കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

5 വർഷത്തിനുള്ളിൽ അടിസ്ഥാന സൗകര്യ വികസനത്തിന് 102 ലക്ഷം കോടിയുടെ പദ്ധതികൾ

Google Oneindia Malayalam News

ദില്ലി: അടിസ്ഥാന സൗകര്യ വികസനത്തിനായി അടുത്ത 5 വർഷത്തിനുള്ളില‍ കേന്ദ്ര സർക്കാർ 102 ലക്ഷം കോടി രൂപയുടെ പദ്ധതികൾ നടപ്പിലാക്കുമെന്ന് ധനമന്ത്രി നിർമലാ സീതാരാമൻ. അടിസ്ഥാന സൗകര്യ വികസനത്തിനായി 100 ലക്ഷം കോടി രൂപയുടെ നിക്ഷേപം നടത്തുമെന്ന് കഴിഞ്ഞ സ്വാതന്ത്ര ദിന പ്രസംഗത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രഖ്യാപിച്ചിരുന്നതായും വാർത്താ സമ്മേളനത്തിൽ ധനമന്ത്രി വ്യക്തമാക്കി.

ഇന്ത്യന്‍ മുസ്ലിങ്ങള്‍ വരുമോ എന്ന് ഭയം; അതിര്‍ത്തിയില്‍ മൊബൈല്‍ സേവനം നിര്‍ത്തിവച്ച് ബംഗ്ലാദേശ്ഇന്ത്യന്‍ മുസ്ലിങ്ങള്‍ വരുമോ എന്ന് ഭയം; അതിര്‍ത്തിയില്‍ മൊബൈല്‍ സേവനം നിര്‍ത്തിവച്ച് ബംഗ്ലാദേശ്

പ്രധാനമന്ത്രിയുടെ പ്രഖ്യാപനത്തിന് ശേഷം 4 മാസത്തിനുള്ളിൽ ഇതുമായി ബന്ധപ്പെട്ട 70 പ്രത്യേക സംഘങ്ങളുമായി ചർച്ചകൾ നടന്നു. ഇതിനൊടുവിലാണ് 102 ലക്ഷം കോടി രൂപയുടെ പദ്ധതികൾക്ക് രൂപം നൽകിയത്. 21 മന്ത്രാലയങ്ങളും 18 സംസ്ഥാനങ്ങളും കേന്ദ്രഭരണ പ്രദേശങ്ങളിലുമായി വ്യാപിച്ചു കിടക്കുന്നതാണ് ഈ പദ്ധതികളെന്നും ധനമന്ത്രി വ്യക്തമാക്കി.

nirmala

ഇതിന്റെ കൂടെ 3 ലക്ഷം കോടിയുടെ പദ്ധതികളും വൈകാതെ ഉൾപ്പെടുത്തും. പദ്ധതി തുകയുടെ 39 ശതമാനം കേന്ദ്ര, സംസ്ഥാന സർക്കാരുകൾ വഹിക്കും. ബാക്കി 22 ശതമാനം സ്വകാര്യ മേഖലയും വഹിക്കും. ഊർജ്ജം, റെയിൽവേ, ജലസേചനം, വിദ്യാഭ്യാസം, ആരോഗ്യം തുടങ്ങിയ മേഖലകളിലാണ് പദ്ധതികൾ നടപ്പിലാക്കുക. 5 ട്രില്യൺ ഡോളർ സമ്പദ്വ്യവസ്ഥ എന്ന ലക്ഷ്യം കൈവരിക്കാൻ ഈ നീക്കം സഹായിക്കുമെന്ന് കേന്ദ്രമന്ത്രി വ്യക്തമാക്കി.

കഴിഞ്ഞ 6 വർഷത്തിനിടെ അടിസ്ഥാന സൗകര്യ വികസനത്തിനായി മോദി സർക്കാർ 50 ലക്ഷം കോടി രൂപ ചെലവഴിച്ചതായും നിർമല സീതാരാമൻ വാർത്താ സമ്മേളനത്തിൽ വ്യക്തമാക്കി.

English summary
India plans to invest Rs. 102 lakh crores in infrastructure developmen
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X