കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പാകിസ്താനില്‍ നിന്ന് ചൈനയിലേക്ക് ബസ്; പാക് അധീന കശ്മീരിലൂടെ, പ്രശ്‌നമാകുമെന്ന് ഇന്ത്യ

Google Oneindia Malayalam News

ദില്ലി; പാകിസ്താനില്‍ നിന്ന് ചൈനയിലേക്ക് ബസ് സര്‍വീസ് ആരംഭിക്കുന്നു. പാക് അധീന കശ്മീരിലൂടെയാണ് സര്‍വീസ് നടത്തുക. ഇന്ത്യ ശക്തമായ എതിര്‍പ്പ് രേഖപ്പെടുത്തി. ബസ് സര്‍വീസ് കടന്നുപോകുന്ന സ്ഥലം ഇന്ത്യയുടെതാണെന്നും പാകിസ്താന്‍ നിയമവിരുദ്ധമായി കൈവശം വച്ചതാണെന്നുമാണ് ഇന്ത്യയുടെ നിലപാട്.

India

ലാഹോറില്‍ നിന്ന് ചൈനയിലെ പടിഞ്ഞാറന്‍ നഗരമായ കഷ്ഗറിലേക്ക് ശനിയാഴ്ചയാണ് ബസ് സര്‍വീസ് ആരംഭിക്കുന്നത്. ചൈനയിലെ സ്വയംഭരണ പ്രദേശമായ സിന്‍ജിയാങ് നഗരമാണ് കഷ്ഗര്‍. ചൈനയും പാകിസ്താനും തമ്മില്‍ അതിര്‍ത്തി പങ്കിടുന്നില്ല. എന്നാല്‍ പാകിസ്താന്‍ നിയന്ത്രണത്തിലാക്കിയ കശ്മീരിന്റെ ഭാഗം ചൈനയുടെ അതിര്‍ത്തിയാണ്. ഇതുവഴിയാണ് ബസ് സര്‍വീസ് വരുന്നത്.

ചൈന-പാകിസ്താന്‍ സാമ്പത്തിക ഇടനാഴി ഇതിലൂടെയാണ് വരുന്നത്. ഈ പദ്ധതിയുടെ ഭാഗമായിട്ടാണ് ബസ് സര്‍വീസ് ആരംഭിക്കുന്നതും. ഇന്ത്യയുടെ ഭൂമിയാണിതെന്ന് കേന്ദ്രസര്‍ക്കാര്‍ വ്യക്തമാക്കി. 1963ല്‍ ചൈനയും പാകിസ്താനും തമ്മിലുണ്ടാക്കിയ അതിര്‍ത്തി കരാര്‍ ഇന്ത്യ അംഗീകരിച്ചിട്ടില്ല. ഈ കരാര്‍ നിയമവിരുദ്ധമാണെന്നാണ് ഇന്ത്യയുടെ നിലപാട്.

ഇന്ത്യയുടെ പരാമാധികാരവും അഖണ്ഡതയും ലംഘിക്കുകയാണ് ചൈനയും പാകിസ്താനും ചെയ്യുന്നതെന്ന് വിദേശകാര്യ മന്ത്രാലയ വക്താവ് രവീഷ് കുമാര്‍ പറഞ്ഞു. നേരത്തെ ചൈന പാകിസ്താന്‍ സാമ്പത്തിക ഇടനാഴിക്കെതിരെയും ഇന്ത്യ പ്രതിഷേധിച്ചിരുന്നു. ഈ ഇടനാഴി കടന്നുപോകുന്നത് പാക് അധീന കശ്മീരിലൂടെയാണ്. പാക് അധീന കശ്മീരില്‍ ഈ പദ്ധതിക്കെതിരെ പ്രതിഷേധം നിലനില്‍ക്കുന്നുണ്ട്.

English summary
India protests against proposed Pak-China bus service via PoK
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X