കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഇന്ത്യയ്ക്ക് പുതിയ ധനമന്ത്രിയെ ആവശ്യമുണ്ട്; നിർമലാ സീതാരാമനെതിരെ രൂക്ഷ വിമർശനം ഉയർത്തി കോൺഗ്രസ്

Google Oneindia Malayalam News

ദില്ലി: കേന്ദ്ര ധനമന്ത്രി സ്ഥാനത്ത് നിന്നു നിർമലാ സീതാരാമനെ മാറ്റണമെന്നാവശ്യപ്പെട്ട് കോൺഗ്രസ്. രാജ്യത്തിന്റെ സമ്പദ് വ്യവസ്ഥ കൈകാര്യം ചെയ്യാൻ നിർമലാ സീതാരാമന് കഴിയുന്നില്ലെന്നും അടിസ്ഥാന വിവരങ്ങൾ പോലും ധനമന്ത്രിക്കില്ലെന്നും കോൺഗ്രസ് കുറ്റപ്പെടുത്തി. രാജ്യം കടുത്ത സാമ്പത്തിക മാന്ദ്യത്തിലേക്ക് നീങ്ങുകയാണെന്ന ആശങ്കയുടെ പശ്ചാത്തലത്തിൽ നിർമല സീതാരാമൻ നൽകിയ വിശദീകരണത്തിന് പിന്നാലെയാണ് വിമർശനവുമായി കോൺഗ്രസ് രംഗത്ത് എത്തിയിരിക്കുന്നത്.

യുഎസിനേക്കാളും ചൈനയേക്കാളും മെച്ചപ്പെട്ട നിലയിൽ ഇന്ത്യ; ആശങ്ക വേണ്ടെന്ന് ധനമന്ത്രി നിർമല സീതാരാമൻയുഎസിനേക്കാളും ചൈനയേക്കാളും മെച്ചപ്പെട്ട നിലയിൽ ഇന്ത്യ; ആശങ്ക വേണ്ടെന്ന് ധനമന്ത്രി നിർമല സീതാരാമൻ

ആഗോള തലത്തിൽ സാമ്പത്തിക മാന്ദ്യമുണ്ടെന്നും എന്നാൽ അമേരിക്കയും ചൈനയും അടക്കമുള്ള രാജ്യങ്ങളെ താരതമ്യം ചെയ്യുമ്പോൾ ഇന്ത്യയുടെ നില മെച്ചപ്പെട്ടതാണെന്നും നിർമലാ സീതാരാമൻ വാർത്താ സമ്മേളനത്തിൽ പറഞ്ഞിരുന്നു. കോൺഗ്രസ് നേതാവ് സഞ്ജയ് ഝാ രൂക്ഷ വിമർശനമാണ് നിർമലാ സീതാരാമൻ വാർത്താ സമ്മേളനത്തിൽ നടത്തിയ പ്രഖ്യാപനങ്ങൾക്കെതിരെ നടത്തിയത്.

nirmala

'' ഇന്ത്യയ്ക്ക് പുതിയ ധനമന്ത്രി വരേണ്ടത് അത്യാവശ്യമാണ്. ബഹുമാനപ്പെട്ട ധനമന്ത്രി പറയുന്നത് ഇന്ത്യയുടെ ജിഡിപി വളർച്ചാ നിരക്ക് ചൈനയേയും അമേരിക്കയേയും അപേക്ഷിച്ച് ഉയർന്നതാണെന്നാണ്. പക്ഷെ മാഡം അമേരിക്ക 21 ട്രില്യൺ ഡോളർ സമ്പദ്വ്യവസ്ഥയും, ചൈന 14.8 ട്രില്യൺ ഡോളർ സമ്പദ് വ്യവസ്ഥയുമാണ്. അടിസ്ഥാന നിലകൾ എന്നാൽ എന്താണ് അർദ്ധമാക്കുന്നതെന്ന് നിങ്ങൾക്ക് അറിയാമോ, നമ്മൾ 2.8 ട്രില്യൺ സമ്പദ്വ്യവസ്ഥയാണ്. സഞ്ജയ് ഝാ ട്വീറ്റ് ചെയ്തു.

അതിനിടെ രാഹുൽ ഗാന്ധിയും കേന്ദ്രസർക്കാരിനെതിരെ വിമർശനം ഉന്നയിച്ച് രംഗത്ത് വന്നു. രാജ്യത്തിന്റെ സമ്പദ് വ്യവസ്ഥ അതീവ ഗുരുതരാവസ്ഥയിലാണെന്ന് സർക്കാരിന്റെ ഉപദേശകൻ തന്നെ ഒടുവിൽ സമ്മതിച്ചിരിക്കുകയാണ്. ഇപ്പോഴെങ്കിലും ഞങ്ങളുടെ ഉപദേശം സ്വീകരിക്കു. പണം ആവശ്യമുള്ളവരുടെ കൈയ്യിലാണ് എത്തേണ്ടതെന്നും ആർത്തിയുള്ളവരുടെ കൈയ്യിലല്ലെന്നും രാഹുൽ ഗാന്ധി ട്വീറ്റ് ചെയ്തു.

English summary
India needs new finance minister, Congress against Nirmala Sitaraman
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X