കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

രാജ്യസ്‌നേഹം തിളയ്ക്കാന്‍ വരട്ടെ.... പാകിസ്താനേക്കാള്‍ മോശം, ഇറാഖിനേക്കാള്‍ താഴെ; നാണക്കേട് മോദിക്ക്

  • By രശ്മി നരേന്ദ്രൻ
Google Oneindia Malayalam News

ദില്ലി: ഐഎസ്ആര്‍ഒ 104 ഉപഗ്രങ്ങള്‍ ഒറ്റയടിക്ക് ഭ്രമണ പഥത്തില്‍ എത്തിച്ചപ്പോള്‍ രാജ്യ സ്‌നേഹം കൊണ്ട് പുളകിതരായാവരാണ് നമ്മള്‍ ഇന്ത്യക്കാര്‍. രാജ്യത്തിന്റെ അഭിമാനം വാനോളം ഉയര്‍ന്നു.

എന്നാല്‍ അത്രയ്ക്ക് 'സന്തോഷിക്കാനുള്ള' വകയൊന്നും നാം ഇന്ത്യക്കാര്‍ക്കില്ലെന്നാണ് സത്യം. എല്ലാ ദിവസവും എന്നവണ്ണം സ്‌ഫോടനങ്ങളും അരുംകൊലകളും നടക്കുന്ന ഇറാക്കിനേക്കാള്‍ പിറകിലാണ് നാം.

ഐക്യരാഷ്ട്ര സഭ പ്രസിദ്ധീകരിച്ച ലോക സന്തോഷ റിപ്പോര്‍ട്ട് ഒന്ന് പരിശോധിച്ചാല്‍ തീരും നാം ഇന്ത്യക്കാരുടെ അഭിമാനവും അഹങ്കാരവും എല്ലാം.

വേള്‍ഡ് ഹാപ്പിനസ് റിപ്പോര്‍ട്ട്

ലോക സന്തോഷ റിപ്പോര്‍ട്ട് എന്ന് വേണമെങ്കില്‍ ഇതിനെ വിളിക്കാം. ഐക്യരാഷ്ട്ര സഭയാണ് ഈ പട്ടിക പുറത്ത് വിട്ടത്. ജനങ്ങള്‍ സന്തോഷത്തോടെ ജീവിക്കുന്നതിന്റെ അടിസ്ഥാനത്തിലാണ് ഈ പട്ടിക.

ഇന്ത്യക്ക് നാണക്കേട്

ഐക്യ രാഷ്ട്ര സഭ പ്രസിദ്ധീകരിച്ച വേള്‍ഡ് ഹാപ്പിനസ് റിപ്പോര്‍ട്ടില്‍ ഇന്ത്യയുടെ സ്ഥാനം എത്രയാണെന്ന് കേള്‍ക്കണ്ടേ...122! ഇതില്‍ പരം എന്ത് നാണക്കേട് വേണം.?

 കഴിഞ്ഞ വര്‍ഷത്തേക്കാള്‍ താഴെ

2017 റിപ്പോര്‍ട്ടിലാണ് ഇന്ത്യയ്ക്ക് 122-ാം സ്ഥാനം. 2016 ലെ റിപ്പോര്‍ട്ടില്‍ ഇതിലും മെച്ചമായിരുന്നു... 118-ാം സ്ഥാനത്തായിരുന്നു ഇന്ത്യ.

പാകിസ്താന്‍ ഇന്ത്യയേക്കാള്‍ ഏറെ മുകളില്‍

നമ്മുടെ അയല്‍ രാജ്യമാണ് പാകിസ്താന്‍. എന്നും എന്ന് പറഞ്ഞതുപോലെ പ്രശ്‌നങ്ങളുള്ള രാജ്യം. എന്നാല്‍ ഐക്യ രാഷ്ട്ര സഭയുടെ സന്തോഷ പട്ടികയില്‍ അവര്‍ ഇത്തവണ 80-ാം സ്ഥാനത്താണ്. കഴിഞ്ഞ തവണത്തേക്കാള്‍ 12 സ്ഥാനമാണ് അവര്‍ മെച്ചപ്പെടുത്തിയത്.

ഇറാഖും ഇറാനും പോലും

സ്ഥിരം ആക്രമണങ്ങള്‍ നടക്കുന്ന രാജ്യമാണ് ഇറാഖ്. എന്നും യുദ്ധാന്തരീക്ഷം. എന്നാല്‍ അങ്ങനെയുള്ള ഇറാനും ഇറാനും ഇറാക്കും എല്ലാം ഇന്ത്യയേക്കാള്‍ മെച്ചമാണെന്നാണ് റിപ്പോര്‍ട്ട് പറയുന്നത്.

പട്ടിണിയുടെ സൊമാലിയ

പട്ടിണിയും പരിവട്ടവുമായി കഴിയുന്ന രാഷ്ട്രമാണ് സൊമാലിയ. ആഭ്യന്തര പ്രശ്‌നങ്ങള്‍ കൂട്ടക്കൊലകളിലേക്ക് നീളുന്ന രാജ്യം. ആ സൊമാലിയ പോലും ഇന്ത്യയേക്കാള്‍ മെച്ചമാണ്.

ചൈനയും ബംഗ്ലാദേശും ശ്രീലങ്കയും

നമ്മുടെ അയല്‍ രാജ്യങ്ങളായ ചൈനയും ബംഗ്ലാദേശും ശ്രീലങ്കയും ഒക്കെ നമ്മേക്കാള്‍ മെച്ചമാണ് എന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. ഇതില്‍പരം എന്ത് അപമാനമാണ് നാം നേരിടേണ്ടത്.

എന്താണിതിന്റെ അടിസ്ഥാനം

ജനങ്ങളുടെ വരുമാനം, ആയുര്‍ദൈര്‍ഘ്യം, സാഹഹ്യ പിന്തുണയെ ജനങ്ങള്‍ എങ്ങനെ വിലയിരുത്തുന്നു, വ്യക്തി സ്വാതന്ത്ര്യം, അഴിമതി, ഉദാരത എന്നിവയെല്ലാം പരിഗണിച്ചാണ് ഈ പട്ടിക തയ്യാറാക്കുന്നത്. എന്നാല്‍ ഇതെല്ലാം നോക്കുമ്പോള്‍ നാം ലോകരാജ്യങ്ങളെ വച്ച് ഏറെ പിന്നിലാണെന്ന് മാത്രം.

157 രാജ്യങ്ങളാണ് പട്ടികയില്‍

മറ്റൊരു കാര്യം കൂടി ഓര്‍ക്കേണ്ടതുണ്ട്. ആകെ 155 രാജ്യങ്ങളുടെ പട്ടികയാണ് പ്രസിദ്ധീകരിച്ചിട്ടുള്ളത്. അതില്‍ നമുക്ക് താഴെയുള്ളത് വെറും 35 രാജ്യങ്ങള്‍ മാത്രമാണ്. അതില്‍ പല പേരുകളും ഒരുപക്ഷേ നാം കേട്ടിട്ട് പോലും ഉണ്ടാവില്ല.

മോദി വന്നതിന് ശേഷം

കേന്ദ്രത്തില്‍ നരേന്ദ്ര മോദി സര്‍ക്കാര്‍ അധികാരമേറ്റതിന് ശേഷമാണ് വള്‍ഡ് ഹാപ്പിനസ് റിപ്പോര്‍ട്ടില്‍ ഇന്ത്യ ഇങ്ങനെ താഴേക്ക് പോകുന്നത് എന്ന് ആക്ഷേപമുണ്ട്. 2012-2014 റിപ്പോര്‍ട്ടില്‍ ഇന്ത്യയുടെ സ്ഥാനം 117 ആയിരുന്നു. പിന്നീട് അത് 118 ആയി. ഇപ്പോഴിതാ 122 ഉം.

English summary
India has ranked 122nd in the United Nation's World Happiness Report 2017, dropping four slots from last year and coming behind China, Pakistan, Nepal and Iraq.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X