കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഇന്ത്യ ബലൂചിസ്താനിലെ പ്രശ്‌നം അവതരിപ്പിക്കും, പാകിസ്താന് ഇന്ത്യയുടെ തിരിച്ചടി ഇങ്ങനെ..

  • By Sandra
Google Oneindia Malayalam News

ദില്ലി: പാകിസ്താന്‍ ബലൂചിസ്താനിലും പാക് അധീന കശ്മീരിലും നടത്തുന്ന അവകാശലംഘനങ്ങള്‍ ഐക്യരാഷ്ട്ര സഭയില്‍ ഉന്നയിക്കാനൊരുങ്ങി ഇന്ത്യ. ഐക്യരാഷ്ട്ര സഭയുടെ മനുഷ്യാവകാശ കമ്മീഷനിലായിരിക്കും ഇന്ത്യ ഇക്കാര്യങ്ങള്‍ അവതരിപ്പിക്കുക. കശ്മീര്‍ സംഘര്‍ഷം പാകിസ്താന്‍ ഐക്യരാഷ്ട്ര സഭയില്‍ ഉന്നയിച്ചതിന് പിന്നാലെയാണ് ഇന്ത്യയുടെ നീക്കം.

ബലൂചിസ്താന്‍ ഉള്‍പ്പെടെ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലായി പാകിസ്താന്‍ ജനാധിപത്യ മൂല്യങ്ങളുടെ അഭാവത്തില്‍ മുതലാളിത്ത മനോഭാവം വച്ചുപുലര്‍ത്തുകയാണെന്നുമാണ് ഇന്ത്യ മുന്നോട്ടുവയ്ക്കുന്ന വാദം. പാക് ജനതയുടെ അവകാശങ്ങളെ പാകിസ്താന്‍ വകവയ്ക്കുന്നില്ലെന്നും ഇന്ത്യ ചൂണ്ടിക്കാണിക്കും. ഭീകരാവാദത്തിന്റെ ആഗോളകയറ്റുമതിക്കാരാണ് പാകിസ്താനെന്നാണ് ജമ്മുകശ്മീരില്‍ പാകിസ്താന്‍ ആധിപത്യമുറപ്പിച്ചതിനെക്കുറിച്ച് ഇന്ത്യന്‍ അംബാസഡര്‍ നേരത്തെ യുഎന്നിനെ ധരിപ്പിച്ചത്. കശ്മീരിലെ പ്രശ്‌നങ്ങള്‍ ചൂണ്ടിക്കാണിക്കുന്നതിന് മുമ്പായി പാകിസ്താനിലെയയും പാക് അധീന കശ്മീരിലെയും പ്രശ്‌നങ്ങള്‍ പ്രശ്‌നങ്ങള്‍ പരിഹരിക്കുകയും മനുഷ്യാവകാശസംരക്ഷണം ഉറപ്പുവരുത്തണമെന്നും ഇന്ത്യന്‍ അംബാസഡര്‍ കൂട്ടിച്ചേര്‍ത്തിരുന്നു.

unitednations

ജമ്മുകശ്മീരില്‍ അന്താരാഷ്ട്ര മിഷന്‍ സന്ദര്‍ശനം നടത്തണമെന്ന ഐക്യരാഷ്ട്രസഭയുടെ മനുഷ്യാവകാശ കമ്മീഷന്റെ തലവന്റെ ആവശ്യം ഇന്ത്യ ചൊവ്വാഴ്ച തള്ളിക്കളഞ്ഞിരുന്നു. ഹിസ്ബുള്‍ മുജാഹിദ്ദീന്‍ തലവന്‍ ബുര്‍ഹാന്‍ വാനി കൊല്ലപ്പെട്ടതിനെ തുടര്‍ന്ന് കശ്മീരില്‍ ഉടലെടുത്ത സംഘര്‍ഷങ്ങള്‍ക്ക് അതിര്‍ത്തി കടന്നെത്തുന്ന പാക് ഭീകരവാദത്തിന് പങ്കുണ്ടെന്ന് ഇന്ത്യ നേരത്തെ തന്നെ വ്യക്തമാക്കിയിരുന്നു. ജൂലൈ എട്ടിന് ബര്‍ഹാന്‍ വാനി കൊല്ലപ്പെട്ടതിനെ തുടര്‍ന്ന് കശ്മീരില്‍ ഉടലെടുത്ത സംഘര്‍ഷങ്ങളില്‍ 80 ഓളം പേര്‍ കൊല്ലപ്പെടുകയും 10,000 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു.

കശ്മീര്‍ സംഘര്‍ഷങ്ങളെ വിമര്‍ശിച്ച് പാകിസ്താന്‍ പലതവണ രംഗത്തെത്തിയതിന് പിന്നാലെയാണ് ബലൂച് അഭയാര്‍ത്ഥികളുടെ പ്രശ്‌നത്തില്‍ ഇന്ത്യ ഇടപെട്ടത്. സ്വാതന്ത്ര്യ ദിനത്തില്‍ ബലൂചുകളുടെ പോരാട്ടത്തെ പിന്തുണച്ച് ഇന്ത്യ രംഗത്തെത്തിയത് പാകിസ്താനെ പ്രകോപിച്ചിരുന്നു ഇതോടെ ബലൂച് നേതാക്കള്‍ക്കെതിരെ പാകിസ്താന്‍ നടപടി സ്വീകരിക്കുകയും ചെയ്തിരുന്നു.

English summary
India raises Balochistan issue on human right violation in UN. Pakisthan discused kashmir problem with UN, and report the human rights violations also held in Kashmir.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X