കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പുലര്‍ച്ചെ 3.30ന് പാകിസ്താന്റെ ഉറക്കം പോയി; 5ന് അവര്‍ കരഞ്ഞു, മോദി ഞങ്ങളെ ആക്രമിച്ചേ...

Google Oneindia Malayalam News

ദില്ലി: തീവ്രവാദികളെ നേരിടുന്ന കാര്യത്തില്‍ ഇന്ത്യ പുതിയ നയമാണ് പിന്തുടരുന്നതെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഗ്രേറ്റര്‍ നോയിഡയിലെ പൊതുപരിപാടിയില്‍ പാകിസ്താനെതിരായ സര്‍ജിക്കല്‍ സ്‌ട്രൈക്ക് സംബന്ധിച്ച് വിശദീകരിക്കുകയായിരുന്നു അദ്ദേഹം. മുംബൈ ആക്രമണമുണ്ടായ വേളയില്‍ സമാനമായ തിരിച്ചടി നല്‍കണമായിരുന്നു. എന്നാല്‍ മുന്‍ കോണ്‍ഗ്രസ് ഭരണകൂടം അതിന് തയ്യാറായില്ല എന്നും മോദി പറഞ്ഞു.

Modi

മുംബൈ ആക്രമണമുണ്ടായ വേളയിലും ഇന്ത്യന്‍ സൈന്യം തിരിച്ചടിക്കാന്‍ ശക്തരായിരുന്നു. സൈന്യത്തെ നടപടി എടുക്കാന്‍ അനുവദിച്ചില്ലെന്നും മോദി പറഞ്ഞു. പുതിയ തന്ത്രങ്ങള്‍ പുതിയ നയങ്ങള്‍ എന്നതാണ് ഇപ്പോള്‍ സര്‍ക്കാര്‍ പിന്തുടരുന്നത്. രാജ്യത്തിന്റെ കാവല്‍ക്കാരന്‍ ഉറങ്ങുകയാണെന്ന് നിങ്ങള്‍ കരുതുന്നുണ്ടോ എന്നും മോദി പരിപാടിക്ക് എത്തിയവരോടായി ചോദിച്ചു.

ഉറി ആക്രമണത്തിന് ശേഷവും ചിലര്‍ തെളിവ് ചോദിച്ചു. മുമ്പ് സൈന്യം ചെയ്യാത്ത കാര്യങ്ങളാണ് അന്ന് ചെയ്തത്. തീവ്രവാദികളെ അവരുടെ വീട്ടില്‍ കയറി സൈന്യം ആക്രമിച്ചു. തീവ്രവാദികളും അവരെ സംരക്ഷിക്കുന്നവരും ഇങ്ങനെ പ്രതീക്ഷിച്ചിരുന്നില്ല. ഇന്ത്യ ആക്രമിച്ചാല്‍ തിരിച്ചടിക്കാന്‍ അവര്‍ ഒരുങ്ങിയിരുന്നു. എന്നാല്‍ ഇത്തവണ നമ്മള്‍ വ്യോമസേനയെ ആണ് ഉപയോഗിച്ചതെന്നും മോദി വിശദീകരിച്ചു.

മോദിയെ ലോക്‌സഭ കാണിക്കില്ല; ബിജെപിക്കെതിരെ പടയൊരുക്കി ഭീം ആര്‍മി; മാറുന്ന യുപി രാഷ്ട്രീയം!!മോദിയെ ലോക്‌സഭ കാണിക്കില്ല; ബിജെപിക്കെതിരെ പടയൊരുക്കി ഭീം ആര്‍മി; മാറുന്ന യുപി രാഷ്ട്രീയം!!

ബാലാക്കോട്ടില്‍ പുലര്‍ച്ചെ 3.30നാണ് ആക്രമണം നടന്നത്. പാകിസ്താന്റെ ഉറക്കം നഷ്ടമാകുകയാണ് ഇവിടെ. പിന്നീടുള്ള ഓരോ കാര്യങ്ങളും നിരീക്ഷിക്കുകയായിരുന്നു. അഞ്ചു മണിയായപ്പോള്‍ പാകിസ്താന്‍ കരയുകയാണ് ചെയ്ത്. മോദി തങ്ങളെ ആക്രമിച്ചേ എന്ന് അവര്‍ നിലവിളിക്കുകയായിരുന്നുവെന്നും മോദി പറഞ്ഞു.

English summary
India now follows new policy of dealing with terrorists: PM Modi
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X