Get Updates
Get notified of breaking news, exclusive insights, and must-see stories!

രാജ്യത്ത് 3,32,370 പേർക്കുകൂടി കോവിഡ് സ്ഥിരീകരിച്ചു; ചികിത്സയിലുള്ളവരുടെ എണ്ണം 25 ലക്ഷത്തിലേക്ക്

കോവിഡ് മരണനിരക്കും വർധിക്കുകയാണ്. 2263 മരണങ്ങൾകൂടി കോവിഡ് മൂലമാണെന്ന് സ്ഥിരീകരിച്ചു

ന്യൂഡൽഹി: കോവിഡ് വ്യാപനത്തിന്റെ രണ്ടാം തരംഗത്തിൽ രാജ്യത്ത് കോവിഡ് രോഗികളുടെ എണ്ണം കുതിച്ചുയരുന്നു. തുടർച്ചയായ രണ്ടാം ദിവസവും ഇന്ത്യയിൽ പുതിയതായി കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം രണ്ട് ലക്ഷം കടന്നു. 3,32,730 പേർക്കാണ് കഴിഞ്ഞ 24 മണിക്കൂറിൽ രാജ്യത്ത് കോവിഡ് സ്ഥിരീകരിച്ചത്. ഇതോടെ ചികിത്സയിലുള്ളവരുടെ എണ്ണം 25 ലക്ഷത്തിലേക്ക് അടുക്കുകയാണ്.

കോവിഡ് മരണനിരക്കും വർധിക്കുകയാണ്. 2263 മരണങ്ങൾകൂടി കോവിഡ് മൂലമാണെന്ന് സ്ഥിരീകരിച്ചു. ഇതോടെ ആകെ മരണസംഖ്യ 1,86,920 ആയി. കോവിഡ് സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 1.93,279 പേർ കഴിഞ്ഞ 24 മണിക്കൂറിൽ രോഗമുക്തി നേടിയതായും കേന്ദ്ര ആരോഗ്യമന്ത്രാലത്തിന്റെ കണക്കുകൾ പറയുന്നു. 1,62,63,695 കോവിഡ് കേസുകളാണ് ഇന്ത്യയിൽ ഇതുവരെ റിപ്പോർട്ട് ചെയ്തത്. ഇതിൽ 1,36,48,159 പേർ രോഗമുക്തി നേടിയപ്പോൾ 24,28,616 പേരാണ് നിലവിൽ ചികിത്സയിലുള്ളത്.

covid 19

രാജ്യതലസ്ഥാനമായ ന്യൂഡൽഹിയിലാണ് സ്ഥിതി അതീവ ഗുരുതരം. ഓക്‌സിജൻ സിലിണ്ടറുകളുടെ ക്ഷാമമാണ് ഡൽഹിയെ വലക്കുന്നത്. ഇന്നലെ മാത്രം 26000 കൊവിഡ് കേസുകളാണ് റിപ്പോർട്ട് ചെയ‌്തത്. 306 മരണങ്ങളും തലസ്ഥാനത്തെ നടുക്കി. ഡൽഹിക്ക് പുറമെ, മഹാരാഷ്‌ട്ര, ഉത്തർപ്രദേശ്, ഗുജറാത്ത് എന്നീ സംസ്ഥാനങ്ങളാണ് രാജ്യത്തെ 75ശതമാനം കൊവിഡ് കേസുകളുടെയും ഉറവിടം. അമേരിക്ക കഴിഞ്ഞാൽ ഏറ്റവും കൂടുതൽ കൊവിഡ് രോഗികളുള്ള രാജ്യമാണ് ഇന്ത്യ.

പ്രതിദിനം കോവിഡ് സ്ഥിരീകരിക്കുന്നവരുടെ എണ്ണം മൂന്ന് ലക്ഷവും കടന്ന് കുതിക്കുന്ന സാഹചര്യത്തിൽ മൂന്ന് നിർണായക യോഗങ്ങൾ വിളിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. നാല് മണിക്കൂറിനിടെ നടക്കുന്ന മൂന്ന് യോഗത്തിലും വീഡിയോ കോൺഫറൻസിലൂടെയാകും പ്രധാനമന്ത്രി പങ്കെടുക്കുക. കോവിഡ് വ്യാപനം അതിരൂക്ഷമായി തുടരുന്ന സാഹചര്യത്തിൽ ഏറെ പ്രാധാന്യത്തോടെയാണ് മൂന്ന് യോഗങ്ങളെയും രാജ്യം ഉറ്റുനോക്കുന്നത്.

Recommended Video

cmsvideo
    ഉറച്ച നിലപാടുമായി ‌മുഖ്യമന്ത്രി പിണറായി വിജയൻ | Oneindia Malayalam

    ആഞ്ഞടിച്ച് ദേവ്ദത്ത്, പിടിച്ചു നിർത്താനാവാതെ സഞ്ജു... കോലിപ്പടയ്ക് ഇത് സിംപിള്‍, ചിത്രങ്ങള്‍ കാണാം

    രാവിലെ 9 മണിക്ക്​ കോവിഡുമായി ബന്ധപ്പെട്ട പതിവ്​ അവലോകന യോഗമുണ്ടാകും. രാജ്യത്തെ കോവിഡ്​ സ്ഥിതി വിലയിരുത്തുകയാണ്​ യോഗത്തിന്‍റെ ലക്ഷ്യം. 10 മണിക്ക്​ കോവിഡ്​ അതിരൂക്ഷമായി തുടരുന്ന സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരുമായി മോദി ചർച്ച നടത്തും. കേരളം അടക്കമുള്ള സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാർ യോഗത്തിൽ പങ്കെടുക്കും. ഉച്ചക്ക്​ 12.30ന്​ രാജ്യത്തെ പ്രമുഖ ഓക്​സിജൻ നിർമാതാക്കളുമായി ചർച്ച നടത്തും. ഓക്​സിജൻ ലഭ്യത ഉറപ്പാക്കുകയാണ്​ ലക്ഷ്യം. രാജ്യത്ത് ഓക്സിജൻ ക്ഷാമമുണ്ടെന്ന് പ്രധാനമന്ത്രി തന്നെ കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു.

    മോഡേണ്‍ ലുക്കില്‍ തിളങ്ങി പ്രിയാ ഭവാനി ശങ്കര്‍; വൈറല്‍ ചിത്രങ്ങള്‍ കാണാം

    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+