കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പുല്‍വാമ ആക്രമണത്തിന്റെ തെളിവുകള്‍ ഇന്ത്യ ശേഖരിക്കുന്നു.... പാകിസ്താനെതിരെ പോരാട്ടം!!

Google Oneindia Malayalam News

ദില്ലി: പുല്‍വാമ ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തില്‍ പാകിസ്താനെതിരെ ഇന്ത്യ കടുത്ത നടപടിക്കൊരുങ്ങുന്നു. രഹസ്യാന്വേഷണ ഏജന്‍സികളും ഇന്റലിജന്‍സ് ഓഫീസര്‍മാരുമായി കേന്ദ്ര ആഭ്യന്തര മന്ത്രി രാജ്‌നാഥ് സിംഗ് കൂടിക്കാഴ്ച്ച നടത്തിയിരിക്കുകയാണ്. പാകിസ്താന്റെ പങ്കിനുള്ള തെളിവ് ശേഖരിക്കാനാണ് നിര്‍ദേശം. ഇതിലൂടെ അന്താരാഷ്ട്ര തലത്തില്‍ സമ്മര്‍ദത്തിനാണ് ഇന്ത്യ ഒരുങ്ങുന്നത്. ഫിനാന്‍ഷ്യല്‍ ടാസ്‌ക് ഫോഴ്‌സിന് ഈ തെളിവുകള്‍ കൈമാറും. റോ,ദേശീയ സുരക്ഷാ ഉപദേഷ്ടാവ്, എന്നിവരും ചര്‍ച്ചയ്‌ക്കെത്തിയിരുന്നു. നിര്‍ണായക വിവരങ്ങള്‍ ഇന്ത്യക്ക് ലഭിച്ചിട്ടുണ്ടെന്ന് വ്യക്തമാണ്.

1

ആദില്‍ അഹമ്മദ് ധര്‍ എങ്ങനെയാണ് തീവ്രവാദി സംഘത്തിലെത്തിയതെന്നും, ആരാണ് ആദിലിനെ പരിശീലിപ്പിച്ചതെന്നുമുള്ള വിവരങ്ങള്‍ ഇന്ത്യക്ക് ലഭിച്ച രേഖകളില്‍ ഉണ്ട്. പാകിസ്താനെ കരിമ്പട്ടികയില്‍ ഉള്‍പ്പെടുത്താനുള്ള നീക്കങ്ങളാണ് ഇന്ത്യ നടത്തുന്നത്. പാരീസിലാണ് ഫിനാന്‍ഷ്യല്‍ ടാസ്‌ക് ഫോഴ്‌സിന്റെ അടുത്ത യോഗം. പാകിസ്താനാണ് ജെയ്‌ഷെ മുഹമ്മദിന് ഫണ്ട് നല്‍കുന്നതെന്ന തെളിവുകള്‍ ഇന്ത്യക്ക് ലഭിച്ചിട്ടുണ്ട്. കരിമ്പട്ടികയില്‍ ഉള്‍പ്പെടുത്തിയാല്‍ മറ്റ് രാജ്യങ്ങള്‍ നിസ്സഹകരണ മനോഭാവം പാകിസ്താനുമായി പുലര്‍ത്തേണ്ടി വരും. അമേരിക്ക, ബ്രിട്ടന്‍, റഷ്യ, ഫ്രാന്‍സ്, ചൈന എന്നിവരുമായി ഇന്ത്യ ഇക്കാര്യത്തില്‍ ചര്‍ച്ച തുടങ്ങിയിട്ടുണ്ട്. ഗള്‍ഫ് രാജ്യങ്ങളും ജപ്പാനും യൂറോപ്പ്യന്‍ രാജ്യങ്ങളും ഇതിന്റെ ഭാഗമാകും.

അതേസമയം പാകിസ്താനില്‍ നിന്നുള്ള ഉല്‍പ്പന്നങ്ങള്‍ക്ക് കസ്റ്റംസ് തീരുവ വര്‍ധിപ്പിച്ചിരിക്കുകയാണ് ഇന്ത്യ. പ്രത്യേക സഹായം നല്‍കുന്ന രാജ്യത്തില്‍ നിന്ന് ഒഴിവാക്കിയതിന് പിന്നാലെയാണ് ഈ നീക്കം. ഇന്ത്യന്‍ വിപണിയില്‍ പാകിസ്താനില്‍ നിന്നുള്ള ഉല്‍പ്പന്നങ്ങളുടെ ആവശ്യകത ഇതോടെ ഇല്ലാതാവും. കശ്മീരിലെ പ്രശ്‌നങ്ങളുടെ പശ്ചാത്തലത്തില്‍ ഒമര്‍ അബ്ദുള്ള രാജ്‌നാഥ് സിംഗിനെ കണ്ടിട്ടുണ്ട്. കശ്മീരി വിദ്യാര്‍ത്ഥികളുടെയും വ്യാപാരികളുടെയും സുരക്ഷ ഉറപ്പാക്കണമെന്നാണ് ആവശ്യപ്പെട്ടത്. ഭീകരാക്രമണത്തിന് പിന്നാലെ കശ്മീര്‍ മുസ്ലീങ്ങള്‍ക്കെതിരെ വലിയ ആക്രമണങ്ങള്‍ സംസ്ഥാനത്ത് നടന്നിരുന്നു. കശ്മീരി വിദ്യാര്‍ത്ഥികള്‍ സംസ്ഥാനത്ത് എവിടെയുണ്ടെങ്കിലും സുരക്ഷ ഉറപ്പാക്കണമെന്ന് സര്‍ക്കാര്‍ സംസ്ഥാനങ്ങള്‍ക്ക് നിര്‍ദേശം. നല്‍കിയിട്ടുണ്ട്.

ആദില്‍ അഹമ്മദ് കൊടുഭീകരനെന്ന് പുല്‍വാമ സ്വദേശികള്‍..... നവീദ് ജട്ടിനെ രക്ഷിച്ചത് ആദില്‍!!ആദില്‍ അഹമ്മദ് കൊടുഭീകരനെന്ന് പുല്‍വാമ സ്വദേശികള്‍..... നവീദ് ജട്ടിനെ രക്ഷിച്ചത് ആദില്‍!!

English summary
india preps dossier for pak
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X