കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഇന്ത്യക്ക് വേണ്ടത് 38 മില്യണ്‍ മാസ്‌കുകള്‍...ആകെയുള്ളത് ആറര മില്യണ്‍, ഞെട്ടിപ്പിക്കുന്ന കണക്ക്!!

Google Oneindia Malayalam News

ദില്ലി: ഇന്ത്യയില്‍ കൊറോണയെ നേരിടാന്‍ സുരക്ഷാ മാര്‍ഗങ്ങള്‍ വളരെ കുറവാണെന്ന് റിപ്പോര്‍ട്ട്. ഇന്ത്യക്ക് ആവശ്യത്തിലും കുറവ് സുരക്ഷാ മാസ്‌കുകളാണ് ഇപ്പോള്‍ കൈവശമുള്ളത്. പലരിലേക്കും രോഗം പടര്‍ന്ന് പിടിക്കാന്‍ ഇത് കാരണമാവും. ലോക്ഡൗണ്‍ ഈ അവസരത്തില്‍ ഇന്ത്യ കൃത്യമായി നടപ്പാക്കിയില്ലെങ്കില്‍ കൊറോണ വ്യാപനം ശക്തമാകാനും സാധ്യത കൂടുതലാണ്. കാരണം അതിനെ തടയാന്‍ ആവശ്യമായ മാസ്‌കുകള്‍ ഇല്ല എന്നത് തന്നെ. ഇന്ത്യ 38 മില്യണ്‍ മാസ്‌കുകളാണ് ഇപ്പോള്‍ ആവശ്യമായിട്ടുള്ളത്. എന്നാല്‍ ഇന്ത്യയുടെ കൈവശമുള്ളത് വെറും 6.2 മില്യണ്‍ മാസ്‌കുകളാണ്. ഇതില്‍ നിന്ന് തന്നെ നമ്മള്‍ നേരിടുന്ന പ്രതിസന്ധി വ്യക്തമാകുന്നുണ്ട്.

1

കൊറോണവൈറസിനെ തുടര്‍ന്ന് പുതിയ കേസുകള്‍ വന്ന് കൊണ്ടിരിക്കുന്നതിനാല്‍ നൂറ് കണക്കിന് കമ്പനികളെയാണ് മാസ്‌കിനായി കേന്ദ്ര സര്‍ക്കാര്‍ സമീപിച്ചിരിക്കുന്നത്. എത്രയും വേഗം മാസ്‌കുകള്‍ നിര്‍മിച്ച് നല്‍കണമെന്നാണ് ആവശ്യപ്പെട്ടിരിക്കുന്നത്. കൊറോണയെ തുടര്‍ന്ന് ആഭ്യന്തര വിപണിയില്‍ മാസ്‌കുകളുടെയും മറ്റ് സുരക്ഷാ ഉപകരണങ്ങളുടെയും ആവശ്യം കുത്തനെ വര്‍ധിച്ചിരിക്കുകയാണ്. പല ആരോഗ്യ പ്രവര്‍ത്തകരും മാസ്‌കില്ലാതെയാണ് പ്രവര്‍ത്തിക്കുന്നത്. ഇവര്‍ സര്‍ക്കാരിനോട് മാസ്‌കുകളുടെ എണ്ണം വളരെ കുറവാണെന്ന് ബോധ്യപ്പെടുത്തിയിട്ടുണ്ട്. ഇവരുടെ ജീവന്‍ പണയം വെച്ചുള്ള പ്രവര്‍ത്തനത്തെ ചെറുതായി കാണാന്‍ സര്‍ക്കാരിന് സാധിക്കില്ല.

ഇന്‍വെസ്റ്റ് ഇന്ത്യാ ഏജന്‍സിക്കാണ് മാസ്‌കുകളും ഉപകരണങ്ങളും എത്തിക്കാനുള്ള ചുമതല. 730 കമ്പനികളെ ബന്ധപ്പെട്ടിട്ടുണ്ടെന്ന് ഇന്‍വെസ്റ്റ് ഇന്ത്യ പറയുന്നു. വെന്റിലേറ്ററുകള്‍, ഐസിയു മോണിറ്ററുകള്‍, സുരക്ഷാ മാസ്‌കുകള്‍, ഉപകരണങ്ങള്‍, പരിശോധനാ കിറ്റുകള്‍ എന്നിവയാണ് ഇവരോട് നിര്‍മിച്ച് തരാന്‍ ആവശ്യപ്പെട്ടത്. എന്നാല്‍ ഇതില്‍ 319 കമ്പനികള്‍ മാത്രമാണ് ഇവര്‍ക്ക് മറുപടി നല്‍കിയിരിക്കുന്നത്. ഇന്ത്യയില്‍ ഇതുവരെ ആയിരത്തിലധികം കൊറോണ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. 27 മരണങ്ങളും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. അതേസമയം സഹകരിക്കാത്ത കമ്പനികള്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കാനും സര്‍ക്കാര്‍ തയ്യാറായേക്കും.

Recommended Video

cmsvideo
കൊറോണയ്ക്കെതിരെ ഒരുമിച്ച് കേരളം | Oneindia Malayalam

അതേസമയം കൊറോണയെ നേരിടാന്‍ കടുത്ത നടപടികളാണ് ഇന്ത്യ സ്വീകരിച്ചിരിക്കുന്നത്. ജനസംഖ്യ കൂടുതലുള്ള ഇന്ത്യയില്‍ കൊറോണ കേസുകള്‍ വര്‍ധിച്ചാല്‍ നിയന്ത്രണ വിധേയമാക്കുക ബുദ്ധിമുട്ടായിരിക്കും. കമ്പനികളില്‍ നിന്ന് വിതരണത്തിനായി ലഭ്യമാകുക 9.1 മില്യണ്‍ മാസ്‌കുകളാണ്. ശരീരം മൂടുന്ന കവറുകള്‍ മറ്റ് സുരക്ഷാ ഉപകരണങ്ങള്‍ എന്നിവ വെറും എട്ട് ലക്ഷമാണ് ഉള്ളത്. ഇന്ത്യക്ക് ഇപ്പോള്‍ 38 മില്യണ്‍ മാസ്‌കുകളുടെ ആവശ്യമാണ് ഉള്ളതെന്ന് ഇന്‍വെസ്റ്റ് ഇന്ത്യ പറയുന്നു. ഇതില്‍ 14 മില്യണ്‍ സംസ്ഥാന സര്‍ക്കാരുകള്‍ക്കാണ്. ബാക്കി കേന്ദ്ര സര്‍ക്കാരിനും. 6.2 മില്യണ്‍ പ്രൊട്ടക്ടീവ് ഗിയറുകളും ആവശ്യമാണ്. നിലവില്‍ ഏഴ് സംസ്ഥാനങ്ങളിലെ കണക്കാണ് എടുത്തത്. അതുകൊണ്ട് മാസ്‌കുകളുടെ ആവശ്യം ഇതിലും എത്രയോ കൂടുതലായിരിക്കും.

English summary
india needs atleast 18 million masks to fight coronavirus but facing scarcity
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X