Get Updates
Get notified of breaking news, exclusive insights, and must-see stories!

ഇന്ത്യയറിയാതെ ചൈനയില്‍ ഈച്ച പോലും പറക്കില്ല..! കട്ട സപ്പോര്‍ട്ടെന്ന് റഷ്യ, വമ്പന്‍ ഡീലില്‍ ഞെട്ടി ചൈന

ന്യൂഡല്‍ഹി: പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗും പ്രതിരോധ മന്ത്രാലയത്തിലെ ഉദ്യോഗസ്ഥരും റഷ്യന്‍ സന്ദര്‍ശനത്തിലാണ്. ഈ സന്ദര്‍ശനത്തില്‍ റഷ്യയുമായി വമ്പന്‍ പ്രതിരോധ കരാറിന് ഇന്ത്യ തയ്യാറെടുക്കുന്നു എന്നാണ് ഇപ്പോള്‍ പുറത്തുവരുന്ന റിപ്പോര്‍ട്ട്. മോസ്‌കോയും ന്യൂഡല്‍ഹിയും തമ്മിലുള്ള ഒരു മെഗാ പ്രതിരോധ കരാറിനെക്കുറിച്ചുള്ള ചര്‍ച്ചകള്‍ പുരോഗമിക്കുകയാണ് എന്ന് വൃത്തങ്ങളെ ഉദ്ധരിച്ച് ദേശീയ മാധ്യങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

നാല് ബില്യണ്‍ ഡോളറിന്റെ ഇടപാട് ഇന്ത്യയുടെ വ്യോമ പ്രതിരോധ അടിസ്ഥാന സൗകര്യങ്ങള്‍ക്ക് വലിയ ഉത്തേജനം നല്‍കും. വിമാന വിരുദ്ധ മിസൈല്‍ സംവിധാനങ്ങളും റഡാറുകളും നിര്‍മ്മിക്കുന്നതിനുള്ള സ്‌പെഷ്യലിസ്റ്റ് സംഘടനയായ റഷ്യയിലെ അല്‍മാസ്-ആന്റേ കോര്‍പ്പറേഷന്‍ നിര്‍മ്മിക്കുന്ന നൂതന വൊറോനെഷ് സീരീസ് റഡാര്‍ ഇന്ത്യയിലെത്തിക്കാനുള്ള ചര്‍ച്ച ഇതിന്റെ ഭാഗമാണ്.

Voronezh Radar

8000 കിലോമീറ്ററിലധികം ദൂരപരിധിയുള്ള ദീര്‍ഘദൂര മുന്‍കൂര്‍ മുന്നറിയിപ്പ് റഡാര്‍ സംവിധാനമാണ് വൊറോനെഷ് റഡാര്‍. ബാലിസ്റ്റിക് മിസൈലുകള്‍, യുദ്ധവിമാനങ്ങള്‍, ഐസിബിഎമ്മുകള്‍ തുടങ്ങിയ ഭീഷണികള്‍ തിരിച്ചറിയാനും ട്രാക്കുചെയ്യാനും ഇതിന് സാധിക്കും. ഇന്ത്യ ഈ നൂതന റഡാര്‍ സംവിധാനം സ്വന്തമാക്കിയാല്‍ ചൈനയിലും തെക്കന്‍, മധ്യേഷ്യയിലും ഇന്ത്യന്‍ മഹാസമുദ്രത്തിന്റെ ഭൂരിഭാഗം പ്രദേശങ്ങളിലും നിന്നുമുള്ള ഭീഷണികള്‍ കണ്ടെത്താന്‍ കഴിയും.

വൊറോനെഷ് റഡാറിന് ഒരേസമയം 500-ലധികം വസ്തുക്കളെ കണ്ടെത്താന്‍ കഴിയും. മൊത്തത്തിലുള്ള ശ്രേണി 10,000 കിലോമീറ്റര്‍ വരെ പോകാമെങ്കിലും ലംബമായ പരിധി 8000 കിലോമീറ്റര്‍ വരെയാണ്. ചക്രവാള പരിധി 6000 കിലോമീറ്ററില്‍ കൂടുതലാണ്. സ്റ്റെല്‍ത്ത് എയര്‍ക്രാഫ്റ്റ് ട്രാക്ക് ചെയ്യാന്‍ പോലും വൊറോനെഷ് റഡാര്‍ സംവിധാനത്തിന് കഴിയുമെന്നാണ് റഷ്യ അവകാശപ്പെടുന്നത്.

ഇതിന് ഐസിബിഎമ്മുകളെക്കുറിച്ചുള്ള പൂര്‍ണ്ണമായ ഡാറ്റയും ബഹിരാകാശത്ത് ഭൂമിക്ക് സമീപമുള്ള വസ്തുക്കളെക്കുറിച്ചുള്ള ധാരണയും നല്‍കാന്‍ കഴിയും. മോസ്‌കോയും ന്യൂഡല്‍ഹിയും തമ്മില്‍ കുറച്ചുകാലമായി ഇതിന് വേണ്ടിയുള്ള ചര്‍ച്ചകള്‍ നടക്കുന്നുണ്ട്. കഴിഞ്ഞ മാസം, അല്‍മാസ്-ആന്റിയില്‍ നിന്നുള്ള ഒരു സംഘം ഇന്ത്യ സന്ദര്‍ശിക്കുകയും ചെയ്തിരുന്നു. 'മേക്ക് ഇന്‍ ഇന്ത്യ' പദ്ധതിക്ക് കീഴില്‍ റഡാര്‍ സംവിധാനത്തിന്റെ 60 ശതമാനമെങ്കിലും തദ്ദേശീയമായി നിര്‍മ്മിക്കാനും ആലോചനയുണ്ട്.

കരാര്‍ അന്തിമമായാല്‍, നൂതന റഡാര്‍ സംവിധാനം കര്‍ണാടകയിലെ ചിത്രദുര്‍ഗ ജില്ലയില്‍ ആയിരിക്കും സ്ഥാപിക്കുക. അതിന് വേണ്ട സ്ഥലം സര്‍വേ നടത്തിയതായി റിപ്പോര്‍ട്ടുണ്ട്. ഇന്ത്യയിലെ ഏറ്റവും നൂതനവും അതീവരഹസ്യവുമായ പ്രതിരോധ, ബഹിരാകാശ സൗകര്യങ്ങള്‍ ഇതിനകം തന്നെ ചിത്രദുര്‍ഗയിലുണ്ട് എന്നതിനാലാണ് വൊറോനെഷിനേയും ഇവിടേക്ക് എത്തിക്കുന്നത്.

റഡാര്‍ സംവിധാനം ഏറ്റെടുത്താല്‍ ഏഷ്യയിലും ഇന്ത്യന്‍ മഹാസമുദ്ര മേഖലയിലും ഇന്ത്യയുടെ നിരീക്ഷണ ശേഷി ഗണ്യമായി മെച്ചപ്പെടും. പ്രാദേശികവും ആഗോളവുമായ വെല്ലുവിളികള്‍ക്കിടയില്‍ ഇന്ത്യയുടെ ആവശ്യങ്ങള്‍ നിറവേറ്റുന്നതിനായി വ്യോമ പ്രതിരോധ അടിസ്ഥാന സൗകര്യങ്ങളും ഇത് വര്‍ധിപ്പിക്കും.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+