ഉറി ഭീകരാക്രമണം; ഇന്ത്യയുടെ ആരോപണം തള്ളി പാക്കിസ്ഥാന്‍
ശ്രീനഗര്‍: ഉറിയില്‍ സൈനിക ആസ്ഥാനത്ത് ഭീകരര്‍ നടത്തിയ ആക്രമണത്തിന് പിന്നാലെ ഇന്ത്യയും പാക്കിസ്ഥാനും ആരോപണ പ്രത്യാരോപണം തുടങ്ങി. ആക്രമണത്തിന് പിന്നില്‍ പാക്കിസ്ഥാനാണെന്ന് ശേഖരിച്ച തെളിവുകളുടെ അടിസ്ഥാനത്തില്‍ ഇന്ത്യ ആരോപിച്ചപ്പോള്‍ തങ്ങള്‍ക്ക് ഇതില്‍ പങ്കൊന്നുമില്ലെന്നാണ് പാക്കിസ്ഥാന്റെ പ്രതികരണം.
സൈനിക ആസ്ഥാനത്ത് നടന്ന ഭീകരാക്രമണത്തില്‍ 17 സൈനികര്‍ക്ക് ജീവന്‍ നഷ്ടമാവുകയും 20ഓളം പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. ആക്രമണത്തിന് പിന്നില്‍ പാക്കിസ്ഥാനാണെന്ന് ആഭ്യന്തരമന്ത്രി രാജ്‌നാഥ് സിങ് സൂചന നല്‍കുകയും ചെയ്തു. ഇതിന് പിന്നാലെയാണ് പാക്കിസ്ഥാന്‍ ആരോപണം നിഷേധിച്ച് രംഗത്തെത്തിയിരിക്കുന്നത്.

ഭീകരാക്രമണം നടന്നയുടന്‍ ഇന്ത്യ പാക്കിസ്ഥാനെതിരെ ആരോപണം ഉന്നയിക്കുന്നത് തെളിവുകള്‍ ഇല്ലാതെയാണെന്ന് പാക്കിസ്ഥാന്‍ വിദേശകാര്യ വക്താവ് നഫീസ് സക്കറിയ പറഞ്ഞു. ഇന്ത്യയുടെ പെട്ടെന്നുള്ള ആരോപണം യാതൊരു അന്വേഷണവും നടത്താതെയാണ്. ഇത് പാക്കിസ്ഥാന് തള്ളകയാണ്. എല്ലാത്തരം ഭീകരപ്രവര്‍ത്തനത്തെയും പാക്കിസ്ഥാന്‍ എതിര്‍ക്കുന്നുണ്ടെന്നും സക്കറിയ വ്യക്തമാക്കി.
ഭീകരര്‍ വിദേശികളാണെന്നും ഇവര്‍ ഉപയോഗിച്ച ആയുധം പാക്കിസ്ഥാന്‍ നിര്‍മിതമാണെന്നുമാണ് ഇന്ത്യയുടെ ആരോപണം. ഭീകരര്‍ക്ക് പാക്കിസ്ഥാനില്‍ നിന്നുള്ള നേരിട്ടുള്ള സഹായം ലഭിച്ചതായും ഇന്ത്യന്‍ അധികൃതര്‍ പറയുന്നു. പാക്കിസ്ഥാന്‍ കേന്ദ്രമായ ഭീകര സംഘടന ജയ്‌ഷെ മുഹമ്മദ് ആണ് ആക്രമണത്തിന് പിന്നിലെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്.












Click it and Unblock the Notifications