കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ആർഎസ്എസിനെ നിരോധിക്കരുത്;ഇന്ത്യയുടെ ബഹുസ്വരതയ്ക്ക് ആർഎസ്എസ് വേണമെന്ന് കോൺഗ്രസ്നേതാവ് അഭിഷേക് സിംഗ്വി

ആർഎസ്എസിനെ നിരോധിക്കരുത്;ഇന്ത്യയുടെ ബഹുസ്വരതയ്ക്ക് ആർഎസ്എസ് വേണമെന്ന് കോൺഗ്രസ്നേതാവ് അഭിഷേക് സിംഗ്വി

  • By Aami Madhu
Google Oneindia Malayalam News

ദില്ലി; ആർഎസ്എസിനെ നിരോധിക്കണം എന്ന ആവശ്യത്തോട് തനിക്ക് യോജിക്കാൻ ആകില്ലെന്ന് കോൺഗ്രസ് നേതാവ് അഭിഷേക് മനു സ്വിംഗ്വി. ബാൻ ആർഎസ്എസ് എന്ന ഹാഷ് ടാഗ് ട്വിറ്ററിൽ ട്രെന്റിങ്ങ് ആയിരുന്നു. ഇതിന് പിന്നാലെയാണ് ഇക്കാര്യത്തിൽ അഭിഷേക് സ്വിംഗ്വി തന്റെ നിലപാട് വ്യക്തമാക്കിയത്. ട്വിറ്ററിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

ഇന്ത്യയ്ക്ക് തീവ്രമായ ഇടത് , വലത് കാഴ്ചപ്പാടുകൾ ആവശ്യമാണ്. അതുപോലെ, ഹിന്ദു, ഹിന്ദു ഇതര കാഴ്ചപ്പാടുകളും ആവശ്യമാണ്. അതിനാൽ, ആർ‌എസ്‌എസിനെ നിരോധിക്കാൻ കഴിയില്ല. നമ്മളെ യഥാര്‍ത്ഥത്തില്‍ ബഹുസ്വരമാക്കുന്നതിന് എല്ലാ മേഖലകളിലുമുള്ള ആളുകള്‍ ഇന്ത്യയില്‍ ഉണ്ടായിരിക്കേണ്ടത് പ്രധാനമാണ്. #BanRSSനോട് പൂർണമായി വിയോജിക്കുന്നു! അതേസമയം നിരവധി #rss അനുകൂല കാഴ്‌ചപ്പാടുകളോട് വിയോജിക്കുന്നു! "സിംഗ്വി ട്വീറ്റ് ചെയ്തു.

22-1588521910

അതേസമയം സോഷ്യൽ മീഡിയയിൽ സിംഗ്വിയുടെ പ്രതികരണത്തിനെതിരെ വിമർശനങ്ങൾ ഉയരുന്നുണ്ട്. ആര്‍എസ്എസ് രാജ്യത്ത് ഭിന്നത സൃഷ്ടിച്ച് കൊണ്ടിരിക്കുകയാണെന്നായിരുന്നു ഒരാൾ പ്രതികരിച്ചത്. അതിനിടെ കൊവിഡ് അവസാനിക്കുന്നത് വരെ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ നടത്തണമെന്ന് പ്രവര്‍ത്തകരോട് ആർഎസ്എസ് തലവൻ മോഹൻ ഭാഗവത് ആവശ്യപ്പെട്ടിരുന്നു.

'മഹാമാരിയെ കുറിച്ച് അവബോധം സൃഷ്ടിക്കണം. എല്ലാവര്‍ക്കുമായി വിവേചനമില്ലാതെ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ നടത്തേണ്ടതുണ്ട്. സഹായംആവശ്യമുള്ള എല്ലാവരും നമ്മുടേതാണ്.നാം അവയില്‍ വേര്‍തിരിവു കാണിക്കരുത്. സഹായം നല്‍കുന്നത് എന്തെങ്കിലും പ്രീതിക്ക് വേണ്ടിയല്ല.അത് നമ്മുടെ ജോലിയാണ്'ഭാഗവത് പറഞ്ഞിരുന്നു.

അർണബിന്റെ റിപബ്ലിക് ചാനലിനെ 'പൂട്ടാൻ' ഉറച്ച് കോൺഗ്രസ്? ചാനലിനെ കുറിച്ച് അടിമുടി അന്വേഷണം!അർണബിന്റെ റിപബ്ലിക് ചാനലിനെ 'പൂട്ടാൻ' ഉറച്ച് കോൺഗ്രസ്? ചാനലിനെ കുറിച്ച് അടിമുടി അന്വേഷണം!

'പ്രധാനമന്ത്രിയോടാണ്, പ്രവാസികളെ നാട്ടിലെത്തിച്ചാൽ അതാകും യുദ്ധ വിജയം'; ജോയ് മാത്യു'പ്രധാനമന്ത്രിയോടാണ്, പ്രവാസികളെ നാട്ടിലെത്തിച്ചാൽ അതാകും യുദ്ധ വിജയം'; ജോയ് മാത്യു

കൊറോണയെ പുറത്തുവിട്ടത് ബാറ്റ് വുമണ്‍...ചൈനയിലെ അജ്ഞാത ശാസ്ത്രജ്ഞ, വുഹാനില്‍ സംഭവിച്ചത്!!കൊറോണയെ പുറത്തുവിട്ടത് ബാറ്റ് വുമണ്‍...ചൈനയിലെ അജ്ഞാത ശാസ്ത്രജ്ഞ, വുഹാനില്‍ സംഭവിച്ചത്!!

English summary
india needs RSS says Abhishek Manu Singhvi
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X