കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

അഴിമതി കുറഞ്ഞ രാജ്യം; പട്ടികയില്‍ ഇന്ത്യയ്ക്ക് 80ാം സ്ഥാനം!! ഏറ്റവും താഴെ സൊമാലിയ

Google Oneindia Malayalam News

ദില്ലി: ആഗോളതലത്തില്‍ അഴിമത കുറഞ്ഞ രാജ്യങ്ങളുടെ പട്ടികയില്‍ ഇന്ത്യയ്ക്ക് 80ാം സ്ഥാനം. പൊതുമേഖലയില്‍ നിന്നുള്ള അഴിമതിയുടെ തോത് അനുസരിച്ച് 180 രാജ്യങ്ങളും കേന്ദ്രഭരണ പ്രദേശങ്ങളും ഉള്‍പ്പെട്ട പട്ടിക ട്രാന്‍സ്പരന്‍സി ഇന്‍റര്‍നാഷണല്‍ ആണ് പുറത്തുവിട്ടത്. പട്ടികയില്‍ ഡെന്‍മാര്‍ക്കും ന്യൂസിലാന്‍റുമാണ് ഒന്നാം സ്ഥാനത്ത് ഇടംപിടിച്ചത്. ഫിന്‍ലാന്‍റ്, സിംഗപ്പൂര്‍, സ്വീഡന്‍, സ്വീറ്റ്സര്‍ലാന്‍റ് എന്നീ രാജ്യങ്ങള്‍ ആദ്യ ആറ് സ്ഥാനങ്ങള്‍ നേടി.

പട്ടികയില്‍ 41 റാങ്ക് നേടിയാണ് ഇന്ത്യ 80ാം സ്ഥാനത്ത് എത്തിയത്. ചൈന, ബെനിന്‍, ഘാന, മൊറോക്കേ എന്നീ രാജ്യങ്ങള്‍ക്കും ഇന്ത്യയുടെ റാങ്കാണ് ലഭിച്ചത്. പട്ടികയില്‍ 120ാ ം സ്ഥാനത്താണ് പാകിസ്താന്‍. സോമാലിയയാണ് പട്ടികയില്‍ ഏറ്റവും താഴെയുള്ള രാജ്യം.

corruption

മിഡില്‍ ഈസ്റ്റിലെ അഴിമതി കുറഞ്ഞ രാജ്യം യുഎഇയാണ്. ഗള്‍ഫില്‍ ഖത്തറാണ് രണ്ടാം സ്ഥാനത്ത്. മിഡില്‍ ഈസ്റ്റ് പട്ടികയില്‍ പിന്നില്‍ യമനും സിറിയയുമാണ്.

തിരഞ്ഞെടുപ്പ് പ്രചരണത്തിനായി കോടികള്‍ ഒഴുകുന്ന, രാജ്യത്ത് സമ്പന്നന്‍റെ ആവശ്യങ്ങള്‍ മാത്രം പരിഗണിക്കുന്ന രാജ്യങ്ങളിലാണ് അഴിമതി വ്യാപകമാകുന്നതെന്നാണ് പട്ടിക സൂചിപ്പിക്കുന്നതെന്ന് ട്രാന്‍സ്പരന്‍സി ഇന്‍റര്‍നാഷ്ണല്‍ പ്രതികരിച്ചു.

അടുത്ത പ്രധാനമന്ത്രി; മുസ്ലീങ്ങള്‍ക്ക് പ്രിയം രാഹുല്‍ ഗാന്ധി! മോദിയെ പിന്തുണച്ച് 53 ശതമാനം പേര്‍അടുത്ത പ്രധാനമന്ത്രി; മുസ്ലീങ്ങള്‍ക്ക് പ്രിയം രാഹുല്‍ ഗാന്ധി! മോദിയെ പിന്തുണച്ച് 53 ശതമാനം പേര്‍

'മലപ്പുറത്ത് സെൻകുമാർ 'പോർക്ക് സ്റ്റാൾ 'തുടങ്ങിക്കോട്ടെ,അതല്ലേ ഹീറോയിസം,പക്ഷേ ഒറ്റക്കണ്ടീഷന്‍''മലപ്പുറത്ത് സെൻകുമാർ 'പോർക്ക് സ്റ്റാൾ 'തുടങ്ങിക്കോട്ടെ,അതല്ലേ ഹീറോയിസം,പക്ഷേ ഒറ്റക്കണ്ടീഷന്‍'

മലപ്പുറത്ത് ഹിന്ദു കുടുംബങ്ങള്‍ക്ക് കുടിവെള്ളം നിഷേധിച്ചുവെന്ന് ബിജെപി എംപി; കേസെടുത്ത് കേരള പോലീസ്മലപ്പുറത്ത് ഹിന്ദു കുടുംബങ്ങള്‍ക്ക് കുടിവെള്ളം നിഷേധിച്ചുവെന്ന് ബിജെപി എംപി; കേസെടുത്ത് കേരള പോലീസ്

English summary
India Ranked 80th in Corruption Perception Index
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X