കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഇന്ത്യ ഞങ്ങളെ നന്നായി പരിഗണിച്ചിട്ടില്ല;സന്ദര്‍ശനത്തിന് തൊട്ട് മുന്‍പ് ഇന്ത്യയെ വിമര്‍ശിച്ച് ട്രംപ്

Google Oneindia Malayalam News

വാഷിങ്ടണ്‍: വ്യാപാര ഇടപാടില്‍ ഇന്ത്യ അമേരിക്കയെ കാര്യമായി പരിഗണിച്ചിട്ടില്ലെന്ന വിമര്‍ശനവുമായി യുഎസ് പ്രസിഡന്‍റ് ഡൊണാള്‍ഡ് ട്രംപ്. ഇന്ത്യ സന്ദര്‍ശനത്തിന് ദിവസങ്ങള്‍ മാത്രം ബാക്കി നില്‍ക്കേയാണ് ട്രംപിന്‍റെ വിമര്‍ശനം. ഇന്ത്യയുമായി വ്യാപാര കരാര്‍ ഉടന്‍ ഉണ്ടാകുമോയെന്ന് പറയാനാവില്ലെന്നും ട്രെംപ് പറഞ്ഞു. ജോയിന്‍റ് ബെയ്സ് ആന്‍ഡ്രൂസില്‍ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു ട്രംപ്.

trumpnew-

ഇന്ത്യയുമായി വ്യാപാര കരാറില്‍ ഏര്‍പ്പെട്ടേക്കും. അത് പക്ഷേ ഇപ്പോഴല്ല. വലിയ കരാര്‍ ഞാന്‍ മറ്റൊരു അവസരത്തിലേക്ക് മാറ്റിവെച്ചിരിക്കുകയാണ്. ഒരുപക്ഷേ നവംബറില്‍ അടുത്ത പ്രസിഡന്‍റ് തിരഞ്ഞെടുപ്പിന് മുന്‍പ്, ട്രംപ് പറഞ്ഞു. അതേസമയം ഇന്ത്യ തങ്ങളെ നന്നായി പരിഗണിച്ചിട്ടില്ലെന്നും ട്രംപ് ആവര്‍ത്തിച്ചു.
ഫെബ്രുവരി 24,25 തീയതികളിലാണ് ട്രംപ് ഇന്ത്യയില്‍ സന്ദര്‍ശനത്തിന് എത്തുന്നത്. വ്യാപാര ചര്‍ച്ചകള്‍ക്ക് നേതൃത്വം നല്‍കുന്ന യുഎസ് ട്രേഡ് പ്രതിനിധി റോബര്‍ട്ട് ലൈറ്റ്തീസര്‍ ട്രംപിനൊപ്പം ഇന്ത്യയിലേക്ക് എത്തിയേക്കില്ലെന്നാണ് സൂചന.

അതേസമയം പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ട്രംപ് പുകഴ്ത്തി. ഇന്ത്യ സന്ദര്‍ശനത്തിന് താന്‍ പ്രതീക്ഷയോടെ കാത്തിരിക്കുകയാണ്.ഗുജറാത്തില്‍ തന്‍റെ സന്ദര്‍ശന വേളയില്‍ 70 ലക്ഷത്തോളം പേര്‍ അഹമ്മദാബാദ് എയര്‍പോര്‍ട്ടില്‍ നിന്നും മോട്ടേര സ്റ്റേഡിയം വരെ അനുഗമിക്കുമെന്ന് മോദി പറഞ്ഞിരുന്നു. ഇത് വളരെ ആവേശകരമായിരിക്കുമെന്നും ട്രംപ് പറഞ്ഞു.

യെഡിയൂരപ്പയ്ക്കെതിരെ വന്‍ അട്ടിമറി നീക്കം!! 15 ബിജെപി എംഎല്‍എമാരുടെ യോഗം, അജ്ഞാത കത്ത്യെഡിയൂരപ്പയ്ക്കെതിരെ വന്‍ അട്ടിമറി നീക്കം!! 15 ബിജെപി എംഎല്‍എമാരുടെ യോഗം, അജ്ഞാത കത്ത്

യുപിയില്‍ അമിത് ഷാ പയറ്റി തെളിഞ്ഞ പദ്ധതി കേരളത്തിലേക്ക്; രണ്ടും കല്‍പ്പിച്ച് കെ സുരേന്ദ്രന്‍

സിഎഎ ഏല്‍ക്കില്ല; അസം പിടിക്കാന്‍ ബിജെപിയുടെ 'തുറുപ്പ്'.. മിഷന്‍ '100' പ്രഖ്യാപിച്ച് പാര്‍ട്ടി!

English summary
India never treated us well says Trump
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X