കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഏട്ട് വര്‍ഷങ്ങള്‍ക്കുളളില്‍ ഇന്ത്യ ചൈനയെ പിന്തളളും: ജനപ്പെരുപ്പം ഇന്ത്യക്ക് വലിയ ബാധ്യത

  • By Desk
Google Oneindia Malayalam News

ഈ നൂറ്റാണ്ടില്‍ ഏറ്റവും കൂടുതല്‍ ജനസംഖ്യയുളള രാജ്യമായി ഇന്ത്യ മാറാന്‍ പോകുന്നു എന്നതിന്റെ കണക്കുകള്‍ യു എന്‍ പുറത്തുവിട്ടു. 2019 നും 2050 നും മധ്യേ, 273 മില്യന്‍ കൂടി ഇന്ത്യൻ ജനസംഖ്യയുടെ ഭാഗമായി മാറും. ജനസംഖ്യാ വര്‍ദ്ധനയുടെ കണക്ക് വെച്ചു നോക്കുമ്പോള്‍ ഈ നൂറ്റാണ്ടില്‍ ഏറ്റവും അധികം ജനങ്ങളെ പ്രതീക്ഷിക്കേണ്ട രാജ്യമായി ഇന്ത്യ മാറും. നൈജീരിയയില്‍ 200 മില്യന്‍ ആളുകളെയാണ് ഈ കാലയളവിനുളളില്‍ കൂടുതലായി പ്രതീക്ഷിക്കുന്നത്.

ബിനോയ് കോടിയേരിക്കെതിരായ പീഡന പരാതി: രൂക്ഷ പ്രതികരണവുമായി കോണ്‍ഗ്രസ് നേതാവ്ബിനോയ് കോടിയേരിക്കെതിരായ പീഡന പരാതി: രൂക്ഷ പ്രതികരണവുമായി കോണ്‍ഗ്രസ് നേതാവ്

ഈ രണ്ടു രാജ്യങ്ങള്‍ ചേര്‍ന്നാല്‍ തന്നെ ലോകജനസംഖ്യയുടെ 23% ആകും എന്നും പറയുന്നുണ്ട്. ലോക ജനസംഖ്യ കൂടുന്നതില്‍ കൂടുന്നതില്‍ ഈ രണ്ടു രാജ്യങ്ങളുടെയും പങ്ക് വളരെ വലുതാണ്. അതേസമയം, യു.എന്‍ പ്രസിദ്ധീകരിച്ച മുന്‍ കണക്കുകള്‍ പ്രകാരം, 2022 ആകുന്നതോടെ ജനസംഖ്യാ കണക്കില്‍ ഇന്‍ഡ്യ ചൈനയെ പിന്തളളുും എന്നായിരുന്നു പറഞ്ഞിരുന്നത്. ലോക ജനസംഖ്യയെപ്പറ്റിയുളള 2017 ലെ യു. എന്‍ റിപ്പോര്‍ട്ടില്‍ പറയുന്നത് മറ്റൊരു വസ്തുതയാണ്. അതു പ്രകാരം 2024 ലാണ് ഇന്‍്ഡ്യന്‍ ജനസംഖ്യ െൈചനയുടെതിനെക്കാള്‍ വളരും എന്നു പറയുന്നത്. വ്യത്യസ്തങ്ങളായ കണക്കുകളാണ് ഇന്‍ഡ്യന്‍ ജനസംഖ്യാ വളര്‍ച്ചയെപ്പറ്റിയുളള ഒരോ യു.എന്‍ റിപ്പോര്‍ട്ടിലും പ്രതിപാദിക്കുന്നത്.

crowd-15549718

2019 ലെ കണക്കുകള്‍ പ്രകാരം 1.37 ബില്യണ്‍ ആളുകളാണ് ഇന്‍ഡ്യയിലുളളത്. ചൈനയില്‍ ഇത് 1.43 ബില്യണ്‍ ആണ്. ലോകജനസംഖ്യയുടെ 18% ആളുകള്‍ ഇന്‍ഡ്യക്കാരാണ്, 19% പേര്‍ ചൈനക്കാരും. ദ വോള്‍ഡ് പോപ്പുലേഷന്‍ പ്രോസ്‌പെക്റ്റ്‌സ് എന്ന റിപ്പോര്‍ട്ടില്‍ ലോകജനസംഖ്യയുടെ വളര്‍ച്ചത്തോത് വരുന്ന 30 വര്‍ഷങ്ങള്‍ക്കുളളില്‍ 3 ബില്യണ്‍ ആയി ഉയരും എന്നും പറയുന്നു. ഇപ്പോഴുളള 7.7 ബില്യണില്‍ നിന്നും 9.7 ബില്യണ്‍ വളര്‍ച്ചയാണ് 2030 ല്‍ ലോക ജനസംഖ്യയില്‍ പ്രതീക്ഷിക്കുന്നത്. ഇന്‍ഡ്യ, നൈജീരിയ, പാക്കിസ്ഥാന്‍, കോംഗോ, എത്യോപ്പ്യ, ടാന്‍സാനിയ, ഇന്‍ഡോനേഷ്യ, ഈജിപ്ത്, യു .എസ്് എന്നിയാണ് യഥാക്രമത്തില്‍ ജനസംഖ്യ വളര്‍ച്ചയില്‍ മുന്‍നിരയില്‍ നില്‍ക്കുന്ന രാജ്യങ്ങള്‍.

ജനസംഖ്യാപ്പെരുപ്പം നിരവധി സാമൂഹിക പ്രശ്‌നങ്ങള്‍ക്കും കാരണമാകുമെന്ന് റിപ്പോര്‍ട്ട് പറയുന്നു. ആയുര്‍ ദൈര്‍ഘ്യം കൂടുന്നതാണ് ജനസംഖ്യാപ്പെരുപ്പത്തിനു കാരണം. വൃദ്ധരുടെ എണ്ണം കാര്യമായി കൂടുന്നു. 80 വയസില്‍ ജീവിച്ചിരിക്കുന്നവരുടെ ഏണ്ണത്തിലും വലിയ വര്‍ദ്ധനവാണ് ഉണ്ടാകുന്നത്. ദരിദ്ര രാജ്യങ്ങളിലാണ് ജനസംഖ്യാ വര്‍ദ്ധനവ് ഉണ്ടാകുന്നത് എന്നതും പ്രശ്‌നങ്ങള്‍ സഷ്ടിക്കുന്നു. ദാരിദ്ര്യം, പോഷകക്കുറവ്, വിദ്യാഭ്യാസം തുടങ്ങിയ മേഖലകളില്‍ ഇത് പ്രശ്‌നങ്ങള്‍ രൂക്ഷമാക്കുന്നു.

English summary
India overcome China in Population in next eight years
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X