കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഇന്ത്യ പഴയ ഇന്ത്യയല്ല, പാമ്പുകളുമായി കളിച്ചിരുന്നവര്‍ ഇപ്പോള്‍ കളിക്കുന്നത് മൗസുമായി, മോദി പറയും...

  • By Anoopa
Google Oneindia Malayalam News

പാറ്റ്‌ന: 'ഒരിക്കല്‍ ഒരു വിദേശി എന്നോടു ചോദിച്ചു, നിങ്ങളുടേത് ഇപ്പോഴും പാമ്പാട്ടികളുടെ നാടാണോ എന്ന്. ഞാന്‍ പറഞ്ഞു, മുന്‍പു ഞങ്ങള്‍ പാമ്പുകളുമായി ആയിരുന്നു കളിച്ചിരുന്നത്, ഇപ്പോള്‍ കളി മൗസുമാടയാണ്', ഒരു പഞ്ചിന് രാജാവിന്റെ മകനിലെ സിനിമാ ഡയലോഗ് ഓര്‍മ്മിപ്പിച്ചതല്ല. രാജ്യത്തിന്റെ വളര്‍ച്ച സൂചിപ്പിക്കാന്‍ പ്രധാനമന്ത്രി നരേന്ദ്രമോദി പറഞ്ഞ വാക്കുകളാണ്.

ദേരാ സച്ചായില്‍ ഖുര്‍ബാനി ദാല്‍ ഉണ്ടോ..? ആരാണവര്‍..?ദേരാ സച്ചായില്‍ ഖുര്‍ബാനി ദാല്‍ ഉണ്ടോ..? ആരാണവര്‍..?

ആധാര്‍ ദുരുപയോഗം ചെയ്യുന്നത് തടയാം.. ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍..ആധാര്‍ ദുരുപയോഗം ചെയ്യുന്നത് തടയാം.. ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍..

പാറ്റ്‌ന സര്‍വ്വകലാശാലയുടെ ശതാബ്ദി ആഘോഷത്തില്‍ പങ്കെടുത്തു സംസാരിക്കുകയായിരുന്നു മോദി. പാമ്പാട്ടികളുടെ നാടായല്ല, ലോകത്തിന്റെ ഐടി ഹബ്ബ് ആയിട്ടായിരിക്കും ഇന്ത്യ അറിയപ്പെടുക എന്നും പ്രധാനമന്ത്രി പറഞ്ഞു. ഈ മാറ്റത്തില്‍ താന്‍ അഭിമാനിക്കുന്നുവെന്നും മോദി കൂട്ടിച്ചേര്‍ത്തു.

narendramodi

നിതീഷ് കുമാര്‍ എന്‍ഡിഎയിലേക്കു ചേക്കേറിയതിനു ശേഷം ആദ്യ ബീഹാര്‍ സന്ദര്‍ശനത്തിനെത്തിയ മോദി സംസ്ഥാനത്തിന്റെ വികസനത്തിനുള്ള ഡെഡ്‌ലൈന്‍ 2022 ആണെന്നും ചൂണ്ടിക്കാട്ടി. വിവിധ വികസന പദ്ധതികളുടെ ഉദ്ഘാടനവും മോദി നിര്‍വ്വഹിച്ചു.

English summary
India No Longer 'Land of Snake Charmers', says Modi
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X