വലിയ വില കൊടുക്കേണ്ടിവരും..ഇന്ത്യ ലോകത്തിലെ രണ്ടാമത്തെ വലിയ പുകയില ഉപഭോക്താവ്!!!
സന്തോഷമാഗ്രഹിക്കുന്നുണ്ടെങ്കില്‍ കാര്യങ്ങള്‍ അല്‍പം മാറണം. കാരണം, കാര്യങ്ങള്‍ ഇങ്ങനെ പോയാല്‍ വലിയ വില തന്നെ കൊടുക്കേണ്ടിവരും. അതു നിങ്ങളെ വലിയ രോഗികളുമാക്കും. കാരണം മറ്റൊന്നുമല്ല, ലോകത്തിലെ രണ്ടാമത്തെ വലിയ പുകയില ഉപഭോക്താവാണ് ഇന്ത്യയെന്നാണ് പുതിയ കണക്കുകള്‍. രണ്ടാമത്തെ വലിയ ഉത്പാദകനും ഇന്ത്യ തന്നെ. നാഷണല്‍ ടുബാക്കോ കണ്‍ട്രോള്‍ പ്രോഗ്രാം ആണ് പുതിയ കണക്കുകള്‍ പുറത്തുവിട്ടത്. ചെനയാണ് പുകയില ഉപഭോഗത്തിലും ഉത്പാദനത്തിലും ഒന്നാമത്.
ഇന്ത്യയിലെ വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളാണ് രാജ്യത്തെ ടുബാക്കോ ഉപഭോഗത്തില്‍ മുന്‍പന്തിയില്‍ നില്‍ക്കുന്നത്. മിസോറാം,മേഘാലയ,മണിപ്പൂര്‍,നാഗാലാന്റ്,ത്രിപുര,ആസ്സാം എന്നീ സംസ്ഥാനങ്ങളില്‍ ശരാശരി 70.7%ആളുകള്‍ ടുബാക്കോ ഉപയോഗിക്കുന്നവരാണെന്ന് കണക്കുകള്‍ വ്യക്തമാക്കുന്നു. ഇതില്‍ത്തന്നെ ഒന്നാമത് നില്‍ക്കുന്നത് മിസോറാം ആണ്. സംസ്ഥാനത്ത് 80.4% പുരുഷന്‍മാരും 59.2% സ്ത്രീകളും ടുബാക്കോ ഉപയോഗിക്കുന്നവരാണ്. മേഘാലയയില്‍ 72.2% പുരുഷന്‍മാരും മണിപ്പൂരില്‍ 70.6% പുരുഷന്‍മാരും ടുബാക്കോ ഉപയോഗിക്കുന്നു.

കണക്കുകള്‍ വെറുതേ വായിച്ചുതള്ളാനുള്ളതല്ല. സന്തോഷമാഗ്രഹിക്കുന്നവര്‍ ക്യാന്‍സറിനു വരെ കാരണമാകുന്ന വില്ലനെ എത്രയും വേഗം അകറ്റിനിര്‍ത്തുക എന്നു തന്നെയാണ് ഈ കണക്കുകള്‍ പറയുന്നത്.












Click it and Unblock the Notifications