Get Updates
Get notified of breaking news, exclusive insights, and must-see stories!

പാകിസ്താന്‍ ഗോ ബാക്ക്: ബിസിസിഐ ആസ്ഥാനത്ത് ശിവസേനയുടെ അക്രമം!

മുംബൈ: പാകിസ്താനുമായി ക്രിക്കറ്റ് പരമ്പര നടത്താന്‍ ആലോചിക്കുന്നതില്‍ പ്രതിഷേധിച്ച് ശിവസേന പ്രവര്‍ത്തകര്‍ ബി സി സി ഐ ഓഫീസ് വളഞ്ഞു. പരമ്പര നടത്തുന്നതിനെക്കുറിച്ച് ആലോചിക്കാനായി മുംബൈയിലെത്തിയ പാക് ക്രിക്കറ്റ് ബോര്‍ഡ് ചെയര്‍മാന്‍ ഷഹരിയാര്‍ ഖാനെതിരെ ശിവസേന പ്രവര്‍ത്തകര്‍ മുദ്രാവാക്യം വിളിച്ചു.

ഷഹരിയാര്‍ ഖാന്‍ ഗോ ബാക്ക് എന്നെഴുതിയ പ്ലക്കാര്‍ഡുകളുമായിട്ടായിരുന്നു പ്രതിഷേധം. ഡിസംബറില്‍ ഇന്ത്യയും പാകിസ്താനും തമ്മില്‍ നടക്കാനിരിക്കുന്ന ക്രിക്കറ്റ് പരമ്പരയുടെ കാര്യങ്ങള്‍ ചര്‍ച്ച ചെയ്യാനാണ് ബി സി സി ഐയുടെ പുതിയ പ്രസിഡണ്ട് ഷഹരിയാര്‍ ഖാനെ മുംബൈയിലേക്ക് ക്ഷണിച്ചത്. പ്രതിഷോധത്തിനൊടുവില്‍ ചര്‍ച്ച തന്നെ റദ്ദാക്കേണ്ടിവന്നു.

ശിവസേന കുറച്ച് കൂടുന്നു

ശിവസേന കുറച്ച് കൂടുന്നു

പാക് ഗായകന്‍ ഗുലാം അലിയെ മുംബൈയില്‍ പാടാന്‍ അനുവദിക്കില്ലെന്നായിരുന്നു ശിവസേന കഴിഞ്ഞ ആഴ്ച പറഞ്ഞത്. ഇപ്പോഴിതാ ഇന്ത്യ - പാക് ക്രിക്കറ്റിലും ശിവസേന തലയിടുകയാണ്.

കൂടിക്കാഴ്ചയ്ക്ക് എന്ത് പറ്റി

കൂടിക്കാഴ്ചയ്ക്ക് എന്ത് പറ്റി

ശിവസേനയുടെ എതിര്‍പ്പിനെ തുടര്‍ന്ന് കൂടിക്കാഴ്ച മറ്റൊരിടത്തേക്ക് മാറ്റി എന്ന് റിപ്പോര്‍ട്ട് വന്നു. കൂടിക്കാഴ്ച റദ്ദാക്കിയതായി പിന്നീട് വാര്‍ത്ത ഏജന്‍സിയായ എ എന്‍ ഐ റിപ്പോര്‍ട്ട് ചെയ്തു

 മനോഹറെ വളയുന്നു

മനോഹറെ വളയുന്നു

ശിവസേന പ്രവര്‍ത്തകര്‍ ബി സി സി ഐ പ്രസിഡണ്ട് ശശാങ്ക മനോഹറെ വളഞ്ഞപ്പോള്‍

ക്രിക്കറ്റ് അനുവദിക്കില്ല

ക്രിക്കറ്റ് അനുവദിക്കില്ല

പാകിസ്താനുമായി ക്രിക്കറ്റ് അനുവദിക്കില്ല എന്ന് പറഞ്ഞാണ് ശിവസേന പ്രവര്‍ത്തകര്‍ പ്രതിഷേധ പ്രകടനം നടത്തിയത്. പാകിസ്താന്‍ വിരുദ്ദ മുദ്രാവാക്യങ്ങളും ഇവര്‍ മുഴക്കി.

സുരക്ഷ ശക്തമാക്കി

സുരക്ഷ ശക്തമാക്കി

ശിവസേനയുടെ പ്രതിഷേധത്തെ തുടര്‍ന്ന് ബി സി സി ഐ ഓഫീസിനുള്ള സുരക്ഷ കര്‍ശനമാക്കി.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+