കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

അഭിജിത്തിന്റെ നേട്ടത്തില്‍ ഇന്ത്യ അഭിമാനിക്കുന്നു... പുകഴ്ത്തി പ്രധാനമന്ത്രി, വിവാദത്തിന് അവസാനം

Google Oneindia Malayalam News

ദില്ലി: സാമ്പത്തിക നൊബേല്‍ ജേതാവ് അഭിജിത്ത് ബാനര്‍ജി പ്രധാനമന്ത്രി നരേന്ദ്ര മോദിയെ കണ്ടു. ഇന്ത്യ അഭിജിത്തിന്റെ നേട്ടത്തില്‍ അഭിമാനിക്കുന്നുവെന്ന് കൂടിക്കാഴ്ച്ചയ്ക്ക് ശേഷം പ്രധാനമന്ത്രി ട്വീറ്റ് ചെയ്തു. ബിജെപി നേതാക്കളുമായുള്ള വിവാദങ്ങള്‍ നടക്കുന്നതിനിടെയാണ് അഭിജിത്ത് ബാനര്‍ജി പ്രധാനമന്ത്രിയെ കണ്ടത്. തല്‍ക്കാലത്തേക്ക് വിവാദങ്ങള്‍ അവസാനിച്ചിരിക്കുകയാണ്. എന്നാല്‍ ബിജെപി നേതാക്കള്‍ പ്രസ്താവനയില്‍ ഖേദം പ്രകടിപ്പിച്ചിട്ടില്ല.

1

നേരത്തെ കേന്ദ്രമന്ത്രി പിയൂഷ് ഗോയല്‍ അഭിജിത്തിന്റെ നയങ്ങള്‍ ഇന്ത്യയിലെ ജനങ്ങള്‍ തള്ളിക്കളഞ്ഞതാണെന്ന് പറഞ്ഞിരുന്നു. കോണ്‍ഗ്രസിന്റെ ന്യായ് പദ്ധതിയെ അദ്ദേഹം പിന്തുണച്ചെന്നും, ബാനര്‍ജിക്ക് ഇടത്തോട്ടാണ് ചായ്‌വെന്നും ഗോയല്‍ ആരോപിച്ചിരുന്നു. ഇതിന് പിന്നാലെ രണ്ടാം ഭാര്യ വിദേശിയായത് കൊണ്ടാണ് ബാനര്‍ജിക്ക് നൊബേല്‍ പുരസ്‌കാരം കിട്ടിയതെന്നും പറഞ്ഞിരുന്നു. എന്നാല്‍ തന്നെ രാഷ്ട്രീയ പ്രസ്താവനകളിലേക്ക് വലിച്ചിഴയ്ക്കരുതെന്ന് അഭിജിത്ത് മറുപടി നല്‍കിയിരുന്നു.

വളരെ മികച്ച കൂടിക്കാഴ്ച്ചയാണ് നൊബേല്‍ ജേതാവ് അഭിജിത്ത് ബാനര്‍ജിയുമായി ഉണ്ടായതെന്ന് പ്രധാനമന്ത്രി ട്വീറ്റ് ചെയ്തു. മാനുഷിക ശാക്തീകരണത്തിനായുള്ള അദ്ദേഹത്തിന്റെ പ്രവര്‍ത്തനങ്ങള്‍ ശരിക്കും പ്രകടമാണ്. നിരവധി കാര്യങ്ങളില്‍ വളരെ ആരോഗ്യമായ ചര്‍ച്ചയാണ് ഞങ്ങള്‍ തമ്മില്‍ നടന്നത്. ഭാവിയിലെ എല്ലാ പ്രവര്‍ത്തനങ്ങളും അദ്ദേഹത്തിന് ആശംസ നേരുന്നുവെന്നും പ്രധാനമന്ത്രി ട്വീറ്റ് ചെയ്തു.

അതേസമയം താന്‍ ചിന്തിക്കുന്ന രീതിയിലുള്ള കാര്യങ്ങളാണ് പ്രധാനമന്ത്രിയും ചിന്തിക്കുന്നതെന്ന് അഭിജിത്ത് പറഞ്ഞു. കുറച്ചധികം സമയം എനിക്കൊപ്പം ചെലവഴിക്കാന്‍ അദ്ദേഹം സമയം കണ്ടെത്തി. അത് വളരെ മികച്ച അനുഭവമായിരുന്നു. ചിലര്‍ നയങ്ങളെ കുറിച്ച് കേള്‍ക്കും. എന്നാല്‍ തനിക്ക് പിന്നില്‍ നില്‍ക്കുന്നവരുടെ ആശയങ്ങള്‍ കൂടി കേള്‍ക്കാന്‍ സാധിക്കുന്നവര്‍ വളരെ കുറച്ച് മാത്രമായിരിക്കും. വളരെ നല്ലൊരു ഭരണകേന്ദ്രം എല്ലാ തരത്തിലുമുള്ള ജനങ്ങളെ നല്ല രീതിയില്‍ മുന്നോട്ട് നയിക്കാന്‍ ശ്രമിക്കുന്നത് മികച്ച അനുഭവമാണെന്നും അഭിജിത്ത് ബാനര്‍ജി പറഞ്ഞു.

 കോന്നിയില്‍ എല്‍ഡിഎഫ്, മഞ്ചേശ്വരത്ത് യുഡിഎഫ്, അരൂരില്‍ ഇഞ്ചോടിഞ്ച്, മനോരമ ന്യൂസ് സര്‍വേ ഇങ്ങനെ കോന്നിയില്‍ എല്‍ഡിഎഫ്, മഞ്ചേശ്വരത്ത് യുഡിഎഫ്, അരൂരില്‍ ഇഞ്ചോടിഞ്ച്, മനോരമ ന്യൂസ് സര്‍വേ ഇങ്ങനെ

English summary
india proud of his accomplishments pm tweets after meeting abhijit banerjee
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X