പാകിസ്താനില്‍ നിന്ന് ചൈനയിലേക്ക് ബസ്; പാക് അധീന കശ്മീരിലൂടെ, പ്രശ്നമാകുമെന്ന് ഇന്ത്യ
ദില്ലി; പാകിസ്താനില്‍ നിന്ന് ചൈനയിലേക്ക് ബസ് സര്‍വീസ് ആരംഭിക്കുന്നു. പാക് അധീന കശ്മീരിലൂടെയാണ് സര്‍വീസ് നടത്തുക. ഇന്ത്യ ശക്തമായ എതിര്‍പ്പ് രേഖപ്പെടുത്തി. ബസ് സര്‍വീസ് കടന്നുപോകുന്ന സ്ഥലം ഇന്ത്യയുടെതാണെന്നും പാകിസ്താന് നിയമവിരുദ്ധമായി കൈവശം വച്ചതാണെന്നുമാണ് ഇന്ത്യയുടെ നിലപാട്.

ലാഹോറില്‍ നിന്ന് ചൈനയിലെ പടിഞ്ഞാറന്‍ നഗരമായ കഷ്ഗറിലേക്ക് ശനിയാഴ്ചയാണ് ബസ് സര്‍വീസ് ആരംഭിക്കുന്നത്. ചൈനയിലെ സ്വയംഭരണ പ്രദേശമായ സിന്‍ജിയാങ് നഗരമാണ് കഷ്ഗര്. ചൈനയും പാകിസ്താനും തമ്മില്‍ അതിര്‍ത്തി പങ്കിടുന്നില്ല. എന്നാല്‍ പാകിസ്താന് നിയന്ത്രണത്തിലാക്കിയ കശ്മീരിന്റെ ഭാഗം ചൈനയുടെ അതിര്‍ത്തിയാണ്. ഇതുവഴിയാണ് ബസ് സര്‍വീസ് വരുന്നത്.
ചൈന-പാകിസ്താന് സാമ്പത്തിക ഇടനാഴി ഇതിലൂടെയാണ് വരുന്നത്. ഈ പദ്ധതിയുടെ ഭാഗമായിട്ടാണ് ബസ് സര്‍വീസ് ആരംഭിക്കുന്നതും. ഇന്ത്യയുടെ ഭൂമിയാണിതെന്ന് കേന്ദ്രസര്‍ക്കാര്‍ വ്യക്തമാക്കി. 1963ല്‍ ചൈനയും പാകിസ്താനും തമ്മിലുണ്ടാക്കിയ അതിര്‍ത്തി കരാര്‍ ഇന്ത്യ അംഗീകരിച്ചിട്ടില്ല. ഈ കരാര്‍ നിയമവിരുദ്ധമാണെന്നാണ് ഇന്ത്യയുടെ നിലപാട്.
ഇന്ത്യയുടെ പരാമാധികാരവും അഖണ്ഡതയും ലംഘിക്കുകയാണ് ചൈനയും പാകിസ്താനും ചെയ്യുന്നതെന്ന് വിദേശകാര്യ മന്ത്രാലയ വക്താവ് രവീഷ് കുമാര്‍ പറഞ്ഞു. നേരത്തെ ചൈന പാകിസ്താന് സാമ്പത്തിക ഇടനാഴിക്കെതിരെയും ഇന്ത്യ പ്രതിഷേധിച്ചിരുന്നു. ഈ ഇടനാഴി കടന്നുപോകുന്നത് പാക് അധീന കശ്മീരിലൂടെയാണ്. പാക് അധീന കശ്മീരില്‍ ഈ പദ്ധതിക്കെതിരെ പ്രതിഷേധം നിലനില്‍ക്കുന്നുണ്ട്.
-
സ്വര്‍ണം വീണുടഞ്ഞു; ഇന്ന് ഞെട്ടിക്കുന്ന വിലക്കുറവ്, ഇത്രയും വില താഴുന്നത് ആദ്യം, പവന് വില അറിയാം -
സ്വര്‍ണം ഉച്ചയ്ക്ക് വീണ്ടും വീണു; ഏറെ നാള്‍ക്കു ശേഷം ഒരു ലക്ഷത്തിന് താഴെ, പുതിയ പവന്, ഗ്രാം വില -
ശബരി റെയിൽപാതയ്ക്ക് ഇനി എത്ര കാത്തിരിക്കണം? 2032ൽ അങ്കമാലി-എരുമേലി റൂട്ടിൽ ട്രെയിനുകൾ ഓടി തുടങ്ങും..! -
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
പ്രധാനമന്ത്രി ഒരുപാടു കാര്യങ്ങള്‍ പറഞ്ഞു; ഓമിക്ക് കൊടുത്ത ചോക്ലേറ്റ് നിധി പോലെ സൂക്ഷിച്ചുവച്ചിട്ടുണ്ട് -
പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; ഏപ്രിൽ മുതൽ പണമിടപാടുകളിൽ ജാഗ്രത, ഇല്ലെങ്കിൽ പണി കിട്ടും! -
സ്വര്‍ണം തിരിച്ചുകയറി; എണ്ണ വീണു, ട്രംപിന്റെ ഒറ്റ പ്രഖ്യാപനത്തോടെ വിപണിയില്‍ ട്വിസ്റ്റ്, ചര്‍ച്ചയില്‍ പ്രതീക്ഷ -
സ്വര്‍ണം ഊരി നല്കി സ്ത്രീകള്‍; ഒരു മാസത്തെ ശമ്പളം നല്കി എംഎല്‍എ, ഇന്ത്യയോട് നന്ദി പറഞ്ഞ് ഇറാന് -
ശുക്രൻ തെളിയും വൈകാതെ; ഈ രാശിക്കാർ പുതിയ കാറും വീടും വാങ്ങും, സ്വത്ത് തർക്കങ്ങൾ പരിഹരിക്കും! -
പൊന്നും പണവും കൈയിലേക്ക്...; ഈ രാശിക്കാര്‍ക്കിനി രാജയോഗത്തിന് സമാനമായ നേട്ടം -
ഏപ്രില്‍ 1 മുതല്‍ ശമ്പള ഘടന മാറും..! കൈയില്‍ കിട്ടുന്ന ശമ്പളം കുറയുമോ? അറിയേണ്ടതെല്ലാം -
ഹണി റോസിനെ വിട്ട് മൊണാലിസയെ എത്തിച്ച ബോച്ചെയുടെ തന്ത്രം ജയിച്ചു; എന്നാല്‍ സര്‍ക്കാര്‍ പെടുമോ?












Click it and Unblock the Notifications