഇന്ത്യ റഷ്യയുമായി അടുക്കുന്നു; സ്വന്തം വഴിയില്‍ മുന്നോട്ട്; കണ്ണുരുട്ടി അമേരിക്ക!! ഉപരോധ ഭീഷണിയും

Google Oneindia Malayalam News

ദില്ലി: അമേരിക്കയും റഷ്യയും വര്‍ഷങ്ങള്‍ പഴക്കമുള്ള ശത്രുക്കളാണ്. സ്വാതന്ത്ര്യാനന്തര ഇന്ത്യ പല വിഷയങ്ങളിലും റഷ്യക്കൊപ്പമായിരുന്നു. എന്നാല്‍ 1990കള്‍ക്ക് ശേഷം വിദേശ-സാമ്പത്തിക നയങ്ങളില്‍ കാതലായ മാറ്റം പ്രകടമായി. ഇന്ത്യ പലപ്പോഴും പിന്നീട് അമേരിക്കന്‍ നിലപാടുകള്‍ക്കൊപ്പം നില്‍ക്കുന്ന കാഴ്ചയായിരുന്നു. എന്നാല്‍ അമേരിക്കയുടെ മുന്നറിയിപ്പുകള്‍ അവഗണിച്ചാണ് ഇപ്പോള്‍ ഇന്ത്യ നീങ്ങുന്നതെന്ന് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു.

റഷ്യയില്‍ നിന്ന് മിസൈല്‍ പ്രതിരോധ സംവിധാനം വാങ്ങാന്‍ ഇന്ത്യ തീരുമാനിച്ചിരിക്കുന്നു. റഷ്യയുമായുള്ള ഇടപാട് ഒഴിവാക്കണമെന്ന അമേരിക്കന്‍ ഭീഷണി നിലനില്‍ക്കവെയാണ് കേന്ദ്രസര്‍ക്കാര്‍ റഷ്യയുമായുള്ള ആയുധ ഇടപാടിന് ഒരുങ്ങുന്നത്. കേന്ദ്രസര്‍ക്കാര്‍ ഇക്കാര്യത്തില്‍ ശക്തമായ നിലപാടെടുക്കുകയാണെന്ന് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. വിവരങ്ങള്‍ ഇങ്ങനെ....

ഉപരോധം ചുമത്തുമെന്നു ഭീഷണി

ഉപരോധം ചുമത്തുമെന്നു ഭീഷണി

റഷ്യയില്‍ നിന്ന് മിസൈല്‍ പ്രതിരോധ സംവിധാനം വാങ്ങുന്നതിനാണ് ഇന്ത്യ ആലോചിക്കുന്നത്. എസ്-400 ട്രയംഫ് വ്യോമ പ്രതിരോധ സംവിധാനം ഇന്ത്യയുടെ സുരക്ഷ ശക്തമാക്കുന്നതില്‍ മുഖ്യ പങ്ക് വഹിക്കുമെന്ന കാര്യത്തില്‍ സംശയമില്ല. എന്നാല്‍ ഈ ഇടപാട് ഒഴിവാക്കണമെന്ന് അമേരിക്ക ആവശ്യപ്പെട്ടിട്ടുണ്ട്. അല്ലെങ്കില്‍ ഉപരോധം ചുമത്തുമെന്നും ഭീഷണിയുണ്ട്.

39000 കോടി രൂപയുടെ ഇടപാട്

39000 കോടി രൂപയുടെ ഇടപാട്

39000 കോടി രൂപയുടെ ആയുധ ഇടപാടാണ് റഷ്യയുമായി നടക്കാന്‍ പോകുന്നത്. പ്രതിരോധ മന്ത്രാലയം ഇതുമായി ബന്ധപ്പെട്ട അന്തിമ ജോലികളിലാണ്. പ്രതിരോധ മന്ത്രി നിര്‍മല സീതാരാമന്‍ അധ്യക്ഷയായ ഡിഫന്‍സ് അക്വസിഷന്‍ കൗണ്‍സില്‍ ചില ഭേദഗതികളോടെ ഇടപാടുമായി മുന്നോട്ട് പോകാന്‍ അനുമതി നല്‍കിയെന്നാണ് പുതിയ റിപ്പോര്‍ട്ട്.

ഇനിയുള്ള നടപടികള്‍

ഇനിയുള്ള നടപടികള്‍

പ്രതിരോധ മന്ത്രി അധ്യക്ഷയായ സമിതി അനുമതി നല്‍കി. ഇനി ധനമന്ത്രാലയത്തിന്റെ അനുമതി ലഭിക്കേണ്ടതുണ്ട്. അതിന് ശേഷം പ്രധാനമന്ത്രി നയിക്കുന്ന സുരക്ഷാ കാര്യങ്ങള്‍ക്കുള്ള കാബിനറ്റ് സമിതിയുടെ അനുമതി കൂടി ലഭിച്ചാല്‍ റഷ്യയുമായി കരാറുണ്ടാക്കാം. അമേരിക്കയുടെ ഭീഷണി കേന്ദ്രസര്‍ക്കാര്‍ കാര്യമാമക്കുന്നില്ലെന്നാണ് റിപ്പോര്‍ട്ടില്‍ വ്യക്തമാകുന്നത്.

അമേരിക്കയുമായുള്ള പ്രശ്‌നം

അമേരിക്കയുമായുള്ള പ്രശ്‌നം

ഇന്ത്യയുമായി ചില അസ്വാരസ്യങ്ങള്‍ നിലനില്‍ക്കുകയാണ് അമേരിക്കക്ക്. ഇന്ത്യയില്‍ നിന്നുള്ള രണ്ട് പ്രമുഖ മന്ത്രിമാരുടെ സന്ദര്‍ശനവും കൂടിക്കാഴ്ചയും അവസാന നിമിഷം അമേരിക്ക റദ്ദാക്കിയത് ഈ ഭിന്നതയുടെ ഭാഗമായിരുന്നു. വിദേശകാര്യ മന്ത്രി സുഷമ സ്വരാജും പ്രതിരോധ മന്ത്രി നിര്‍മല സീതാരാമനുമാണ് അമേരിക്കയിലേക്ക് പോകേണ്ടിയിരുന്നത്. പുറപ്പെടുന്നതിന് ദിവസങ്ങള്‍ക്ക്് മുമ്പാണ് അമേരിക്ക ചര്‍ച്ച റദ്ദാക്കിയത്.

എന്താണ് എസ്-400

എന്താണ് എസ്-400

എസ്-400 മിസൈല്‍ പ്രതിരോധ കവചം സ്വന്തമാക്കിയാല്‍ ഇന്ത്യന്‍ സൈന്യത്തിന് ഏറെ മുതല്‍ക്കൂട്ടാകും. ശത്രുക്കളുടെ ആക്രമണങ്ങള്‍, യുദ്ധവിമാനങ്ങള്‍, ചാരവിമാനങ്ങള്‍, മിസൈലുകള്‍, ഡ്രോണുകള്‍ എന്നിവയെല്ലാം കണ്ടെത്തി തകര്‍ക്കാന്‍ ശേഷിയുള്ളതാണ് എസ്-400. 400 കിലോമീറ്റര്‍ വരെ ദൂരപരിധി കിട്ടുന്നതാണ് എസ്-400ന്റെ കരുത്ത്.

ഒക്ടോബറില്‍ മോദി-പുടിന്‍ ചര്‍ച്ച

ഒക്ടോബറില്‍ മോദി-പുടിന്‍ ചര്‍ച്ച

അഞ്ച് എസ്-400 പ്രതിരോധ കവചങ്ങള്‍ വാങ്ങാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ റഷ്യന്‍ സന്ദര്‍ശനത്തിനിടെയാണ് ധാരണയായത്. 2016 ഒക്ടോബറിലായിരുന്നു ഈ ധാരണ. മോദിയും റഷ്യന്‍ പ്രസിഡന്റ് പുടിനും തമ്മില്‍ നടത്തിയ ചര്‍ച്ചയിലായിരുന്നു തീരുമാനം. അടുത്ത തവണ മോദിയും പുടിനും കാണുമ്പോള്‍ കരാര്‍ ഒപ്പിടുമെന്നാണ് കരുതുന്നത്. ഈ വര്‍ഷം ഒക്ടോബറിലാണ് ഇരുനേതാക്കളും തമ്മിലുള്ള കൂടിക്കാഴ്ച.

അമേരിക്ക എതിര്‍ക്കാന്‍ കാരണം

അമേരിക്ക എതിര്‍ക്കാന്‍ കാരണം

അതിനിടെയാണ് അമേരിക്ക തടസം സൃഷ്ടിക്കുന്നത്. റഷ്യയുമായുളള കരാറില്‍ ഇന്ത്യ ഒപ്പ് വയ്ക്കരുതെന്നാണ് അമേരിക്കയുടെ നിലപാട്. റഷ്യന്‍ ആയുധങ്ങള്‍ വാങ്ങുന്ന രാജ്യങ്ങള്‍ക്കെതിരെ നടപടി സ്വീകരിക്കുന്ന പുതിയ നിയമം അമേരിക്കന്‍ കോണ്‍ഗ്രസ് അടുത്തിടെ പാസാക്കിയിരുന്നു. ഇതിന് വിരുദ്ധമാണ് ഇന്ത്യ-റഷ്യ കരാര്‍. അതുകൊണ്ട് ഇന്ത്യ കരാറുണ്ടാക്കരുതെന്ന് അമേരിക്ക പറയുന്നു.

അമേരിക്ക നടപടിയെടുക്കുമോ

അമേരിക്ക നടപടിയെടുക്കുമോ

റഷ്യയും ഇന്ത്യയും തമ്മിലുള്ള പല ഇടപാടുകളും അനിശ്ചിതത്വത്തില്‍ നില്‍ക്കവെയാണ് മിസൈല്‍ പ്രതിരോധ കരാര്‍ യാഥാര്‍ഥ്യമാകാന്‍ പോകുന്നത്. ഉറ്റ രാഷ്ട്രമായി അമേരിക്ക കാണുന്ന രാജ്യമാണ് ഇന്ത്യ. ഇന്ത്യ റഷ്യയുമായി കരാര്‍ ഒപ്പുവച്ചാല്‍ പുതിയ നിയമപ്രകാരം നടപടിയെടുക്കേണ്ടി വരും. ഇതൊഴിവാക്കുക എന്ന ലക്ഷ്യത്തോടെയാണ് അമേരിക്ക സമ്മര്‍ദ്ദം ശക്തമാക്കുന്നത്.

2020 ആകും

2020 ആകും

റഷ്യയുമായി കരാര്‍ ഒപ്പുവച്ചാല്‍, ഇന്ത്യന്‍ വ്യോമസേനയ്ക്കാണ് എസ്-400 ലഭിക്കുക. ഈ സംവിധാനത്തിന്റെ അനുബന്ധ ഉപകരണങ്ങള്‍ ഒട്ടേറെയുണ്ട്. ഒക്ടോബറില്‍ പ്രഥമ കരാര്‍ ഒപ്പുവച്ചാല്‍ രണ്ടു വര്‍ഷത്തിനകമാണ് അന്തിമ കരാറിലെത്തുക. അതായത് അന്തിമ കരാര്‍ ഒപ്പ് വയ്ക്കാന്‍ 2020 ആകുമെന്നര്‍ഥം.

സംരക്ഷണം ഇരട്ടിയാകും

സംരക്ഷണം ഇരട്ടിയാകും

അഞ്ച് എസ്-400 പ്രതിരോധ കവചമാണ് ഇന്ത്യ വാങ്ങാന്‍ ഉദ്ദേശിക്കുന്നത്. ഒരോ വര്‍ഷം ഒരോന്നാണ് ലഭിക്കുക. അഞ്ച് വര്‍ഷം തികയുമ്പോള്‍ അഞ്ചെണ്ണം ലഭിക്കും. എസ്-400 മിസൈല്‍ പ്രതിരോധ കവചം ഇന്ത്യന്‍ സൈന്യത്തിന്റെ ഭാഗമായാല്‍ സുരക്ഷാ കാര്യങ്ങളില്‍ സൈന്യത്തിന് വന്‍ കരുത്താകും. യുദ്ധം, ആണവോര്‍ജ കേന്ദ്രങ്ങള്‍ എന്നിവയുമായി ബന്ധപ്പെട്ട സുരക്ഷ ശക്തമാക്കേണ്ട സമയങ്ങളിലും സ്ഥലങ്ങളിലും ഇന്ത്യയ്ക്ക് ഉപകാരപ്പെടും.

<strong></strong>കന്യാസ്ത്രീക്കെതിരെ പിസി ജോര്‍ജ്; അഞ്ചുവര്‍ഷത്തെ ജീവിതം തനിക്കറിയാം!! തെളിവുകള്‍ കൈമാറുംകന്യാസ്ത്രീക്കെതിരെ പിസി ജോര്‍ജ്; അഞ്ചുവര്‍ഷത്തെ ജീവിതം തനിക്കറിയാം!! തെളിവുകള്‍ കൈമാറും

സുപ്രധാന തീരുമാനവുമായി സൗദി; പ്രഖ്യാപനം നടത്തിയത് അമേരിക്ക!! എണ്ണവില കുത്തനെ കുറയുംസുപ്രധാന തീരുമാനവുമായി സൗദി; പ്രഖ്യാപനം നടത്തിയത് അമേരിക്ക!! എണ്ണവില കുത്തനെ കുറയും

English summary
India moves towards acquiring Russian S-400 missile systems despite US opposition
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X