ഇന്ത്യാ സഖ്യത്തിന് 13 അംഗ കോഓര്‍ഡിനേഷന്‍ പാനല്‍: സീറ്റ് വിഭജനം ഉടന്‍, തീരുമാനങ്ങള്‍ ഇങ്ങനെ
മുംബൈ: ഇന്ത്യാ പ്രതിപക്ഷ സഖ്യത്തിന് പുതിയ കോഓര്‍ഡിനേഷന്‍ കമ്മിറ്റി. 13 അംഗങ്ങളാണ് ഇതിലുള്ളത്. കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി കെസി വേണുഗോപാല്‍, എന്‍സിപി അധ്യക്ഷന്‍ ശരത് പവാര്‍, തമിഴ്നാട് മുഖ്യമന്ത്രി എംകെ സ്റ്റാലിന്, തൃണമൂല്‍ കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി അഭിഷേക് ബാനര്‍ജി, ശിവസേന എംപി സഞ്ജയ് റാവത്ത്, ബീഹാര്‍ ഉപമുഖ്യമന്ത്രി തേജസ്വി യാദവ്, ജെഡിയു നേതാവ് ലല്ലന്‍ സിംഗ്, എഎപി എംപി രാഘവ് ഛദ്ദ, ജാര്‍ഖണ്ഡ് മുഖ്യമന്ത്രി ഹേമന്ദ് സോറന്, എസ്പി നേതാവ് ജാദവ് അലി ഖാന്, സിപിഐ നേതാവ് ഡി രാജ, നാഷണല്‍ കോണ്‍ഫറന്‍സ് നേതാവ് ഒമര്‍ അബ്ദുല്ല, പിഡിപി അധ്യക്ഷ മെഹബൂബ മുഫ്തി, എന്നിവരാണ് പാനലില്‍ ഇടംപിടിച്ചിരിക്കുന്നത്.
അതേസമയം ഈ കോഓര്‍ഡിനേഷന്‍ കമ്മിറ്റിയാണ് തെരഞ്ഞെടുപ്പ് സഖ്യത്തിലെ നിര്‍ണായക തീരുമാനങ്ങള്‍ എടുക്കുക. ദേശീയ അജണ്ട, പൊതു പ്രചാരണ വിഷയങ്ങള്‍, പൊതു പരിപാടികള്‍, എന്നിവ ഈ കമ്മിറ്റി തീരുമാനിക്കും. എന്നാല്‍ കണ്‍വീനറെ ഇത്തവണയും സഖ്യം പ്രഖ്യാപിച്ചില്ല.

വലിയ മത്സരം തന്നെ കണ്‍വീനര്‍ സ്ഥാനത്തേക്ക് നടക്കുന്നുണ്ടെന്നാണ് സൂചന. പാനലിനെ പ്രഖ്യാപിക്കും മുമ്പ് ഇന്ത്യാ സഖ്യം ലോഗോ പുറത്തിറക്കുന്നതും നീട്ടി വെച്ചിരുന്നു. അവസാന നിമിഷം ഡിസൈനില്‍ ചില മാറ്റങ്ങള്‍ക്ക് പാര്‍ട്ടികളും, നേതാക്കളും നിര്‍ദേശിച്ചത് കൊണ്ടാണ് ലോഗോ പുറത്തിറക്കുന്നത് വൈകിയത്.സീറ്റ് വിഭജനത്തിന്റെ കാര്യത്തിലും ഉടന്‍ തീരുമാനമുണ്ടാകും. ചര്‍ച്ചകള്‍ ഉടന്‍ ആരംഭിക്കുമെന്നാണ് സഖ്യം അറിയിച്ചിരിക്കുന്നത്.
വരാനിരിക്കുന്ന ലോക്സഭാ തെരഞ്ഞെടുപ്പില്‍ ഒരുമിച്ച് മത്സരിക്കുന്ന കാര്യത്തില്‍ സഖ്യം പ്രമേയം പാസാക്കി. വിവിധ സംസ്ഥാനങ്ങളിലെ സീറ്റ് വിഭജന ചര്‍ച്ചകള്‍ ഉടന്‍ ആരംഭിക്കും. വേഗത്തില്‍ തന്നെ സീറ്റ് വിഭജനം പൂര്‍ത്തിയാക്കി, തെരഞ്ഞെടുപ്പിലേക്ക് കടക്കുമെന്നും പ്രമേയത്തില്‍ പറയുന്നു. അതേസമയം യോഗത്തില്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ കേന്ദ്ര സര്‍ക്കാരിനെ രൂക്ഷമായി വിമര്‍ശിച്ചു.
പകപോക്കല്‍ രാഷ്ട്രീയമാണ് കേന്ദ്രം കളിക്കുന്നത്. കേന്ദ്ര ഏജന്‍സികളെ ദുരുപയോഗം ചെയ്ത് പ്രതിപക്ഷത്തെ വേട്ടയാടുകയാണ് കേന്ദ്രം. ഇന്ത്യാ സഖ്യം ജനപ്രീതി നേടുന്നത് കൊണ്ടാണിതെന്നും ഖാര്‍ഗെ പറഞ്ഞു. കര്‍ഷകര്‍, യുവാക്കള്‍, സ്ത്രീകള്‍, മധ്യവര്‍ഗം, ബുദ്ധിജീവി സമൂഹം, എന്‍ജിഒകള്‍, മാധ്യമപ്രവര്‍ത്തകര്‍, പിന്നോക്ക വിഭാഗക്കാര്‍, തുടങ്ങി സമൂഹത്തിലെ ഓരോ വിഭാഗവും ബിജെപിയുടെ ഏകാധിപത്യ ഭരണത്തില്‍ ബുദ്ധിമുട്ട് അനുഭവിക്കുകയാണ്. കുട്ടികള്‍ക്കും, ട്രെയിന്‍ യാത്രികര്ക്കുമെതിരെയുള്ള വിദ്വേഷ കുറ്റകൃത്യങ്ങള്‍ക്ക് കാരണക്കാരാണ് കേന്ദ്ര സര്‍ക്കാര്‍ എന്നും ഖാര്‍ഗെ പറഞ്ഞു.
സഖ്യത്തിന്റെ ചിത്രം പങ്കുവെച്ച ഖാര്‍ഗെ, ഇ നിയും വഞ്ചിക്കപ്പെട്ടാനില്ല, 140 കോടി ഇന്ത്യക്കാരും മാറ്റത്തിനായി തീരുമാനിച്ചുവെന്നും കുറിച്ചു. പ്രചാരണ തന്ത്രം, സഖ്യത്തിന്റെ ഘടന എന്നിവയാണ് പ്രധാനമായും യോഗത്തില്‍ ചര്‍ച്ചയായത്. പൊതു അജണ്ട രൂപീകരിക്കുന്നതിനായി ബുള്ളറ്റ് പോയിന്റുകള്‍ തയ്യാറാക്കാനും നേതാക്കളോട് ഖാര്‍ഗെ ആവശ്യപ്പെട്ടു.
അതേസമയം ചന്ദ്രയാന്‍ മൂന്നിന്റെ വിജയത്തില്‍ ഇന്ത്യാ സഖ്യത്തിലെ പാര്‍ട്ടികള്‍ ഐഎസ്ആര്‍ഒയെ യോഗത്തില്‍ അഭിനന്ദിച്ചു. ആദിത്യ-എല്‍1 സോളാര്‍ മിഷന്റെ ലോഞ്ചിനായി കാത്തിരിക്കുകയാണെന്നും സഖ്യം പറഞ്ഞു. ഇന്ത്യാ സഖ്യം പ്രമേയം പാസാക്കിയാണ് ഇസ്രൊയെ അഭിനന്ദിച്ചത്.
-
'പാലക്കാട് നേമം ആവർത്തിക്കാനുളള പുറപ്പാട്, ബിജെപിയെ നേരിടേണ്ടത് കോമഡി കൊണ്ടല്ല', രമേഷിനെതിരെ ഐസക് -
രാജീവ് ഗാന്ധിയുടെ സോറി- ‘ഡീൽ’ ആരോപണം ചൂടുപിടിക്കുമ്പോൾ മൂന്നര പതിറ്റാണ്ടിനിപ്പുറവും ലൈവായി ‘കോലീബി സഖ്യം’ -
എല്ലാം കണക്കാ...- കാൽനൂറ്റാണ്ടിനിടെ എൽഡിഎഫ് പതുങ്ങിയതും യുഡിഎഫ് കുതിച്ചതും 2001ൽ -
സ്വര്‍ണം വീണുടഞ്ഞു; ഇന്ന് ഞെട്ടിക്കുന്ന വിലക്കുറവ്, ഇത്രയും വില താഴുന്നത് ആദ്യം, പവന് വില അറിയാം -
സ്വര്‍ണം ഉച്ചയ്ക്ക് വീണ്ടും വീണു; ഏറെ നാള്‍ക്കു ശേഷം ഒരു ലക്ഷത്തിന് താഴെ, പുതിയ പവന്, ഗ്രാം വില -
ശബരി റെയിൽപാതയ്ക്ക് ഇനി എത്ര കാത്തിരിക്കണം? 2032ൽ അങ്കമാലി-എരുമേലി റൂട്ടിൽ ട്രെയിനുകൾ ഓടി തുടങ്ങും..! -
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
പ്രധാനമന്ത്രി ഒരുപാടു കാര്യങ്ങള്‍ പറഞ്ഞു; ഓമിക്ക് കൊടുത്ത ചോക്ലേറ്റ് നിധി പോലെ സൂക്ഷിച്ചുവച്ചിട്ടുണ്ട് -
പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; ഏപ്രിൽ മുതൽ പണമിടപാടുകളിൽ ജാഗ്രത, ഇല്ലെങ്കിൽ പണി കിട്ടും! -
സ്വര്‍ണം തിരിച്ചുകയറി; എണ്ണ വീണു, ട്രംപിന്റെ ഒറ്റ പ്രഖ്യാപനത്തോടെ വിപണിയില്‍ ട്വിസ്റ്റ്, ചര്‍ച്ചയില്‍ പ്രതീക്ഷ -
സ്വര്‍ണം ഊരി നല്കി സ്ത്രീകള്‍; ഒരു മാസത്തെ ശമ്പളം നല്കി എംഎല്‍എ, ഇന്ത്യയോട് നന്ദി പറഞ്ഞ് ഇറാന് -
ശുക്രൻ തെളിയും വൈകാതെ; ഈ രാശിക്കാർ പുതിയ കാറും വീടും വാങ്ങും, സ്വത്ത് തർക്കങ്ങൾ പരിഹരിക്കും!











Click it and Unblock the Notifications