Get Updates
Get notified of breaking news, exclusive insights, and must-see stories!

ദാവൂദ് ഇബ്രാഹിമിനെ കൊല്ലാന്‍ ഇന്ത്യ പദ്ധതിയിട്ടു, പൊളിച്ചത് മുംബൈ പോലീസ്?

മുംബൈ: അധോലോക നായകന്‍ ദാവൂദ് ഇബ്രാഹിമിനെ ഇന്ത്യയിലേയ്ക്ക് പിടിച്ചുകൊണ്ടുവരും എന്ന ഉറച്ച തീരുമാനത്തിലാണ് ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവല്‍. അതിനുള്ള കരുക്കള്‍ നീക്കിക്കൊണ്ടിരിയ്ക്കുകയാണ്.

മുമ്പ് പലതവണ ദാവൂദിനെ പിടികൂടാനും വധിയ്ക്കാനും ഇന്ത്യ പദ്ധതിയിട്ടിരുന്നു. ഒരിക്കല്‍ പാകിസ്താനിലേയ്ക്ക് ഇന്ത്യയുടെ കമാന്‍ഡോ സംഘം ലക്ഷ്യം നിറവേറ്റാന്‍ പോയതും ആയിരുന്നു.

എന്നാല്‍ അതല്ല ഇപ്പോള്‍ പറയുന്നത്. ദാവൂദ് ഇബ്രാഹിമിനെ വധിയ്ക്കാന്‍ ഇന്ത്യ എടുത്ത തീരുമാനം മുംബൈ പോലീസ് അട്ടിമറിച്ചതിനെ കുറിച്ചാണ്. മുന്‍ ആഭ്യന്തര സെക്രട്ടറി ആര്‍കെ സിങ് ആണ് ഇക്കാര്യം വെളിപ്പെടുത്തിയത്.

വാജ്‌പേയിയുടെ കാലത്ത്

വാജ്‌പേയിയുടെ കാലത്ത്

അടല്‍ ബിഹാരി വാജ്‌പേയി പ്രധാനമന്ത്രിയായിരുന്ന കാലത്തായിരുന്നത്രെ ദാവൂദിനെ വധിയ്ക്കാന്‍ ഇന്ത്യ തീരുമാനിച്ചത്.

ശത്രുവിന്റെ ശത്രു

ശത്രുവിന്റെ ശത്രു

ശത്രുവിന്റെ ശത്രു മിത്രം എന്ന് പറയുന്നത് പോലെ ആയിരുന്നു കാര്യങ്ങള്‍. ദാവൂദിന്റെ എതിരാളിയായ ഛോട്ടാ രാജന്റെ സംഘത്തിലുള്ളവരെ ആയിരുന്നു പദ്ധതി നടപ്പാക്കാന്‍ തിരഞ്ഞെടുത്തത്.

 ഡോവല്‍ എവിടെ

ഡോവല്‍ എവിടെ

ഇപ്പോഴത്തെ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവല്‍ അന്ന് രഹസ്യാന്വേഷണ ബ്യൂറോ മേധാവി ആയിരുന്നു. ഡോവല്‍ തന്നെയായിരുന്നു പദ്ധതിയ്ക്ക് നേതൃത്വം നല്‍കിയത്.

 പരിശീലനവും നല്‍കി

പരിശീലനവും നല്‍കി

ദാവൂദിനെ വകവരുത്താന്‍ ഛോട്ടാ രാജന്റെ സംഘാംഗങ്ങള്‍ക്ക് മഹാരാഷ്ട്രയിലെ രഹസ്യ സങ്കേതത്തില്‍ വച്ച് പരിശീലനം നല്‍കി. പക്ഷേ പിന്നീടെന്ത് സംഭവിച്ചു

മുംബൈ പോലീസ്

മുംബൈ പോലീസ്

മുംബൈ ആയിരുന്നല്ലോ ദാവൂദിന്റെ വിഹാര കേന്ദ്രം. അതുകൊണ്ട് മുംബൈ പോലീസില്‍ നല്ല സ്വാധീനം ഉണ്ടായിരുന്നു. ദാവൂദിനെ കൊല്ലാനുള്ള പദ്ധതി ഇവര്‍ മണത്തറിഞ്ഞു എന്നാണ് ആര്‍കെ സിങ് പറയുന്നത്.

അറസ്റ്റ് നാടകം?

അറസ്റ്റ് നാടകം?

ദാവൂദ് ഇബ്രാഹിം കുറ്റവാളിയാണെങ്കില്‍ ഛോട്ടാ രാദനും കുറ്റവാളി തന്നെ ആണല്ലോ. അപ്പോള്‍ പിന്നെ രാജന്റെ കൂട്ടാളികളും അങ്ങനെ തന്നെ. രാജന്റെ കൂട്ടാളികളെ മുംബൈ പോലീസ് വാറണ്ടുവായെത്തി പരിശീലന കേന്ദ്രത്തില്‍ നിന്ന് അറസ്റ്റ് ചെയ്തുകൊണ്ടുപോയി എന്നാണ് സിങ് ആരോപിയ്ക്കുന്നത്.

ശരിയോ തെറ്റോ

ശരിയോ തെറ്റോ

ഒരു ദേശീയ മാധ്യമത്തോട് ആര്‍കെ സിങ് ഇക്കാര്യം വെളിപ്പെടുത്തിയത്. സിങ് പറഞ്ഞത് സത്യമോ നുണയോ എന്ന കാര്യം സ്ഥിരീകരിക്കേണ്ടതുണ്ട്. ഒന്നുറപ്പാണ് ദാവൂദിനെ പിടികൂടാന്‍ ഇന്ത്യ പലതവണ പദ്ധതികള്‍ ഒരുക്കിയിരുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+