കനത്ത സുരക്ഷയില്‍ റിപബ്ലിക് ദിനാഘോഷം
ദില്ലി: ഞായറാഴ്ച രാജ്യം 65ാം റിപ്പബ്ലിക് ദിനം ആഘോഷിക്കുകയാണ്. ദില്ലിയിലെ രാജ്യത്തിന്റെ മര്‍മപ്രധാനകേന്ദ്രങ്ങളിലും കര്‍ശനമായ സുരക്ഷസംവിധാനങ്ങള്‍ ഒരുക്കിയിരിക്കുകയാണ.് രാവിലെ പത്തിന് ദില്ലി രാജ്പഥില്‍ നടക്കുന്ന പരേഡില്‍ രാഷ്ട്രപതി പ്രണബ് മുഖര്‍ജി അഭിവാദ്യം സ്വീകരിക്കും. ഇത്തവണ ജപ്പാന്‍ പ്രധാനമന്ത്രി ഷിന്‍ഡെ അബെയാണ് ചടങ്ങിലെ മുഖ്യാതിഥി.
രാവിലെ 8.30 ന് തിരുവനന്തപുരം സെന്‍ട്രല്‍ സ്‌റ്റേഡിയത്തില്‍ ഗവര്‍ണര്‍ ദേശീയ പതാക ഉയര്‍ത്തുന്നതോടെയാണ് സംസ്ഥാനത്തെ പരിപാടികള്‍ ആരംഭിക്കുക. വിവിധ സായുധ സേനാവിഭാഗങ്ങളുടെയും മറ്റ് സേനാവിഭാഗങ്ങളുടെയും, അശ്വാരുഢസേന, എന്‍.സി.സി, സ്‌കൗട്‌സ്, ഗൈഡ്‌സ്, സ്റ്റുഡന്റ്‌സ് പോലീസ് കേഡറ്റുകള്‍ തുടങ്ങിയ വിഭാഗങ്ങളുടെയും അഭിവാദ്യം ഗവര്‍ണര്‍ സ്വീകരിക്കും. തുടര്‍ന്ന് ഗവര്‍ണര്‍ റിപ്പബ്ലിക്ദിന സന്ദേശം നല്‍കും.
ഭാരതീയ വായുസേന ഹെലികോപ്റ്ററില്‍ പുഷ്പവൃഷ്ടി നടത്തും. പരേഡിനുശേഷം തിരുവനന്തപുരം നഗരത്തിലെ വിവിധ സ്‌കൂളുകളിലെ കുട്ടികള്‍ ദേശഭക്തിഗാനങ്ങള്‍ ആലപിക്കും.

ദില്ലി
രാജസ്ഥാന്‍ സംഘം പരേഡില്‍ അവതരിപ്പിക്കുന്ന നിശ്ചലദൃശ്യം

ടെറിട്ടോറിയല്‍ ആര്‍മി
ഫുള്‍ ഡ്രസ് റിഹേഴ്‌സലിനെത്തിയ ടെറിട്ടോറിയല്‍ സേനയിലെ അംഗങ്ങള്‍

ഡെയര്‍ ഡെവിള്‍സ്
വ്യാഴാഴ്ച ബിഎസ്എഫ് ഡെയര്‍ ഡെവിള്‍സിന്റെ ഫൈനല്‍ റിഹേഴ്‌സല്‍

ജമ്മു കാശ്മീര്‍
ജമ്മുകാശ്മീര്‍ സംഘം അവതരിപ്പിക്കുന്ന നിശ്ചല ദൃശ്യം

മൊറാദാബാദ്
മൊറാദാബാദില്‍ ദേശീയപതാകയുടെ ചിത്രം മുഖത്ത് വരച്ച് പരേഡിനെത്തിയ വിദ്യാര്‍ത്ഥിനികള്‍

പട്യാലയില്‍ നിന്നും
സ്‌കൂള്‍ കുട്ടികള്‍ പട്യാലയില്‍ ഒരുക്കിയ ത്രിവര്‍ണ മനുഷ്യ മാപ്പ്.












Click it and Unblock the Notifications