കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വിദേശ നിക്ഷേപത്തില്‍ അമേരിയ്ക്കയേയും ചൈനയേയും വെട്ടിച്ച് ഇന്ത്യ ഒന്നാം സ്ഥാനത്ത്... മോദി ഇഫക്ട്!!!

Google Oneindia Malayalam News

ദില്ലി: നരേന്ദ്ര മോദി ഇപ്പോള്‍ ഏറെ വിമര്‍ശിയ്ക്കപ്പെടുന്നത് അദ്ദേഹത്തിന്റെ വിദേശ യാത്രകളുടെ പേരിലാണ്. വിദേശ യാത്രകളുടെ കാര്യത്തില്‍ അദ്ദേഹത്തിന് ഇന്ത്യന്‍ പ്രധാനമന്ത്രിമാര്‍ക്കിടയില്‍ റെക്കോര്‍ഡും ഉണ്ട്.

എന്നാല്‍ അദ്ദേഹത്തിന്റെ വിദേശ യാത്രകളൊന്നും തന്നെ വൃഥാവിലായില്ലെന്നാണ് കണക്കുകള്‍ തെളിയിക്കുന്നത്. നേരിട്ടുള്ള വിദേശ നിക്ഷേപത്തിന്റെ കാര്യത്തില്‍ ഇന്ത്യയിപ്പോള്‍ അമേരിയ്ക്കയേയും ചൈനയേയും വെട്ടിച്ച് ഒന്നാം സ്ഥാനത്തെത്തിയിരിയ്ക്കുന്നു.

അമേരിയ്ക്കയേക്കാള്‍ നാനൂറ് കോടി ഡോളര്‍ അധികമാണ് ഇന്ത്യയിലെ വിദേശ നിക്ഷേപം. ചൈനയേക്കാള്‍ മുന്നൂറ് കോടി ഡോളറും.

ആദ്യപാദം

ആദ്യപാദം

2015 വര്‍ഷത്തിന്റെ ആദ്യ പാദത്തിലെ വിദേശ നിക്ഷേപ കണക്കുകളാണ് ഫിനാന്‍ഷ്യല്‍ ടൈംസ് പുറത്ത് വിട്ടിരിയ്ക്കുന്നത്. ഇത് പ്രകാരം ഇന്ത്യയാണ് ഒന്നാം സ്ഥാനത്ത്.

ഇന്ത്യക്ക് എത്ര?

ഇന്ത്യക്ക് എത്ര?

ഇന്ത്യയില്‍ 3100 കോടി ഡോളറിന്റെ വിദേശ നിക്ഷേപമാണ് ആദ്യ പാദത്തില്‍ ഉണ്ടായത്. രണ്ടാം സ്ഥാനം ചൈനയ്ക്കാണ് 2800 കോടി ഡോളര്‍. അമേരിയ്ക്കയ്ക്ക് മൂന്നാം സ്ഥാനം മാത്രം- 2700 കോടി ഡോളര്‍.

മേയ്ക്ക് ഇന്‍ ഇന്ത്യയും ഡിജിറ്റല്‍ ഇന്ത്യയും

മേയ്ക്ക് ഇന്‍ ഇന്ത്യയും ഡിജിറ്റല്‍ ഇന്ത്യയും

നരേന്ദ്ര മോദി സര്‍ക്കാരിന്റെ മേയ്ക്ക് ഇന്‍ ഇന്ത്യ പദ്ധതിയും ഡിജിറ്റല്‍ ഇന്ത്യ പദ്ധതിയും വിദേശ നിക്ഷേപം കൊണ്ടുവരുന്നതില്‍ മുഖ്യ പങ്ക് വഹിച്ചിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്. ലോകബാങ്കിന്റെ 'ഈസ് ഓഫ് ഡൂയിംഗ് ബിസിനസ്' പട്ടികയില്‍ ഇന്ത്യയുടെ സ്ഥാനം ഉയര്‍ത്താനും ഇവ സഹായകരമായി.

കാര്യക്ഷമത പട്ടിക

കാര്യക്ഷമത പട്ടിക

നരേന്ദ്ര മോദി അധികാരത്തിലെത്തിയതിന് ശേഷം ഇന്ത്യ ആഗോള കാര്യക്ഷമത പട്ടികയിലും വലിയ ഉയര്‍ച്ചയാണ് സ്വന്തമാക്കിയത്. 16 സ്ഥാനങ്ങള്‍ ഉയര്‍ന്ന് 55-ാമതെത്തി.

അടിസ്ഥാന സൗകര്യങ്ങള്‍

അടിസ്ഥാന സൗകര്യങ്ങള്‍

അടിസ്ഥാന സൗകര്യങ്ങളുടെ കാര്യത്തിലും ഇന്ത്യ മുന്നേറിക്കൊണ്ടിരിയ്ക്കുകയാണ്. അടിസ്ഥാന സൗകര്യങ്ങളുടെ ലോക റാങ്കിംഗില്‍ ഇന്ത്യ 81-ാം സ്ഥാനം വരെ എത്തിക്കഴിഞ്ഞു.

മത്സരം മാറി

മത്സരം മാറി

വിദേശ നിക്ഷേപത്തിന്റെ കാര്യത്തില്‍ നേരത്തെ ചൈനയും അമേരിയ്ക്കും തമ്മിലായിരുന്നു മത്സരം. എന്നാലിപ്പോള്‍ ഇരുവരേയും ബഹുദാരം പിന്നിലാക്കിയാണ് ഇന്ത്യ ഒന്നാം സ്ഥാനത്തെത്തിയിരിയ്ക്കുന്നത്.

വിദേശ നിക്ഷേപം മതിയോ

വിദേശ നിക്ഷേപം മതിയോ

വിദേശ നിക്ഷേപങ്ങള്‍ കൂടുതല്‍ കൊണ്ടുവരുന്നതുകൊണ്ട് രാജ്യത്തിന് കാര്യമായ ഗുണങ്ങള്‍ ഉണ്ടാകുമോ എന്നും ചോദ്യം ഉയരുന്നുണ്ട്. നേരിട്ടുള്ള വിദേശ നിക്ഷേപങ്ങള്‍ക്കെതിരെ പലകോണുകളില്‍ നിന്നാണ് വിമര്‍ശനം.

ഇതൊന്നും പോരത്രെ

ഇതൊന്നും പോരത്രെ

വിദേശ കമ്പനികള്‍ ഇന്ത്യയില്‍ കൂടുതല്‍ നിക്ഷേപങ്ങള്‍ക്ക് തയ്യാറാകുന്നുണ്ട്. പക്ഷേ അവരുടെ പല ആവശ്യങ്ങളും ഇനിയും അംഗീകരിയ്ക്കപ്പെടാനുണ്ട്.

അവര്‍ ചോദിയ്ക്കുന്നത്

അവര്‍ ചോദിയ്ക്കുന്നത്

ഇന്ത്യന്‍ സമ്പദ് വ്യവസ്ഥയുടെ നട്ടെല്ലായ നികുതി സംവിധാനങ്ങള്‍ പൊളിച്ചെഴുതണം എന്നതാണ് അവരുടെ ആവശ്യങ്ങളില്‍ പ്രധാനം. തൊഴിലാളികളുടെ അവകാശങ്ങള്‍ക്ക് മുന്‍ഗണന നല്‍കുന്ന തൊഴില്‍ നിയമങ്ങളും അവരുടെ കണ്ണിലെ കരടാണ്.

ചുവപ്പ് നാട

ചുവപ്പ് നാട

ചുവപ്പ് നാട ആയിരുന്നു ഇന്ത്യയില്‍ ബിസിനസ് തുടങ്ങുന്നതിനുള്ള പ്രധാന പ്രതിസന്ധി. എന്നാല്‍ അടുത്തിടെ അക്കാര്യത്തില്‍ വലിയ മാറ്റങ്ങള്‍ ഉണ്ടായിട്ടുണ്ടെന്ന് ഉറപ്പാണ്.

English summary
India has emerged on top of the foreign direct investment league table, overtaking China and the United States, according to the FT data service.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X