കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

യുഎസ്സിന് തൊട്ട് പിന്നില്‍, ഇന്ത്യയുടെ വളര്‍ച്ചാ നിരക്ക് തകര്‍ച്ചയുടെ പടുക്കുഴിയില്‍, യൂറോപ്പും...

Google Oneindia Malayalam News

ദില്ലി: ലോകത്തെ ആദ്യ അഞ്ച് സമ്പദ് ഘടനയിലൊന്നായ ഇന്ത്യന്‍ വിപണി തകര്‍ച്ചയുടെ പടുക്കുഴിയില്‍. വിചാരിച്ചതിനേക്കാള്‍ എത്രയോ മടങ്ങ് തകര്‍ച്ചയാണ് ഇന്ത്യ നേരിട്ടിരിക്കുന്നത്. 2020-21 സാമ്പത്തിക വര്‍ഷത്തിലെ ആദ്യ പാദത്തില്‍ ജിഡിപി 23.9 ശതമാനമാണ് ഇടിഞ്ഞത്. കോവിഡിനെ തുടര്‍ന്നുണ്ടായ ലോക്ഡൗണ്‍ ഇന്ത്യയിലെ ഉപഭോക്തൃ ശേഷിയെയും നിക്ഷേപങ്ങളെയും തകര്‍ത്ത് തരിപ്പണമാക്കിയിരിക്കുകയാണ്. 1996ന് ശേഷമാണ് ജിഡിപി കണക്കുകള്‍ പുറത്തുവിടാന്‍ തുടങ്ങിയത്. അതിന് ശേഷം സംഭവിക്കുന്ന ഏറ്റവും വമ്പന്‍ തകര്‍ച്ചയാണിത്.

1

ഇന്ത്യയെ ഞെട്ടിക്കുന്ന കാര്യം അമേരിക്ക കഴിഞ്ഞാല്‍ ഏറ്റവുമധികം സാമ്പത്തിക പ്രതിസന്ധിയെ ഇന്ത്യയെയാണ് ബാധിച്ചിരിക്കുന്നതെന്നാണ് സൂചന. യുഎസ്സ് കഴിഞ്ഞാല്‍ ജിഡിപി ഇടിവില്‍ മുന്നില്‍ നില്‍ക്കുന്നത് ഇന്ത്യയാണ്. പല രാജ്യങ്ങളും പല തരത്തില്‍ സാമ്പത്തിക പ്രതിസന്ധി നേരിടുന്നുണ്ട്. ഏപ്രില്‍ ജൂണില്‍ ജപ്പാന്റെ സമ്പദ് ഘടന 7.6 ശതമാനം ഇടിവാണ് നേരിട്ടത്. എന്നാല്‍ ഇതേ പാദത്തില്‍ ചൈന 3.2 ശതമാനം വളര്‍ച്ച നേടി. ജനുവരി-മാര്‍ച്ചില്‍ ചൈന 6.8 ശതമാനത്തിന്റെ ജിഡിപി ഇടിവ് നേരിട്ടിരുന്നു. നാലാം പാദത്തില്‍ ഇന്ത്യ 3.1 ശതമാനം വളര്‍ച്ചയാണ് നേടിയത്.

Recommended Video

cmsvideo
India’s Overall Growth For 2020-21 Projected at Minus 4.5%: RBI | Oneindia Malayalam

യൂറോപ്പ്യന്‍ രാജ്യങ്ങളില്‍ ജര്‍മനി ഏറ്റവും വലിയ തിരിച്ചടികളൊന്നാണ് നേരിട്ടത്. 10.1 ശതമാനത്തിന്റെ ജിഡിപി ഇടിവാണ് ജര്‍മനി നേരിട്ടത്. കനേഡിയന്‍ സമ്പദ് ഘടന 12 ശതമാനം ഇടിഞ്ഞു. ഏപ്രില്‍-ജൂണ്‍ പാദത്തില്‍ ഇറ്റലി 12.4 ശതമാനവും ഇടിഞ്ഞു. ഫ്രാന്‍സിന് 13.8 ശതമാനവും ബ്രിട്ടന്‍ 20.4 ശതമാനവുമാണ് ഇടിഞ്ഞത്. ഇതെല്ലാം യൂറോപ്പിനെ മൊത്തത്തില്‍ കോവിഡ് എത്രത്തോളം തകര്‍ത്ത് കളഞ്ഞു എന്ന് വ്യക്തമാക്കുന്നതാണ്. യുഎസ്സിന് മുന്നില്‍ മാത്രമാണ് ഇന്ത്യക്ക് സാഹചര്യങ്ങള്‍ ഭേദമായിട്ടുള്ളത്. 32.9 ശതമാനമാണ് യുഎസ്സിന് ഇടിവ് രേഖപ്പെടുത്തിയത്. യുഎസ്സില്‍ തൊഴിലില്ലായ്മ അടക്കം ഏറ്റവും രൂക്ഷമായി നില്‍ക്കുകയാണ്.

താന്‍ നല്‍കിയ മുന്നറിയിപ്പുകളൊക്കെ മോദി സര്‍ക്കാര്‍ അവഗണിച്ചെന്ന് രാഹുല്‍ പറഞ്ഞു. നിരവധി സാമ്പത്തിക വിദഗ്ധര്‍ രാജ്യത്തിന്റെ സമ്പദ് ഘടനയെ കുറിച്ച് പറഞ്ഞിരുന്നു. എന്നാല്‍ അതൊന്നും കേള്‍ക്കാന്‍ സര്‍ക്കാര്‍ തയ്യാറായിരുന്നില്ല. അസംഘടിത മേഖലയെ തകര്‍ക്കാന്‍ ശ്രമിച്ച് സര്‍ക്കാര്‍ സമ്പദ് ഘടനയെ തന്നെ നശിപ്പിക്കുകയാണെന്ന് രാഹുല്‍ ആരോപിച്ചു. പ്രതിസന്ധിയുണ്ടെന്ന കാര്യങ്ങളെ സര്‍ക്കാര്‍ അവഗണിച്ച് ദൗര്‍ഭാഗ്യകരമാണെന്നും രാഹുല്‍ പറഞ്ഞു. പി ചിദംബരവും പ്രതിപക്ഷ നേതാക്കളും മോദി സര്‍ക്കാരിനെതിരെ രംഗത്തെത്തി.

English summary
india only behind america in gdp slump, worry for government
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X