കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പൗരത്വ നിയമത്തിനെതിരെ മലേഷ്യ; ഇടപെടേണ്ടെന്ന് കേന്ദ്രം, മലേഷ്യയുടെ പ്രതികരണം രണ്ടാംതവണ

Google Oneindia Malayalam News

ദില്ലി: പൗരത്വ ഭേദഗതി നിയമത്തിനെതിരെ രംഗത്തുവന്ന മലേഷ്യയ്ക്ക് കേന്ദ്രസര്‍ക്കാരിന്റെ മറുപടി. ഇന്ത്യയുടെ ആഭ്യന്തര വിഷയമാണെന്നും ഇതില്‍ മലേഷ്യ ഇടപെടേണ്ടെന്നും വിദേശകാര്യ മന്ത്രാലയം പ്രസ്താവനയില്‍ പറഞ്ഞു. രാജ്യത്തെ ഒരു പൗരന്റെയും പദവിയില്‍ മാറ്റം വരില്ല. മലേഷ്യന്‍ പ്രധാമന്ത്രി മഹാതീര്‍ മുഹമ്മദിന്റെ പ്രസ്താവന വസ്തുതാ വിരുദ്ധമാണ്.

Maha

ഇന്ത്യയുടെ ആഭ്യന്തര വിഷയങ്ങളില്‍ മലേഷ്യന്‍ പ്രധാനമന്ത്രി വീണ്ടും ഇടപെടുകയാണ്. മൂന്ന് അയല്‍രാജ്യങ്ങളില്‍ നിന്ന് പീഡനം മൂലം ഇന്ത്യയിലെത്തുന്നവര്‍ക്ക് വേഗത്തില്‍ പൗരത്വം കൊടുക്കുന്ന നിയമമാണ് സിഎഎ എന്നും കേന്ദ്ര ആഭ്യന്തര മന്ത്രാലയം അറിയിച്ചു. ഇന്ത്യയിലെ പൗരന്‍മാരെ ഒരിക്കലും സിഎഎ ബാധിക്കില്ല. തങ്ങളുടെ ആഭ്യന്തര വിഷയങ്ങളില്‍ ഇടപെടുന്നതില്‍ നിന്ന് മലേഷ്യ വിട്ടുനില്‍ക്കണം. കാര്യങ്ങള്‍ ശരിയായ രീതിയില്‍ അറിയാതെ പ്രതികരിക്കരുതെന്നും വിദേശകാര്യ മന്ത്രാലയം പ്രസ്താവനയില്‍ പറഞ്ഞു.

എന്‍ആര്‍സിയില്‍ ബിജെപി ഒറ്റപ്പെടുന്നു; ജെഡിയുവിന് പിന്നാലെ എല്‍ജെപിയും എതിര്‍പ്പുമായി രംഗത്ത്എന്‍ആര്‍സിയില്‍ ബിജെപി ഒറ്റപ്പെടുന്നു; ജെഡിയുവിന് പിന്നാലെ എല്‍ജെപിയും എതിര്‍പ്പുമായി രംഗത്ത്

ക്വാലാലംപൂരില്‍ നടക്കുന്ന ഉച്ചകോടിക്കിടെ വെള്ളിയാഴ്ചയാണ് മലേഷ്യന്‍ പ്രധാനമന്ത്രി പൗരത്വ നിയമത്തിനെതിരെ രംഗത്തുവന്നത്. ഈ നിയമത്തിന്റെ ആവശ്യമെന്താണെന്ന് അദ്ദേഹം ചോദിച്ചു. 70 വര്‍ഷത്തിലധികമായി ഇന്ത്യക്കാര്‍ ഐക്യത്തോടെ ജീവിക്കുകയായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. മൂന്ന് രാജ്യങ്ങളില്‍ കഷ്ടപ്പെടുന്ന ന്യൂനപക്ഷങ്ങള്‍ക്കാണ് പുതിയ നിയമം വഴി ഇന്ത്യ പൗരത്വം നല്‍കുന്നത്. എന്നാല്‍ ഇതില്‍ മുസ്ലിങ്ങളെ ഉള്‍പ്പെടുത്തിട്ടില്ലെന്നും മഹാതീര്‍ മുഹമ്മദ് പറഞ്ഞു.

Recommended Video

cmsvideo
india objects to malaysian pm's remark on CAA | Oneindia Malayalam

മതനിരപേക്ഷ രാജ്യമാണ് എന്നാണ് ഇന്ത്യ വാദിക്കുന്നത്. എന്നാല്‍ ഇത്തരത്തില്‍ ഇന്ത്യയെ കാണേണ്ടി വരുന്നതില്‍ സങ്കടമുണ്ട്. മലേഷ്യയിലാണ് ഈ നിയമം വരുന്നതെങ്കില്‍ എന്താണ് സംഭവിക്കുക എന്ന് എനിക്ക് പറയാന്‍ സാധിക്കില്ല. രാജ്യം അസ്ഥിരപ്പെട്ടുപോകും. എല്ലാവരും ദുരിതം അനുഭവിക്കുകയും ചെയ്യുമെന്നും മഹാതീര്‍ മുഹമ്മദ് പറഞ്ഞു. നേരത്തെ കശ്മീരിന്റെ പ്രത്യേക പദവി എടുത്തുകളഞ്ഞ വേളയിലും മലേഷ്യന്‍ പ്രധാനമന്ത്രി കേന്ദ്രസര്‍ക്കാരിനെതിരെ രംഗത്തുവന്നിരുന്നു.

English summary
India objects to Malaysian PM's remark on CAA
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X