കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മെയ്ക്ക് ഇന്‍ ഇന്ത്യ മാറി, റേപ് ഇന്‍ ഇന്ത്യയായി, ബിജെപിയെ പാര്‍ലമെന്റില്‍ പരിഹസിച്ച് കോണ്‍ഗ്രസ്!!

Google Oneindia Malayalam News

ദില്ലി: ഇന്ത്യയില്‍ സ്ത്രീകള്‍ക്കെിരെ വര്‍ധിച്ച് വരുന്ന അതിക്രമങ്ങളില്‍ ലോക്‌സഭയില്‍ പ്രതിഷേധവുമായി കോണ്‍ഗ്രസ്. മോദി സര്‍ക്കാര്‍ മെയ്ക്ക് ഇന്‍ ഇന്ത്യക്കാണ് ശ്രമിക്കുന്നത്. എന്നാല്‍ രാജ്യം പോകുന്നത് റേപ്പ് ഇന്‍ ഇന്ത്യയിലേക്കാണെന്ന് ബലാത്സംഗങ്ങളെ ചൂണ്ടിക്കാട്ടി കോണ്‍ഗ്രസ് നേതാവ് അധീര്‍ രഞ്ജന്‍ ചൗധരി പറഞ്ഞു. പ്രധാനമന്ത്രി നരേന്ദ്ര മോദി സ്ത്രീകള്‍ക്കെതിരെയുള്ള അക്രമങ്ങളില്‍ മിണ്ടാതിരിക്കുകയാണെന്നും കോണ്‍ഗ്രസ് ആരോപിച്ചു.

1

അതേസമയം പൗരത്വ ബില്ലിനെ എല്ലാ ശക്തിയും ഉപയോഗിച്ച് എതിര്‍ക്കാന്‍ കോണ്‍ഗ്രസ് എംപിമാര്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്. എല്ലാ എംപിമാര്‍ക്കും വിപ്പും നല്‍കി. എംപിമാരോട് നാളെ രാജ്യസഭയില്‍ ഹാജരാവാനാണ് നിര്‍ദേശം. ബില്‍ നാളെ രാജ്യസഭയുടെ പരിഗണനയ്ക്ക് വന്നേക്കും. പ്രതിപക്ഷ നേതാക്കള്‍ രൂക്ഷമായിട്ടാണ് ബില്ലിനെതിരെ പ്രതികരിച്ചത്. ശൂന്യവേളയിലാണ് സ്ത്രീകളുടെ ആശങ്കകള്‍ കോണ്‍ഗ്രസ് ഉയര്‍ത്തിയത്.

കത്വ മുതല്‍ ഉന്നാവോ വരെയുള്ള ബലാത്സംഗങ്ങള്‍ ആശങ്കയാണ് സമ്മാനിക്കുന്നത്. 23കാരിയെ ഉന്നാവോയില്‍ തീവെച്ച് കൊന്നു. ഇത്തരം വിഷയങ്ങളില്‍ എനിക്ക് അപമാനം തോന്നുന്നു. ഇതുവരെ ഒരു മുതിര്‍ന്ന നേതാവും സര്‍ക്കാരില്‍ നിന്ന് ഈ വിഷയത്തില്‍ പ്രതികരിച്ചിട്ടില്ല. മെയ്ക്ക് ഇന്‍ ഇന്ത്യയില്‍ നിന്ന് മെയ്ക്ക് ഇന്‍ ഇന്ത്യയിലേക്കാണ് രാജ്യത്തിന്റെ പോക്കെന്നും അധീര്‍ രഞ്ജന്‍ ചൗധരി പറഞ്ഞു. എന്നാല്‍ കോണ്‍ഗ്രസ് ഭരിക്കുന്ന ഛത്തീസ്ഗഡിലെ കൂട്ടബലാത്സംഗം എന്തുകൊണ്ട് മറക്കുന്നു എന്നായിരുന്നു ബിജെപിയുടെ ചോദ്യം.

അതേസമയം പൗരത്വ ബില്ലിനെതിരെ മുന്‍ ധനമന്ത്രി പി ചിദംബരവും രംഗത്തെത്തി. ഭരണഘടനാവിരുദ്ധമാണ് ഈ ബില്‍. ഇത്തരം പ്രശ്‌നങ്ങള്‍ ഇനി സുപ്രീം കോടതിയിലേക്കത് പോകും. ഇത് മൃഗീയ ഭൂരിപക്ഷം ഒരു പാര്‍ട്ടിക്ക് നല്‍കുന്നതിലൂടെ ലഭിക്കുന്ന സമ്മാനമാണ്. ജനങ്ങളുടെ ആഗ്രഹങ്ങളാണ് അവര്‍ അതിലൂടെ അടിച്ചമര്‍ത്തുന്നതെന്നും ചിദംബരം പറഞ്ഞു. ശിവസേന ബില്ലില്‍ വ്യക്തത വരാതെ പിന്തുണയ്ക്കില്ലെന്ന് ഉദ്ധവ് താക്കറെയും വ്യക്തമാക്കി.

രാജ്യത്തെ തകര്‍ത്ത് നെഹ്‌റുവും ഇന്ദിരയുമല്ല, മോദി സര്‍ക്കാരാണ് പ്രശ്നങ്ങള്‍ക്ക് കാരണമെന്ന് ശിവസേനരാജ്യത്തെ തകര്‍ത്ത് നെഹ്‌റുവും ഇന്ദിരയുമല്ല, മോദി സര്‍ക്കാരാണ് പ്രശ്നങ്ങള്‍ക്ക് കാരണമെന്ന് ശിവസേന

English summary
india moving toward rape in india says congress
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X