Get Updates
Get notified of breaking news, exclusive insights, and must-see stories!

'ബി ജെ പിയെ പരാജയപ്പെടുത്തും, കോൺ​ഗ്രസ് മുക്ത ഭാരതം സാധ്യമല്ല'; ഉറപ്പിച്ച് രാഹുൽ ​ഗാന്ധി

മുംബൈ: ലോക്സഭ തിരഞ്ഞെടുപ്പിൽ ഇന്ത്യ സഖ്യം ബി ജെ പിയെ പരാജയപ്പെടുത്തുമെന്ന് കോൺ​ഗ്രസ് നേതാവ് രാഹുൽ​ ഗാന്ധി. കോൺ​ഗ്രസിനെ ഇല്ലാതാക്കാനായി ശ്രമിച്ച ശക്തരായ ബ്രിട്ടീഷുകാർ പോലും പരാജയപ്പെട്ടിരുന്നുവെന്നും അതുകൊണ്ടുതന്നെ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ 'കോൺ​ഗ്രസ് മുക്ത് ഭാരത് ' എന്ന ആഹ്വാനം ഒരിക്കലും യഥർത്ഥ്യമാകില്ലെന്നും രാഹുൽ ​ഗാന്ധി പറഞ്ഞു.

തെലങ്കാന, മധ്യപ്രദേശ്, ഛത്തീസ്​ഗഡ്, രാജസ്ഥാൻ എന്നിവിടങ്ങളിലും കർണാടകയിൽ നേടിയ വിജയം കോൺ​ഗ്രസ് ആവർത്തിക്കുമെന്നും രാഹുൽ ​ഗാന്ധി പറഞ്ഞു.മുംബൈയിലെ തിലക് ഭവനിൽ മഹാരാഷ്ട്ര കോൺ​ഗ്രസ് ഓഫീസിൽ പാർട്ടി പ്രവർത്തകരെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ആർ എസ് എസ്സും, പ്രധാനമന്ത്രി മോദിയും, ബി ജെ പിയും കോൺ​ഗ്രസിനെ ഭയപ്പെടുന്നു എന്നും അദ്ദേഹം പറഞ്ഞു. കർണാടകയിൽ ബി ജെ പിയെ തോൽപ്പിച്ചത് ആരാണെന്നും രാഹുൽ ​ഗാന്ധി ചോദിച്ചു.

rahul

അടുത്ത ഏതാനും മാസങ്ങൾക്കുള്ളിൽ തിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന തെലങ്കാന, മധ്യപ്രദേശ്, രാജസ്ഥാൻ, ഛത്തീസ്​ഗ​ഡ് എന്നിവിടങ്ങളിലും കർണാടകയിൽ സംഭവിച്ചത് തന്നെ നടക്കുമെന്നും ദേശീയ തിരഞ്ഞെടുപ്പിൽ ഇന്ത്യ സഖ്യം ബി ജെ പിയെ പരാജയപ്പെടുത്തുമെന്നും തിരഞ്ഞെടുപ്പിൽ കോൺ​ഗ്രസ് വിജയിക്കുമെന്നും അദ്ദേഹം പറഞ്ഞു.

അതേസമയം, അധികാരത്തിന്റെ ഇടനാഴിയിൽ നിന്ന് ബി ജെ പിയെ പുറത്താക്കാനുള്ള കൗണ്ട്ഡൗൺ ആരംഭിച്ചുകഴിഞ്ഞെന്ന് ഡി എം കെ അധ്യക്ഷനും തമിഴ്നാട് മുഖ്യമന്ത്രിയുമായ സ്റ്റാലിൻ പറഞ്ഞു. ഇന്ത്യ സഖ്യത്തിന്റെ പി ആർ ആയി പ്രധാനമന്ത്രി മോദി മാറിയെന്നും സ്റ്റാലിൻ പറഞ്ഞു.

നമ്മുടെ പ്രധാനമന്ത്രി എവിടെ പോയാലും തന്റെ സർക്കാരിന്റെ നേട്ടങ്ങൾക്ക് പകരം ഞങ്ങളെക്കുറിച്ച് സംസാരിച്ചുകൊണ്ട് ഇന്ത്യൻ ബ്ലോക്കിന്റെ പബ്ലിക്ക് റിലേഷൻ ഓഫീസറായി മാറയിരിക്കുന്നു. അതിന് നമ്മുടെ പ്രധാനമന്ത്രി മോദിക്ക് ഞങ്ങൾ നന്ദി പറയുന്നു. 28 പാർട്ടികളുടെ പ്രതിപക്ഷ സഖ്യം മുംബൈയിലെ യോ​ഗത്തിന് ശേഷം പറഞ്ഞു. ബി ജെ പി സർക്കാരിന്റെ ഒമ്പത് കാെല്ലത്തെ ഭരണത്തിൽ ഒരു നേട്ടവും ഇല്ലെന്നും അദ്ദേഹം പറഞ്ഞു.

അതേസമയം പാർട്ടികൾ ഒറ്റക്കെട്ടായി പ്രവർത്തിക്കുന്നുവെന്നും അതുകൊണ്ട് ഇതിന്റെ ഫലമായി ബി ജെ പി അധികാരത്തിൽ നിന്ന് പുറത്തേക്ക് പോകുമെന്നും അവർ തോൽക്കുമെന്നും ബിഹാർ മുഖ്യമന്ത്രിയും ജെ ഡി യു നേതാവുമായ നിതീഷ് കുമാർ പറഞ്ഞു. രാജ്യത്തെ ചരിത്രം മാറ്റാനാണ് ബി ജെ പി ശ്രമിക്കുന്നതെന്നും അത് സമ്മതിക്കില്ലെന്നും അദ്ദേഹം പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+