കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

രോഗമുക്തിയിൽ ഇന്ത്യ ആഗോളതലത്തിൽ എട്ടാമത്: രോഗികളുടെ എണ്ണത്തിൽ ഏഴാമത്, വ്യാഴാഴ്ച മാത്രം 9889 കേസുകൾ!

Google Oneindia Malayalam News

ദില്ലി: ഇന്ത്യയെ വിടാതെ പിൻതുടർന്ന് കൊറോണ വൈറസ് ഭീതി. രോഗികളുടെ എണ്ണത്തിനൊപ്പം തന്നെ രോഗം ബാധിച്ച് മരിക്കുന്നവരുടെ എണ്ണത്തിലും കുത്തനെ വർധനവാണ് ജൂൺ നാലിന് രാജ്യത്ത് രേഖപ്പെടുത്തിയത്. 9,889 പേർക്ക് രോഗം സ്ഥിരീകരിച്ച ഇന്ത്യയിൽ 275 പേരാണ് 24 മണിക്കൂറിനുള്ളിൽ മരിച്ചത്. ഇതുവരെ രാജ്യത്ത് റിപ്പോർട്ട് ചെയ്തിട്ടുള്ളതിൽ ഏറ്റവും ഉയർന്ന സംഖ്യയാണ്.

ഇതാണ് ആ മാപ്പ്.... മേനകാ ഗാന്ധിക്ക് മാപ്പയച്ച് കൊടുത്ത് യൂത്ത് കോണ്‍ഗ്രസ്, ഒപ്പം കോളാമ്പിയും!!ഇതാണ് ആ മാപ്പ്.... മേനകാ ഗാന്ധിക്ക് മാപ്പയച്ച് കൊടുത്ത് യൂത്ത് കോണ്‍ഗ്രസ്, ഒപ്പം കോളാമ്പിയും!!

ഏഴാമത് ഇന്ത്യ

ഏഴാമത് ഇന്ത്യ

ആഗോള തലത്തിൽ 6,692, 694 പേർക്കാണ് കൊറോണ വൈറസ് ബാധിച്ചിട്ടുള്ളത്. 1,924,051 പേർക്ക് രോഗം സ്ഥിരീകരിച്ച അമേരിക്കയാണ് രോഗികളുടെ എണ്ണത്തിൽ ഒന്നാമതുള്ളത്. 6,15, 870 കേസുകൾ റിപ്പോർട്ട് ചെയ്ത ബ്രസീൽ രണ്ടാമതും, 441, 108 കേസുകൾ റിപ്പോർട്ട് ചെയ്ത റഷ്യയാണ് മൂന്നാമതുള്ളത്. നാലാമതുള്ള സ്പെയിനിൽ 287, 740 പേർക്കാണ് രോഗം സ്ഥിരീകരിച്ചിട്ടുള്ളത്. ഏഴാം സ്ഥാനത്തുള്ള ഇന്ത്യയിൽ 226, 713 പേർക്കാണ് രോഗം സ്ഥിരീകരിച്ചിട്ടുള്ളത്.

പുതിയ കേസുകളിൽ മൂന്നാമത്

പുതിയ കേസുകളിൽ മൂന്നാമത്


പുതിയ കേസുകൾ റിപ്പോർട്ട് ചെയ്യുന്നതിൽ ഇന്ത്യ മൂന്നാമതുള്ളത്. 9,889 കേസുകളാണ് ഇന്ത്യയിൽ ജൂൺ നാലിന് റിപ്പോർട്ട് ചെയ്തിട്ടുള്ളത്. 31,890 കേസുകളാണ് ബ്രസീലിൽ 24 മണിക്കൂറിനിടെ റിപ്പോർട്ട് ചെയ്തിട്ടുള്ളത്. രണ്ടാമതുള്ള യുഎസിൽ 22,268 കേസുകളാണ് റിപ്പോർട്ട് ചെയ്തത്. നാലാം സ്ഥാനത്തുള്ള റഷ്യ 8831 കേസുകളാണ് 24 മണിക്കൂറിനുള്ളിൽ റിപ്പോർട്ട് ചെയ്തിട്ടുള്ളത്. പാകിസ്താനിൽ 4,801 കേസുകളാണ് പാകിസ്താനിൽ കഴിഞ്ഞ ദിവസം മാത്രം റിപ്പോർട്ട് ചെയ്തിട്ടുള്ളത്.

ഇന്ത്യ 12ാംസ്ഥാനത്ത്

ഇന്ത്യ 12ാംസ്ഥാനത്ത്

കൊറോണ ബാധിച്ച് മരിച്ചവരുടെ എണ്ണത്തിൽ ഇന്ത്യ 12ാമതാണുള്ളത്. 110,173 മരങ്ങൾ റിപ്പോർട്ട് ചെയ്ത യുഎസ് ഒന്നാമതും 39,904 മരണങ്ങൾ റിപ്പോർട്ട് ചെയ്ത ബ്രിട്ടൻ രണ്ടാമതും 34, 039 മരണങ്ങൾ റിപ്പോർട്ട് ചെയ്ത ബ്രസീൽ മൂന്നാം സ്ഥാനത്തുമാണുള്ളത്. 29,065 കേസുകൾ റിപ്പോർട്ട് ചെയ്ച ഫ്രാൻസാണ് കൊവിഡ് മരണ സംഖ്യയിൽ നാലാമതുള്ളത്. 12ാം സ്ഥാനത്തുള്ള ഇന്ത്യയിൽ 6,363 പേരാണ് ഇതിനകം രോഗം ബാധിച്ച് മരിച്ചിട്ടുള്ളത്.

പുതിയ മരണങ്ങളിൽ നാലാമത്

പുതിയ മരണങ്ങളിൽ നാലാമത്

ആഗോള തലത്തിൽ പുതിയതായി റിപ്പോർട്ട് ചെയ്ത കൊറോണ വൈറസ് മരണങ്ങളിൽ ഇന്ത്യ നാലാം സ്ഥാനത്താണുള്ളത്. 275 പേരാണ് ഇന്ത്യയിൽ ഏറ്റവും ഒടുവിൽ മരിച്ചത്. 1,492 പേർ രോഗം ബാധിച്ച് മരിച്ച ബ്രസീൽ ഒന്നാമതും 1,092 പേർ രോഗം സ്ഥിരീകരിച്ച മെക്സിക്കോ രണ്ടാമതും ആണുള്ളത്. 1031 പേർ മരണത്തിന് കീഴടങ്ങിയ യുഎസാണ് മൂന്നാമതുള്ളത്.

രോഗമുക്തി നേടിയവരിൽ ഇന്ത്യ എട്ടാമത്

രോഗമുക്തി നേടിയവരിൽ ഇന്ത്യ എട്ടാമത്


രോഗമുക്തി നേടുന്നവരുടെ എണ്ണത്തിൽ എട്ടാമതാണ് ഇന്ത്യയുടെ സ്ഥാനം. ഏഴ് ലക്ഷത്തിലധികം പേരാണ് അമേരിക്കയിൽ രോഗമുക്തി നേടിയത്. 274,997 പേർക്കാണ് ബ്രസീലിൽ ഇതിനകം രോഗമുക്തി നേടിയത്. രണ്ട് ലക്ഷത്തിലധികം പേർ രോഗമുക്തി നേടിയ റഷ്യ രണ്ടാം സ്ഥാനത്തും 167,800 പേർ രോഗമുക്തി നേടിയ ജർമനി നാലാം സ്ഥാനത്തുമാണുള്ളത്. ഇന്ത്യയിൽ 108, 450 പേർ രോഗമുക്തി നേടിയിട്ടുണ്ട്.

English summary
India ranks 8th position in total recoveries globally
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X