കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

അടുത്ത ലോക ശക്തി ഇന്ത്യയോ? വരാന്‍പോകുന്നത് ഇന്ത്യയുടെ കാലം! ഇങ്ങനെ ചില നേട്ടങ്ങളുണ്ടായി

മൊത്ത ആഭ്യന്തര ഉദ്പാദനത്തില്‍(ജിഡിപി) ആദ്യമായി ബ്രിട്ടനെ മറികടന്നിരിക്കുകയാണ് ഇന്ത്യ. നിലവില്‍ ജിഡിപി റേറ്റില്‍ ആറാം സ്ഥാനത്താണ് ഇന്ത്യ. അമേരിക്ക, ചൈന, ജപ്പാന്‍, ജര്‍മനി, ഫ്രാന്‍സ് എന്നീ രാജ്യങ്ങളാണ്

  • By Gowthamy
Google Oneindia Malayalam News

ദില്ലി : പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നോട്ട് നിരോധന പ്രഖ്യാപനം വന്നതിനു പിന്നാലെ ഉയര്‍ന്നു കേട്ട പഴികളിലൊന്നാണ് ഇന്ത്യന്‍ സാമ്പത്തിക വ്യവസ്ഥയെ തകര്‍ക്കാന്‍ മോദി ശ്രമിക്കുന്നുവെന്നത്. നോട്ട് നിരോധനത്തിനു പിന്നാലെ രൂപയുടെ മൂല്യം ഇടിഞ്ഞതും സൂചികകള്‍ ഇടിഞ്ഞതും പലരെയും ആശങ്കപ്പെടുത്തുകയുമുണ്ടായി. എന്നാല്‍ ഈ പ്രതിസന്ധികള്‍ക്കിടയിലും മൊത്ത ആഭ്യന്തര ഉദ്പാദനത്തില്‍(ജിഡിപി) ആദ്യമായി ബ്രിട്ടനെ മറി കടന്നിരിക്കുകയാണ് ഇന്ത്യ.

നിലവില്‍ ജിഡിപി റേറ്റില്‍ ആറാം സ്ഥാനത്താണ് ഇന്ത്യ. അമേരിക്ക, ചൈന, ജപ്പാന്‍, ജര്‍മനി, ഫ്രാന്‍സ് എന്നീ രാജ്യങ്ങളാണ് ഇന്ത്യയ്ക്കു മുന്നിലുള്ളത്. 150 വര്‍ഷത്തിനിടെ ഇതാദ്യമായിട്ടാണ് ഇന്ത്യ ജിഡിപി റേറ്റില്‍ ബ്രിട്ടനെ മറികടന്നിരിക്കുന്നത്. നേരിയ വ്യത്യാസത്തിലാണ് ഇന്ത്യയുടെ നേട്ടമെങ്കിലും വരും കാലങ്ങളില്‍ ഈ അന്തരം വര്‍ധിക്കുമെന്നും സൂചനകളുണ്ട്. ബ്രെക്‌സിറ്റാണ് ബ്രിട്ടന് തിരിച്ചടിയായിരിക്കുന്നത്. നോട്ട് നിരോധനത്തിന് പിന്നാലെ ഉണ്ടായ പ്രതിസന്ധികളില്‍ സര്‍ക്കാര്‍ നേരിടുന്ന വിമര്‍ശനങ്ങള്‍ക്ക് മറുപടിയാണ് പുതിയ നേട്ടം.

ലോക ശക്തിയിലേക്ക്

ലോക ശക്തിയിലേക്ക്

കഴിഞ്ഞ 25 വര്‍ഷക്കാലത്തിനിടെ സാമ്പത്തിക രംഗത്തുണ്ടായ വളര്‍ച്ചയുടെ ഫലമാണ് ഇന്ത്യയുടെ ഈ കുതിപ്പെന്നാണ് ഫോര്‍ബ്‌സ് വിലയിരുത്തുന്നത്. 2010 ഓടെ ഇന്ത്യ വളര്‍ച്ചാ നിരക്കില്‍ ബ്രിട്ടനെ മറികടക്കുമെന്നായിരുന്നു റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നത്. എന്നാല്‍ ബ്രെക്‌സിറ്റിനു പിന്നാലെ പൗണ്ടിന്റെ മൂല്യത്തിലുണ്ടായ ഇടിവ് ഇന്ത്യയുടെ മുന്നേറ്റം വേഗത്തിലാക്കിയിരിക്കുകയാണ്.

 ചരിത്ര നേട്ടം

ചരിത്ര നേട്ടം

സ്വാതന്ത്ര്യത്തിന് മുമ്പ് ഇന്ത്യ അടക്കമുള്ള രാജ്യങ്ങളെ കോളനികളാക്കിയിരുന്ന ലോക ശക്തികളിലൊരാളായിരുന്ന ബ്രിട്ടനെയാണ് ഇന്ത്യ പിന്തള്ളിയിരിക്കുന്നത്. 150 വര്‍ഷത്തിനിടെ ഇതാദ്യമായ ഇത്തരത്തിലൊരു നേട്ടം സ്വന്തമാക്കിയിരിക്കുന്നത്. ഇന്ത്യന്‍ സമ്പദ് വ്യവസ്ഥ അതിവേഗം കുതിക്കുന്നതിന്റെ തെളിവാണിതെന്നാണ് വിലയിരുത്തപ്പെടുന്നത്.

 ചൈനയെയും പിന്തള്ളി

ചൈനയെയും പിന്തള്ളി

സാമ്പത്തികമായി ഇന്ത്യയുടെ വര്‍ഷമായിരുന്നു 2016. നിരവധി സാമ്പത്തിക നേട്ടങ്ങളാണ് ഇന്ത്യ ഈ വര്‍ഷം സ്വന്തമാക്കിയിരിക്കുന്നത്. ജിഡിപിയില്‍ ബ്രിട്ടനെ മറികടന്നതിനു പുറമെ ലോകത്തെ ഏറ്റവും വേഗത്തില്‍ വളരുന്ന സാമ്പത്തിക ശക്തിയെന്ന നേട്ടം സ്വന്തമാക്കിയത് ഈ വര്‍ഷം ഫെബ്രുവരിയിലായിരുന്നു. ചൈനയെ മറികടന്നാണ് ഇന്ത്യ ഒന്നാമതെത്തിയത്. സമ്പദ് വ്യവസ്ഥയില്‍ ഇന്ത്യ ഒന്നാമതെത്താനുള്ള സാധ്യത ഉണ്ടെന്ന് ഐഎംഎഫ് പ്രവചിച്ചതും ഇതേ വര്‍ഷം തന്നെയായിരുന്നു.

 ബ്രിട്ടന് തിരിച്ചടി

ബ്രിട്ടന് തിരിച്ചടി

2016 ജൂണ്‍ 23നാണ് യൂറോപ്യന്‍ യൂണിയന്‍ വിടാന്‍ ജനഹിതം ഉണ്ടായത്. 43 വര്‍ഷത്തെ ബന്ധമുപേക്ഷിച്ചായിരുന്നു ബ്രിട്ടന്റെ പുറത്തു പോക്ക്. ജനഹിതം പുറത്തുവന്നതോടെ ബ്രിട്ടീഷ് പ്രധാനമന്ത്രി ഡേവിഡ് കാമറൂണ്‍ രാജിവച്ചു. ബ്രെക്‌സിറ്റ് ആഗോള സമ്പദ് വ്യവസ്ഥയെ ഒന്നാകെ ബാധിച്ചിരുന്നു. പൗണ്ടിന്റെ മൂല്യം ചരിത്രത്തിലെ ഏറ്റവും താഴ്ന്ന നിലയിലും എത്തി. നവംബര്‍ എട്ടിനാണ് ഇന്ത്യയില്‍ നോട്ട് നിരോധനം നിലവില്‍ വന്നത്. ഇതിനു പിന്നാലെ രൂപയുടെ മൂല്യം ഇടിയുകയും സാമ്പത്തികരംഗം തകരുകയും ചെയ്തിരുന്നു.

വളര്‍ച്ചയും തളര്‍ച്ചയും

വളര്‍ച്ചയും തളര്‍ച്ചയും

2017ല്‍ ഇന്ത്യയുടെ ജിഡിപി നിരക്ക് 7.6 ശതമാനം വളര്‍ച്ച നേടുമെന്നാണ് ഐഎംഎഫ് പറയുന്നത്. ഈ വര്‍ഷം 1.8 ശതമാനം വളര്‍ച്ച നിരക്കാണ് ബ്രിട്ടനില്‍ രേഖപ്പെടുത്തിയത്. എന്നാല്‍ അടുത്ത വര്‍ഷം ഇത് 1.1 ശതമാനം മാത്രമായിരിക്കുമെന്നും വിലയിരുത്തപ്പെടുന്നു. ആഗോള സമ്പദ് വ്യസ്ഥയിലെ വിലയിടിവ് മുതലെടുത്ത ഇന്ത്യയ്ക്ക് കയറ്റുമതി വര്‍ധിപ്പിക്കാനായതും പണപ്പെരുപ്പം കുറയ്ക്കാനായതും വലിയ മുന്നേറ്റമാണ്.

ഫ്രാന്‍സിനെയും മറികടക്കും

ഫ്രാന്‍സിനെയും മറികടക്കും

അടുത്ത വര്‍ഷം ഇന്ത്യയുടെ ജിഡിപി നിരക്കില്‍ 174 ബില്യണ്‍ ഡോളറിന്റെ വര്‍ധനവ് ഉണ്ടാകുമെന്നാണ് ഐഎംഎഫ് പറയുന്നത്. ഇതോടെ ഇന്ത്യയുടെ ജിഡിപി നിരക്ക് 2.46 ലക്ഷം കോടി ഡോളര്‍ ആകുമെന്നും ഐഎംഎഫ്. എന്നാല്‍ ബ്രിട്ടന് അടുത്ത വര്‍ഷം 26 ബില്യണ്‍ ഡോളര്‍ വര്‍ധനവ് മാത്രമെ ഉണ്ടാകൂവെന്നും ബ്രിട്ടന്റെ ജിഡിപി നിരക്ക് 2.37 ലക്ഷം കോടി ഡോളര്‍ മാത്രമായിരിക്കുമെന്നും ഐഎംഎഫ് വ്യക്തമാക്കുന്നു. ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോള്‍ 100 ബില്യണ്‍ ഡോളറിന്റെ കുറവ് ഉണ്ടാകുമെന്നും ഐഎംഎഫ്. മാത്രമല്ല 2018 ഓടെ ഫ്രാന്‍സിനെ മറികടന്ന് ഇന്ത്യ അഞ്ചാം സ്ഥാനത്ത എത്തുമെന്നും വിവരങ്ങളുണ്ട്.

English summary
Score one for the post-colonial underdog. India’s economy has reportedly overtaken the United Kingdom’s for the first time in over 100 years, now standing as the world’s sixth-largest economy by GDP.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X