കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

അന്തരീക്ഷത്തില്‍ ശക്തമായ ഈര്‍പ്പക്കാറ്റ്: അഞ്ച് സംസ്ഥാനങ്ങളില്‍ കനത്ത മഴയ്ക്ക് സാധ്യത, മുന്നറിയിപ്പ്

Google Oneindia Malayalam News

ദില്ലി: അടുത്ത രണ്ട് മൂന്ന് ദിവസത്തിനുള്ളില്‍ അഞ്ച് സംസ്ഥാനങ്ങളില്‍ ശക്തമായ പെയ്യാന്‍ സാധ്യതയുണ്ടെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. ഉത്തരാഖണ്ഡ്, ഹരിയാന, ചണ്ഡീഗഡ്, ഉത്തര്‍പ്രദേശ്, ഹിമാചല്‍ പ്രദേശ് എന്നീ സംസ്ഥാനങ്ങളിലാണ് മഴയ്ക്ക് സാധ്യത. അന്തരീക്ഷത്തില്‍ ശക്തമായ ഈര്‍പ്പക്കാറ്റ് തുടരുന്ന പശ്ചാത്തലത്തിലാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്‍ഖെ മുന്നറിയിപ്പ്. ഒഡിഷ, ആന്ധ്രാപ്രദേശ്, തെലങ്കാന എന്നീ സംസ്ഥാനങ്ങളിലും മഴ ലഭിക്കാനുള്ള സാധ്യതയുണ്ടെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നല്‍കുന്നു.

rain

ദില്ലിയിലെ ഈര്‍പ്പനില 95 ശതമാനമായി ഉയര്‍ന്നു. സീസണിലെ ഏറ്റവും കൂടുതല്‍ മഴ ലഭിച്ചതിന് പിന്നാലെയാണിത്. രാജസ്ഥാനില്‍ വെള്ളിയാഴ്ച പെയ്ത കനത്ത മഴയില്‍ മൂന്ന് പേര്‍ മരണപ്പെട്ടിരുന്നു. ജയ്പ്പൂരില്‍ മൂന്ന് മണിക്കൂറാണ് ശക്തമായ മഴ പെയ്തത്. ഇതിനെ തുടര്‍ന്ന് നഗരത്തിലെ പലയിടങ്ങളിലും വെള്ളം കയറിയിരുന്നു. നിരവധി വാഹനങ്ങളാണ് റോഡില്‍ കുടുങ്ങിക്കിടന്നത്. ഗുജറാത്തിലെയും കൊങ്കണിലെയും ഗോവയിലെയും മലനിരകളോട് ചേര്‍ന്ന് നില്‍ക്കുന്ന സ്ഥലത്ത് ശക്തമായ മഴ പെയ്യാന്‍ സാധ്യതയുണ്ടെന്നാണ് കാലാവസ്ഥ നിരീക്ഷണം കേന്ദ്രം നല്‍കുന്ന മുന്നറിയിപ്പ്.

ശക്തമായ മഴ പെയ്തതിനെ തുടര്‍ന്ന് ഗുജറാത്തിലെ 200ല്‍ കൂടുതല്‍ റോഡുകളും 12സംസ്ഥാന പാതകളും അടച്ചിരുന്നു. സംസ്ഥാനത്തെ സ്ഥിതി വിലയിരുത്താന്‍ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ മുഖ്യമന്ത്രി വിജയ്രൂപാനിയുമായി ഫോണില്‍ സംസാരിച്ചിരുന്നു. സംസ്ഥാനത്തിന് കൂടുതല്‍ എന്‍ഡിആര്‍എഫ് സംഘങ്ങളുടെ സഹായം വേണമെങ്കില്‍ ലഭ്യമനാക്കാമെന്ന് അമിത് ഷാ അറിയിച്ചു. 29000 കൂടുതല്‍ പേരാണ് അസമില്‍ വെള്ളപ്പൊക്കെ തുടര്‍ന്ന് ദുരിതമനുഭവിക്കുന്നത്. നാല് ജില്ലകളിലായാണ് വെള്ളപ്പൊക്കം രൂക്ഷമായിരിക്കുന്നത്. 138 പേരാണ് അസമില്‍ വെള്ളപ്പൊക്കം, മണ്ണിടിച്ചല്‍ മൂല്ലമുണ്ടായ അപകടത്തെ തുടര്‍ന്ന് മരണപ്പെട്ടത്.

English summary
India Rain Update: Meteorological Department warns of heavy rains in five states
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X