ജപ്പാനെ വീഴ്ത്തി ഇന്ത്യ!! അടുത്തത് ജര്‍മനി; 4 ലക്ഷം കോടി തൊട്ട് ഇന്ത്യന്‍ ജിഡിപി കുതിപ്പ്
ന്യൂഡല്‍ഹി: ഇന്ത്യ ലോകത്തിന്റെ നെറുകയിലേക്ക് കുതിക്കുന്നു. ലോകത്തെ ഏറ്റവും വലിയ സാമ്പത്തിക ശക്തികളില്‍ നാലാം സ്ഥാനം ഇന്ത്യ സ്വന്തമാക്കി എന്ന വിവരമാണ് പുറത്തുവന്നിരിക്കുന്നത്. നിതി ആയോഗ് സിഇഒ ബിവിആര്‍ സുബ്രഹ്മണ്യം ആണ് ഈ വിവരം പങ്കുവച്ചത്. ഇതുവരെ അഞ്ചാം സ്ഥാനത്തായിരുന്ന ഇന്ത്യ, ജപ്പാനെ പിന്നിലാക്കിയാണ് നാലാം സ്ഥാനത്തെത്തിയത്.
ലോകത്തെ ഏറ്റവും വലിയ വിപണികളിലൊന്നാണ് ഇന്ത്യ എന്നതാണ് വളര്‍ച്ചയ്ക്ക് സഹായകരമായ ഘടകം. വളര്‍ച്ചയ്ക്ക് ആവശ്യമായ സാഹചര്യങ്ങള്‍ ഇന്ത്യയിലുണ്ട്. മാനവ വിഭവ ശേഷി തന്നെയാണ് ഇതില്‍ പ്രധാനം. മാത്രമല്ല, ഉല്‍പ്പാദന രംഗത്ത് കൈവരിക്കുന്ന നേട്ടവും എടുത്തു പറയേണ്ടതാണ്. ലോകത്തെ വന്‍കിട കമ്പനികളും രാജ്യങ്ങളും ഇന്ത്യയുമായി അടുക്കുന്നതും ഈ വിപണി സാധ്യതകള്‍ കണ്ടിട്ടാണ്...

ആഗോള സാമ്പത്തിക റാങ്കിങില്‍ ഇന്ത്യ ഒരു പടിയാണ് ഇപ്പോള്‍ കയറിയിരിക്കുന്നത്. ഇനി മൂന്ന് പടികള്‍ കൂടിയുണ്ട്. അവ വിജയകരമായി കടന്നുകയറാന്‍ സാധിച്ചാല്‍ ലോകത്തിന്റെ നെറുകയിലെത്തും. നിലവില്‍ നാലാമത്തെ ഏറ്റവും വലിയ സമ്പദ് വ്യവസ്ഥയായി ഇന്ത്യ മാറി. ഇതുവരെ ഈ പദവി ജപ്പാന് ആയിരുന്നു. അമേരിക്ക, ചൈന, ജര്‍മനി എന്നീ രാജ്യങ്ങളാണ് ഇനി ഇന്ത്യയ്ക്ക് മുന്നിലുള്ളത്.
നിതി ആയോഗ് ഗവേണിങ് കൗണ്‍സില്‍ യോഗത്തിലാണ് നിതി ആയോഗ് സിഇഒ ഇന്ത്യയുടെ മുന്നേറ്റം സംബന്ധിച്ച് വിശദീകരിച്ചത്. ആഭ്യന്തമായി ഇന്ത്യ നടപ്പാക്കിയ പരിഷ്കാരങ്ങളും ആഗോള സാമ്പത്തിക-വ്യാപാര സാഹചര്യവുമാണ് ഇതിന് അനുകൂല ഘടകമായി വര്‍ത്തിച്ചത്. നാല് ലക്ഷം കോടി ഡോളര്‍ മൂല്യമുള്ള സമ്പദ് വ്യവസ്ഥയായി ഇന്ത്യ വളര്‍ന്നിരിക്കുകയാണ് എന്ന് ബിവിആര്‍ സുബ്രഹ്മണ്യം മാധ്യമങ്ങളോട് പറഞ്ഞു.
എങ്ങനെയാണ് ഇന്ത്യ വളരുന്നത്?
ഇന്ത്യന്‍ സാമ്പത്തിക രംഗത്തിന്റെ വളര്‍ച്ച സംബന്ധിച്ച് അടുത്തിടെ അന്താരാഷ്ട്ര നാണയ നിധി (ഐഎംഎഫ്) സൂചിപ്പിച്ചിരുന്നു. നിലവിലെ മുന്നേറ്റം തുടരാന്‍ സാധിച്ചാല്‍ അധികം വൈകാതെ ജര്‍മനിയെ പിന്നിലാക്കാന്‍ ഇന്ത്യയ്ക്ക് കഴിയും. മൂന്ന് വഷത്തിനകം മൂന്നാം സ്ഥാനത്തേക്ക് ഇന്ത്യ ഉയരുമെന്നും നിതി ആയോഗ് സിഇഒ പറഞ്ഞു. നിര്‍മാണ രംഗത്ത് ഇന്ത്യ നടത്തുന്ന കുതിപ്പാണ് ലോക സാമ്പത്തിക ശക്തിയായി രാജ്യത്തെ വളര്‍ത്തുന്നത്.
ഒട്ടേറെ അമേരിക്കന്‍ കമ്പനികള്‍ ഇന്ത്യയില്‍ നിര്‍മിക്കുന്നുണ്ട്. ലോകത്തെ പ്രധാന മൊബൈല്‍ ഫോണ്‍ വിപണിയായും ഇന്ത്യ മാറുകയാണ്. എന്നാല്‍ അമേരിക്ക നടത്തുന്ന പുതിയ നീക്കം ഇന്ത്യയ്ക്ക് തിരിച്ചടിയാകുമോ എന്ന ആശങ്കയുണ്ട്. അമേരിക്കയില്‍ വില്‍ക്കുന്ന ഐഫോണുകള്‍ അമേരിക്കയില്‍ തന്നെ നിര്‍മിച്ചതാകണം എന്നാണ് ട്രംപ് പറയുന്നത്. ഇന്ത്യയുള്‍പ്പെടെയുള്ള രാജ്യങ്ങളില്‍ നിര്‍മിച്ചതാകരുത് എന്നും അദ്ദേഹം സൂചിപ്പിച്ചിരുന്നു.
വിദേശ രാജ്യങ്ങളെ വെട്ടിലാക്കി ഇറക്കുമതി ചുങ്കം ഇരട്ടിയാക്കുന്ന നടപടിയും ട്രംപ് തുടക്കമിട്ടിരുന്നു. പിന്നീട് തിരിച്ചടിയാകുമെന്ന് ഭയന്ന് പിന്നാക്കം പോകുകയും ചെയ്തു. എങ്കിലും ഏത് സാഹചര്യത്തിലും ട്രംപ് തീരുമാനം മാറ്റി അധിക ചുങ്കം ചുമത്തിയേക്കാം. ഇതുസംബന്ധിച്ച സംശയവും ബിവിആര്‍ സുബ്രഹ്മണ്യം പങ്കുവച്ചു. അമേരിക്കയുടെ താരിഫ് സംബന്ധിച്ച ഭാവി നടപടികല്‍ അവ്യക്തമാണ് എന്ന് അദ്ദേഹം പറഞ്ഞു. എങ്കിലും ചെലവ് കുറഞ്ഞ ഉല്‍പ്പാദന രീതി ഇന്ത്യ തുടരുമെന്ന് അദ്ദേഹം വ്യക്തമാക്കി.
ആസ്തി പണമാക്കി മാറ്റുന്ന പദ്ധതി ഇന്ത്യ തുടരുമെന്നാണ് സുബ്രഹ്മണ്യം പറയുന്നത്. ആഗസ്റ്റില്‍ ഇതുസംബന്ധിച്ച തുടര്‍ നടപടികള്‍ ആരംഭിക്കും. ഓരോ സ്ഥാപനങ്ങളും ധനാഗന മാര്‍ഗമാക്കി മാറ്റുകയാണ് ലക്ഷ്യം. വിദേശ നിക്ഷേപം കൂടുതലായി ആകര്‍ഷിക്കുകയാണ് ഇതുവഴി ലക്ഷ്യമിടുന്നത്. ഇന്ത്യയില്‍ നിര്‍മിക്കുക എന്ന പദ്ധതിയും ഇതിന്റെ ഭാഗമാണ്. വിദേശ കമ്പനികളെ ഇന്ത്യയില്‍ പ്രവര്‍ത്തിക്കാന്‍ ക്ഷണിക്കുകയും അവര്‍ക്ക് സൗകര്യങ്ങള്‍ ഒരുക്കുകയും ചെയ്യുക വഴി ജോലി അവസരം കൂടുതലായി സൃഷ്ടിക്കുകയാണ് ഇന്ത്യ ചെയ്യുന്നത്.
-
സുനിച്ചനുമായി വേർപിരിഞ്ഞ് കഴിയുന്നതിനെ കുറിച്ച് തുറന്ന് പറഞ്ഞ് മഞ്ജു പത്രോസ്;'ഒരു രീതിയിലും ബന്ധമില്ല' -
ഉല്ലാസ് പന്തളത്തിന് 10,000 രൂപ നൽകി സഹായിച്ചു, പക്ഷെ വിളിച്ച് പറയുന്ന ആളല്ല ഞാനെന്ന് അഖിൽ മാരാർ; വൻ ട്രോൾ -
പൊതുഅവധി; വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും സർക്കാർ-സ്വകാര്യ സ്ഥാപനങ്ങൾക്കും അവധി ബാധകം -
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
യുഎഇയിൽ ശക്തമായ മഴ വരുന്നു; പ്രവാസികൾ ജാഗ്രത പാലിക്കുക, സുരക്ഷാ നിർദ്ദേശങ്ങൾ ഇങ്ങനെ -
'മത്സരിക്കാന്‍ രാഹുല്‍ അനുവദിച്ചു.. എന്നിട്ടും അത് മുടക്കി, ആളെ എനിക്കറിയാം'; തുറന്നടിച്ച് സുധാകരന് -
'ശോഭാ സുരേന്ദ്രൻ എടിഎം പൊളിച്ച് പണമുണ്ടാക്കിയതല്ല, മകന് കോടികൾ ശമ്പളം കിട്ടുന്ന ജോലി പാടില്ലേ' -
ശമ്പളം വെട്ടിക്കുറച്ചു; ഉന്നത ഉദ്യോഗസ്ഥര്‍ക്കും പോലീസുകാര്‍ക്കും കടുംവെട്ട്, കടുത്ത പ്രതിസന്ധിയില്‍ ഹിമാചല്‍ -
ഇറാനെ ചുട്ടെരിക്കാൻ അമേരിക്ക; വൈദ്യുത നിലയങ്ങൾ തകർക്കും, ട്രംപിന്റെ അന്ത്യശാസനം -
മഞ്ചേശ്വരത്ത് മുസ്ലിം ലീഗ് പെട്ടു; സ്ഥാനാര്‍ഥിയെ പ്രഖ്യാപിച്ച് എസ്ഡിപിഐ, കെ സുരേന്ദ്രന് ഹാപ്പി -
ഇസ്രായേലില്‍ രൂക്ഷമായ മിസൈലാക്രമണവുമായി ഇറാന്; ഡിമോണും അറാദും ആക്രമിക്കപ്പെട്ടു -
13000 രൂപയുടെ ഇടിവില്‍ സ്വര്‍ണം.. വെള്ളിയ്ക്ക് കുറഞ്ഞത് 32000 രൂപ! അടുത്ത ആഴ്ചയിലും വില കുറയും?












Click it and Unblock the Notifications