5 വർഷത്തിനുള്ളിൽ അടിസ്ഥാന സൗകര്യ വികസനത്തിന് 102 ലക്ഷം കോടിയുടെ പദ്ധതികൾ
ദില്ലി: അടിസ്ഥാന സൗകര്യ വികസനത്തിനായി അടുത്ത 5 വർഷത്തിനുള്ളില കേന്ദ്ര സർക്കാർ 102 ലക്ഷം കോടി രൂപയുടെ പദ്ധതികൾ നടപ്പിലാക്കുമെന്ന് ധനമന്ത്രി നിർമലാ സീതാരാമൻ. അടിസ്ഥാന സൗകര്യ വികസനത്തിനായി 100 ലക്ഷം കോടി രൂപയുടെ നിക്ഷേപം നടത്തുമെന്ന് കഴിഞ്ഞ സ്വാതന്ത്ര ദിന പ്രസംഗത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രഖ്യാപിച്ചിരുന്നതായും വാർത്താ സമ്മേളനത്തിൽ ധനമന്ത്രി വ്യക്തമാക്കി.
പ്രധാനമന്ത്രിയുടെ പ്രഖ്യാപനത്തിന് ശേഷം 4 മാസത്തിനുള്ളിൽ ഇതുമായി ബന്ധപ്പെട്ട 70 പ്രത്യേക സംഘങ്ങളുമായി ചർച്ചകൾ നടന്നു. ഇതിനൊടുവിലാണ് 102 ലക്ഷം കോടി രൂപയുടെ പദ്ധതികൾക്ക് രൂപം നൽകിയത്. 21 മന്ത്രാലയങ്ങളും 18 സംസ്ഥാനങ്ങളും കേന്ദ്രഭരണ പ്രദേശങ്ങളിലുമായി വ്യാപിച്ചു കിടക്കുന്നതാണ് ഈ പദ്ധതികളെന്നും ധനമന്ത്രി വ്യക്തമാക്കി.

ഇതിന്റെ കൂടെ 3 ലക്ഷം കോടിയുടെ പദ്ധതികളും വൈകാതെ ഉൾപ്പെടുത്തും. പദ്ധതി തുകയുടെ 39 ശതമാനം കേന്ദ്ര, സംസ്ഥാന സർക്കാരുകൾ വഹിക്കും. ബാക്കി 22 ശതമാനം സ്വകാര്യ മേഖലയും വഹിക്കും. ഊർജ്ജം, റെയിൽവേ, ജലസേചനം, വിദ്യാഭ്യാസം, ആരോഗ്യം തുടങ്ങിയ മേഖലകളിലാണ് പദ്ധതികൾ നടപ്പിലാക്കുക. 5 ട്രില്യൺ ഡോളർ സമ്പദ്വ്യവസ്ഥ എന്ന ലക്ഷ്യം കൈവരിക്കാൻ ഈ നീക്കം സഹായിക്കുമെന്ന് കേന്ദ്രമന്ത്രി വ്യക്തമാക്കി.
കഴിഞ്ഞ 6 വർഷത്തിനിടെ അടിസ്ഥാന സൗകര്യ വികസനത്തിനായി മോദി സർക്കാർ 50 ലക്ഷം കോടി രൂപ ചെലവഴിച്ചതായും നിർമല സീതാരാമൻ വാർത്താ സമ്മേളനത്തിൽ വ്യക്തമാക്കി.
-
ശബരി റെയിൽപാതയ്ക്ക് ഇനി എത്ര കാത്തിരിക്കണം? 2032ൽ അങ്കമാലി-എരുമേലി റൂട്ടിൽ ട്രെയിനുകൾ ഓടി തുടങ്ങും..! -
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
പ്രധാനമന്ത്രി ഒരുപാടു കാര്യങ്ങള്‍ പറഞ്ഞു; ഓമിക്ക് കൊടുത്ത ചോക്ലേറ്റ് നിധി പോലെ സൂക്ഷിച്ചുവച്ചിട്ടുണ്ട് -
പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; ഏപ്രിൽ മുതൽ പണമിടപാടുകളിൽ ജാഗ്രത, ഇല്ലെങ്കിൽ പണി കിട്ടും! -
സ്വര്‍ണം തിരിച്ചുകയറി; എണ്ണ വീണു, ട്രംപിന്റെ ഒറ്റ പ്രഖ്യാപനത്തോടെ വിപണിയില്‍ ട്വിസ്റ്റ്, ചര്‍ച്ചയില്‍ പ്രതീക്ഷ -
സ്വര്‍ണം ഊരി നല്കി സ്ത്രീകള്‍; ഒരു മാസത്തെ ശമ്പളം നല്കി എംഎല്‍എ, ഇന്ത്യയോട് നന്ദി പറഞ്ഞ് ഇറാന് -
ശുക്രൻ തെളിയും വൈകാതെ; ഈ രാശിക്കാർ പുതിയ കാറും വീടും വാങ്ങും, സ്വത്ത് തർക്കങ്ങൾ പരിഹരിക്കും! -
പൊന്നും പണവും കൈയിലേക്ക്...; ഈ രാശിക്കാര്‍ക്കിനി രാജയോഗത്തിന് സമാനമായ നേട്ടം -
ഏപ്രില്‍ 1 മുതല്‍ ശമ്പള ഘടന മാറും..! കൈയില്‍ കിട്ടുന്ന ശമ്പളം കുറയുമോ? അറിയേണ്ടതെല്ലാം -
ഹണി റോസിനെ വിട്ട് മൊണാലിസയെ എത്തിച്ച ബോച്ചെയുടെ തന്ത്രം ജയിച്ചു; എന്നാല്‍ സര്‍ക്കാര്‍ പെടുമോ? -
കേരളത്തിലെ ഈ ജില്ലയ്ക്ക് പറയാനുള്ളത് 'നാണക്കേടിന്റെ' തിരഞ്ഞെടുപ്പ് ചരിത്രം; ഇത്തവണ മാറുമോ -
അഖില്‍ ഇന്ന് പറയുന്നത് നാളെ മാറ്റിപ്പറയും.. മറുപടി രണ്ട് വര്‍ഷം കഴിഞ്ഞ് തരാം; പരിഹസിച്ച് പിഷാരടി












Click it and Unblock the Notifications