കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പ്രിയങ്ക വന്നില്ലെങ്കിലും വാരണാസിയില്‍ മോദിക്ക് കെണി; കളം നിറഞ്ഞ് ഡ്യൂപ്പ്, കോണ്‍ഗ്രസ് കുരുക്ക്

Google Oneindia Malayalam News

ദില്ലി: പ്രധാനമന്ത്രി നരേന്ദ്ര മോദി മല്‍സരിക്കുന്ന യുപിയിലെ വാരണാസി മണ്ഡലം ദേശീയ ശ്രദ്ധയാകര്‍ഷിച്ചിരിക്കുകയാണ്. കോണ്‍ഗ്രസ് നേതാവ് പ്രിയങ്കാ ഗാന്ധി മോദിക്കെതിരെ സ്ഥാനാര്‍ഥിയാകുമെന്ന സൂചനകള്‍ വന്നതോടെയാണിത്. പ്രിയങ്ക മല്‍സരിക്കുന്ന കാര്യത്തില്‍ കോണ്‍ഗ്രസ് ഔദ്യോഗിക തീരുമാനമെടുത്തിട്ടില്ല. അന്തിമ തീരുമാനം രാഹുല്‍ ഗാന്ധി വൈകാതെ എടുക്കുമെന്നാണ് നേതാക്കള്‍ പറയുന്നത്.

പ്രിയങ്ക മല്‍സരിച്ചാല്‍ മോദിക്ക് പ്രതിസന്ധി കൂടുമെന്നാണ് വിലയിരുത്തല്‍. അതിനിടെയാണ് മറ്റുചില കെണികള്‍കൂടി മോദിക്ക് വാരണാസിയില്‍ ഒരുങ്ങിയിരിക്കുന്നത്. അടുത്തിടെ കോണ്‍ഗ്രസില്‍ ചേര്‍ന്ന മോദിയുടെ ഡ്യൂപ്പ് വാരണാസിയില്‍ മല്‍സരിക്കുമെന്നാണ് വിവരം. പ്രിയങ്ക മല്‍സരിച്ചില്ലെങ്കില്‍ ഇദ്ദേഹം കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയായേക്കും. മറിച്ചാണെങ്കില്‍ സ്വതന്ത്രനാകുമെന്നും റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. ഇദ്ദേഹത്തെ ചുറ്റിപ്പറ്റി വാര്‍ത്തകള്‍ വന്നുകഴിഞ്ഞു....

എട്ട് പേരെ പ്രഖ്യാപിച്ചു

എട്ട് പേരെ പ്രഖ്യാപിച്ചു

യുപിയില്‍ മല്‍സരിക്കുന്ന എട്ട് കോണ്‍ഗ്രസ് സ്ഥാനാര്‍ഥികളുടെ പേരുകള്‍ ശനിയാഴ്ച പുറത്തുവന്നു. ഇതില്‍ വാരണാസി മണ്ഡലം പരാമര്‍ശിച്ചിട്ടില്ല. ഈ സാഹചര്യത്തിലാണ് പ്രിയങ്ക വാരണാസിയില്‍ മല്‍സരിക്കുമെന്ന പ്രചാരണം ശക്തമായത്.

ബിജെപി ശക്തി കേന്ദ്രമല്ല

ബിജെപി ശക്തി കേന്ദ്രമല്ല

ബിജെപിയുടെ ശക്തി കേന്ദ്രമല്ല ഗംഗാ തീരത്തോട് ചേര്‍ന്ന ഈ മണ്ഡലം. 2004ല്‍ കോണ്‍ഗ്രസ് ജയിച്ച മണ്ഡലമാണിത്. അതിന് മുമ്പ് സിപിഎം ഉള്‍പ്പെടെ മറ്റുപല പാര്‍ട്ടികളും ഇവിടെ നിന്ന് ജയിച്ചിട്ടുണ്ട്. 2009ല്‍ ബിജെപിയുടെ എംഎം ജോഷി 17000 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് ജയിച്ചത്.

 കെജ്രിവാള്‍ ഞെട്ടിച്ചു

കെജ്രിവാള്‍ ഞെട്ടിച്ചു

2014ല്‍ മോദി വന്‍ ഭൂരിപക്ഷത്തില്‍ തിരഞ്ഞെടുക്കപ്പെട്ടു. എന്നാല്‍ മോദിക്കെതിരെ മല്‍സരിച്ച ആംആദ്മി അധ്യക്ഷന്‍ കെജ്രിവാളിനും കിട്ടി രണ്ടുലക്ഷത്തിലധികം വോട്ട്. മാത്രമല്ല, അന്ന് എസ്പി-ബിഎസ്പി സഖ്യമുണ്ടായിരുന്നില്ല.

മോദിയെ കെട്ടിയിടാന്‍

മോദിയെ കെട്ടിയിടാന്‍

ഇത്തവണ പ്രിയങ്ക വന്നാല്‍ മറ്റു കക്ഷികള്‍ വഴിമാറി കൊടുത്തേക്കും. ഭീം സേന നേതാവ് ചന്ദ്രശേഖര്‍ ആസാദ് പ്രിയങ്ക വന്നാല്‍ പിന്‍മാറുമെന്ന സൂചന നല്‍കികഴിഞ്ഞു. ഇദ്ദേഹം അടുത്തിടെ പ്രിയങ്കാ ഗാന്ധിയുമായി ചര്‍ച്ച നടത്തിയിരുന്നു. പ്രിയങ്ക രംഗത്തിറങ്ങിയാല്‍ മോദിയെ മണ്ഡലത്തില്‍ കെട്ടിയിടാനും ദേശീയ പ്രചാരണത്തില്‍ നിന്ന് അദ്ദേഹത്തെ തഴയാനും സാധിക്കുമെന്നു ചില കോണ്‍ഗ്രസ് നേതാക്കള്‍ അഭിപ്രായപ്പെടുന്നു.

 അഭിനന്ദന്‍ പഥക് മറ്റൊരു കെണി

അഭിനന്ദന്‍ പഥക് മറ്റൊരു കെണി

സാഹചര്യങ്ങള്‍ ഇങ്ങനെ ആയിരിക്കെയാണ് മോദിക്കെതിരെ അദ്ദേഹത്തിന്റെ രൂപസാദൃശ്യത്തില്‍ ശ്രദ്ധേയനായ അഭിനന്ദന്‍ പഥക് മല്‍സരിക്കുന്നത്. മോദിക്കെതിരെ മാത്രമല്ല ആഭ്യന്തര മന്ത്രി രാജ്‌നാഥ് സിങ് മല്‍സരിക്കുന്ന ലഖ്‌നൗവിലും പഥക് മല്‍സരിക്കുന്നുണ്ട്.

വണ്‍ വോട്ട് വണ്‍ നോട്ട്

വണ്‍ വോട്ട് വണ്‍ നോട്ട്

ലഖ്‌നൗ മണ്ഡലത്തില്‍ രാജ്‌നാഥ് സിങിനെതിരെ പഥക് പത്രിക സമര്‍പ്പിച്ചു. വണ്‍ വോട്ട് വണ്‍ നോട്ട് എന്നതാണ് അദ്ദേഹത്തിന്റെ മുദ്രാവാക്യം. ഈ മുദ്രാവാക്യം ചട്ടലംഘനമാണെന്നും പ്രതികരണം അറിയിക്കണമെന്നും തിരഞ്ഞെടുപ്പ് കമ്മീഷന്‍ പഥകിന് നോട്ടീസ് അയച്ചു.

 വിശദീകരണം ഇങ്ങനെ

വിശദീകരണം ഇങ്ങനെ

24 മണിക്കൂറിനകം മറുപടി അറിയിച്ചില്ലെങ്കില്‍ കേസെടുക്കുമെന്ന് പഥകിന് ലഭിച്ച കമ്മീഷന്റെ നോട്ടീസില്‍ പറയുന്നു. തന്റെ കൈയ്യില്‍ പ്രചാരണത്തിന് ലക്ഷങ്ങളില്ല. ജനങ്ങളില്‍ നിന്ന് സംഭാവന സ്വീകരിക്കുകയാണ്. അതുകൊണ്ടാണ് നോട്ടും വോട്ടും താന്‍ ആവശ്യപ്പെടുന്നതെന്ന പഥക് വിശദീകരിച്ചു.

നോട്ടിന് പകരം വോട്ട് തരൂ

നോട്ടിന് പകരം വോട്ട് തരൂ

നോട്ടിന് പകരം വോട്ട് തരൂ എന്നാണ് പഥക് പറയുന്നത് എന്നായിരുന്നു പ്രചാരണം. എന്നാല്‍ ആ പ്രചാരണം ശരിയല്ലെന്ന് പഥക് വിശദീകരിച്ചു. മാത്രമല്ല താന്‍ ഫണ്ട് ശേഖരിക്കുകയാണെന്നും അദ്ദേഹം പറയുന്നു.

മര്‍ദ്ദനം ലഭിച്ച സംഭവം

മര്‍ദ്ദനം ലഭിച്ച സംഭവം

മോദിക്കെതിരെ പഥക് മല്‍സരിക്കുമെന്ന് പ്രഖ്യാപിച്ചു. സ്വതന്ത്രനായിട്ടാണ് മല്‍സരിക്കുക. നേരത്തെ മോദിയുടെ രൂപസാദൃശ്യം തനിക്ക് നേട്ടമായിരുന്നെങ്കില്‍ നോട്ട് നിരോധന ശേഷം തനിക്ക് മര്‍ദ്ദനം വരെ ലഭിച്ചുവെന്നും ഇനി മോദിക്കെതിരെ പ്രവര്‍ത്തിക്കുമെന്നും പഥക് പറയുന്നു.

പ്രിയങ്കയില്ലെങ്കില്‍ പഥക്

പ്രിയങ്കയില്ലെങ്കില്‍ പഥക്

പ്രിയങ്കാ ഗാന്ധി കോണ്‍ഗ്രസ് സ്ഥാനാര്‍ഥി ആയില്ലെങ്കില്‍ പഥക് കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയാകുമെന്നും റിപ്പോര്‍ട്ടുകളുണ്ട്. അല്ലെങ്കില്‍ ഇദ്ദേഹം സ്വതന്ത്രനായി മല്‍സരിക്കും. മോദിയേക്കാള്‍ മണ്ഡലത്തില്‍ ചര്‍ച്ച പ്രിയങ്കയുടെയും പഥകിന്റെയും വരവാണ്.

 എതിരാകള്‍ വ്യത്യസ്തര്‍

എതിരാകള്‍ വ്യത്യസ്തര്‍

മോദിക്ക് ഇത്തവണ നേരിടേണ്ടി വരുന്നത് വ്യത്യസ്തരായ എതിരാളികളെയാണ് എന്നതാണ് എടുത്തുപറയേണ്ട കാര്യം. മോദിയോടുള്ള പ്രതിഷേധം പ്രകടിപ്പിക്കുകയാണ് എല്ലാവരുടെയും ലക്ഷ്യം. മോദിയെ പരാജയപ്പെടുത്തുക മാത്രമാണ് ലക്ഷ്യമെന്ന് പ്രഖ്യാപിച്ച് മല്‍സരിക്കുന്നവരും ഇക്കൂട്ടത്തിലുണ്ട്.

ജസ്റ്റിസ് കര്‍ണന്‍ വരുന്നു

ജസ്റ്റിസ് കര്‍ണന്‍ വരുന്നു

സുപ്രീംകോടതിയുടെ കോടതിയലക്ഷ്യ കേസ് നേരിടേണ്ടി വന്ന കല്‍ക്കത്ത ഹൈക്കോടതിയില്‍ നിന്ന് വിരമിച്ച ജഡ്ജി സിഎസ് കര്‍ണന്‍ മോദിക്കെതിരെ വാരണാസിയില്‍ മല്‍സരിക്കുന്നതില്‍ പ്രധാനിയാണ്. അഴിമതിക്കെതിരായ പോരാട്ടത്തിന്റെ ഭാഗമായിട്ടാണ് താന്‍ മല്‍സരിക്കുന്നതെന്ന് കര്‍ണന്‍ പറയുന്നു. ഇദ്ദേഹം സെന്‍ട്രല്‍ ചെന്നൈ മണ്ഡലത്തിലും മല്‍സരിക്കുന്നുണ്ട്.

കര്‍ഷക സംഘവും

കര്‍ഷക സംഘവും

തമിഴ്‌നാട്ടില്‍ നിന്നുള്ള 111 കര്‍ഷകരുടെ സംഘം, സൈന്യത്തിന് മോശം ഭക്ഷണമാണ് ലഭിക്കുന്നതെന്ന വെളിപ്പെടുത്തല്‍ നടത്തിയ മുന്‍ ബിഎഎസ്എഫ് കോണ്‍സ്റ്റബിള്‍ തേജ് ബഹാദൂര്‍ യാദവ് എന്നിവരും മോദിക്കെതിരെ മല്‍സരിക്കുന്നുണ്ട്. സ്വതന്ത്രനായിട്ടാണ് തേജ് ബഹാദൂര്‍ മല്‍സരിക്കുന്നത്.

 ആക്ടിവിസ്റ്റുകള്‍

ആക്ടിവിസ്റ്റുകള്‍

തെലങ്കാനയിലെയും ആന്ധ്രയിലെയും ഫ്‌ളുറോസിസ് ഇരകള്‍ക്ക് വേണ്ടി ആക്ടിവിസ്റ്റുകളായ വദ്ദി ശ്രീനിവാസ്, ജലഗം സുധീര്‍ എന്നിവരും മോദിക്കെതിരെ മല്‍സരിക്കുന്നുണ്ട്. ഇതിനെല്ലാം പുറമെ ദളിത് നേതാവ് ചന്ദ്രശേഖര്‍ ആസാദും മല്‍സരിക്കുന്നു.

 മെയ് 19ന് പോളിങ്

മെയ് 19ന് പോളിങ്

പ്രിയങ്ക മല്‍സരിച്ചാല്‍ ആസാദ് പിന്‍മാറുമെന്നാണ് റിപ്പോര്‍ട്ടുകള്‍. വൃത്തിയുള്ള ഗംഗ പ്രചാരണത്തിന് ചുക്കാന്‍ പിടിക്കുന്ന ബിഎച്ച്‌യു പ്രഫസര്‍ വിശ്വംഭര്‍നാഥ് മിശ്രയും മല്‍സരിക്കുമെന്നാണ് വിവരം. മെയ് 19നാണ് വാരണാസിയില്‍ വോട്ടെടുപ്പ്.

കോണ്‍ഗ്രസിനെ വെല്ലുന്ന വാഗ്ദാനവുമായി ബിജെപി; അരി, പരിപ്പ്, ഉപ്പ്!! എല്ലാത്തിനും ഒരു രൂപ മാത്രംകോണ്‍ഗ്രസിനെ വെല്ലുന്ന വാഗ്ദാനവുമായി ബിജെപി; അരി, പരിപ്പ്, ഉപ്പ്!! എല്ലാത്തിനും ഒരു രൂപ മാത്രം

ലോക്‌സഭാ തിരഞ്ഞെടുപ്പ് വാര്‍ത്തകള്‍ക്ക് ക്ലിക്ക് ചെയ്യൂ

English summary
Pathak To Contest Against PM, Rajnath Singh From Lucknow, Varanasi
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X