കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വീരനായക സ്മരണയില്‍ കാര്‍ഗില്‍ വിജയ് ദിവസ്: ഇന്ത്യന്‍ പോരാട്ട വിജയത്തിന്റെ 20ാം വാര്‍ഷികം

  • By S Swetha
Google Oneindia Malayalam News

ദില്ലി: ജൂലൈ 26, പാകിസ്താന്‍ നുഴഞ്ഞു കയറ്റക്കാരെ ഓപ്പറേഷന്‍ വിജയിലൂടെ ഇന്ത്യന്‍ സൈന്യം തുരത്തിയിട്ട് ഇന്നേക്ക് 20 വര്‍ഷം പൂര്‍ത്തിയാകുന്നു. ഇന്ത്യന്‍ വ്യോമസേനയുടെ പിന്തുണയോടെ നടത്തിയ യുദ്ധത്തില്‍ ഇന്ത്യന്‍ സൈന്യം പാകിസ്ഥാന്‍ സേനയെ പിന്‍വാങ്ങാന്‍ സമ്മര്‍ദ്ദമുണ്ടാക്കുകയും പ്രധാനപ്പെട്ട ഔട്ട്‌പോസ്റ്റുകളെല്ലാം തിരിച്ചു പിടിക്കുകയും ചെയ്തു. സംഘട്ടനത്തില്‍ ഇന്ത്യക്ക് നഷ്ടപ്പെട്ടത് 527 സൈനികരെയാണ്.

യെഡിയൂരപ്പക്കും അധികകാലം വാഴാനാവില്ല; ഇടക്കാല തിരഞ്ഞെടുപ്പിനൊരുങ്ങാന്‍ കോണ്‍ഗ്രസിന്‍റെ നിര്‍ദ്ദേശം

കാര്‍ഗിലില്‍ നടന്ന ഇന്ത്യാ പാക് യുദ്ധം കാലക്രമത്തില്‍:

1999 മെയ് നാലിനാണ് പാകിസ്താന്‍ നുഴഞ്ഞു കയറ്റക്കാര്‍ കാര്‍ഗിലിലേക്ക് നുഴഞ്ഞു കയറിയതായി റിപ്പോര്‍ട്ട് ചെയ്തത്.
മെയ് 5നും 15നും ഇടയിലായി ഇന്ത്യന്‍ സൈന്യം മേഖലയില്‍ വിന്യസിച്ചു. 5 സൈനികരെ പാക്‌സൈന്യം പിടികൂടുകയും കടുത്ത പീഡനത്തിനിരയായി കൊല്ലപ്പെടുകയും ചെയ്തു. മെയ് 26ന് ഇന്ത്യന്‍ വ്യോമസേന വ്യോമാക്രമണം നടത്തി
മെയ് 27ന് ഇന്ത്യന്‍ വ്യോമസേനയുടെ മിഗ് 27 വിമാനം പാകിസ്താനില്‍ തകര്‍ന്നു വീഴുകയും പൈലറ്റ് പുറത്തേക്ക് ചാടുകയും ചെയ്തു. ഇദ്ദേഹത്തെ പാകിസ്താന്‍ യുദ്ധതടവുകാരനായി പിടികൂടി

kargil-601

ജൂണ്‍ 10ന് 6 ഇന്ത്യന്‍ സൈനികരുടെ മൃതദേഹം വികൃതമാക്കി ഇന്ത്യയിലേക്ക് അയച്ചു. ഇതോടെ ഇന്ത്യ കുപിതരായി. ജൂണ്‍ 12ന് വിദേശകാര്യമന്ത്രിമാരായ യശ്വന്ത് സിന്‍ഹയും സര്‍ത്രാജ് അസീസും തമ്മില്‍ കൂടിക്കാഴ്ച്ച നടത്തി ജൂണ്‍ 15ന് കാര്‍ഗിലില്‍ നിന്നും പട്ടാളത്തെ പിന്‍വലിക്കാന്‍ യുഎസ് പാകിസ്താന്‍ പ്രധാനമന്ത്രിയോട് ആവശ്യപ്പെട്ടു. ജൂണ്‍ 29ന് ടൈഗര്‍ ഹില്ലിനടുത്തെ 2 പ്രധാന പോസ്റ്റുകള്‍ ഇന്ത്യന്‍ ആര്‍മി പിടിച്ചെടുത്തു. ജൂലൈ 11ന് പാകിസ്താന്‍ പട്ടാളം പിന്‍വാങ്ങാന്‍ തുടങ്ങി. ജൂലൈ 26ന് പാകിസ്താന്‍ സൈന്യം പൂര്‍ണമായും പിന്‍വാങ്ങുകയും ഇന്ത്യ യുദ്ധത്തില്‍ വിജയിക്കുകയും ചെയ്തു

English summary
India on 20th Anniversary of Kargil Vijay Divas
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X