എന്തിനും ഏതിനും മോദിയെ ട്രോളുന്നവരോട്...ലോകത്തെ കരുത്തുറ്റ 8 രാജ്യങ്ങളില്‍ ഇന്ത്യ എത്രാമതെന്നോ..!!
നോട്ട് നിരോധനത്തിന്റെ ക്ഷീണം തീര്‍ക്കാന്‍ മോദിക്ക് അവസരം. ലോകശക്തികളില്‍ ഇന്ത്യ ആറാമതെന്ന് അമേരിക്കന്‍ മാസിക
ദില്ലി: മോദി ഭരണത്തിന് കീഴില്‍ നാണക്കേടുകള്‍ മാത്രം കാണുന്നവര്‍ക്ക് മുന്നിലേക്ക് ഒരു കണക്ക് സമര്‍പ്പിക്കാം. 2017 ലെ ലോകശക്തികളുടെ പട്ടികയില്‍ മോദിയുടെ ഇന്ത്യ മുന്‍പന്തിയിലുണ്ട്. അമേരിക്കന്‍ വിദേശ കാര്യ മാഗസിനാണ് ഇത് സംബന്ധിച്ച റിപ്പോര്‍ട്ട് പുറത്ത് വിട്ടിരിക്കുന്നത്.
2017ലെ ലോകത്തിലെ ഏറ്റവും കരുത്തരായ എട്ട് രാജ്യങ്ങളുടെ പട്ടികയില്‍ ആറാം സ്ഥാനത്തുണ്ട് ഇന്ത്യ. അമേരിക്ക ഒന്നാം സ്ഥാനം കൈയ്യടക്കിയിരിക്കുന്ന പട്ടികയില്‍ രണ്ടാമത് ചൈനയാണ്.

അമേരിക്കയിലെ വിദേശകാര്യ നയങ്ങളുമായി ബന്ധപ്പെട്ട മാസികയാണ് വിവരം പുറത്തുവിട്ടിരിക്കുന്നത്. ആറാം സ്ഥാനത്തുള്ള ഇന്ത്യയ്ക്ക് മുന്നിലുള്ളത് ജര്‍മ്മനി, റഷ്യ, ജപ്പാന് എന്നീ രാജ്യങ്ങളാണ്.

ഇന്ത്യയ്ക്ക് തൊട്ടുപിറകെ ഇറാന് ഏഴാം സ്ഥാനത്തും ഇസ്രയേല്‍ അവസാന സ്ഥാനത്തും നില്ക്കുന്നു. ലോകത്ത് ഇംഗ്ലീഷ് ഭാഷ കൈകാര്യം ചെയ്യുന്നവരുടെ എണ്ണത്തില്‍ ഇന്ത്യക്ക് രണ്ടാം സ്ഥാനവും മാസിക നല്കുന്നു.

നരേന്ദ്രമോദിയുടെ ഭരണത്തിന് കീഴില്‍ ഇന്ത്യ അതിവേഗം വളരുന്നുവെന്നും മാസിക പറയുന്നു. വന്‍ സാമ്പത്തിക വളര്‍ച്ചയാണ് ഇന്ത്യ കൈവരിച്ചുകൊണ്ടിരിക്കുന്നതെന്നും റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു.

നോട്ട് അസാധുവാക്കല്‍ വഴി ഉണ്ടായ സാമ്പത്തിക പ്രതിസന്ധികളെ മറികടക്കാന്‍ മോദി സര്‍ക്കാരിന് കഴിഞ്ഞുവെന്നും മാസികയുടെ വാര്‍ഷിക റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു. പുതിയ സാമ്പത്തിക പരിഷ്കരണങ്ങളിലൂടെ ഇന്ത്യ വന്‍നേട്ടം കൈവരിക്കുയാണെന്നും റിപ്പോര്‍ട്ട് പറയുന്നു.

അതിര്‍ത്തി പ്രശ്നങ്ങളെ ഫലപ്രദമായി നേരിടാന്‍ മോദിക്ക് കീഴില്‍ ഇന്ത്യയ്ക്ക് സാധിച്ചുവെന്നും റിപ്പോര്‍ട്ടില്‍ പരാമര്‍ശിക്കുന്നു. ഏത് വന്‍ ശക്തിയേയും നേരിടാന്‍ ഇന്ത്യന്‍ സന്യത്തിന് കരുത്തുണ്ടെന്നും മാസിക പുകഴ്ത്തുന്നു.

ജപ്പാനും അമേരിക്കയും അടക്കമുള്ള നാവിക ശക്തികളുമായി നല്ല സഹകരണമുണ്ടാക്കാന്‍ മോദിക്ക് സാധിച്ചു. മാത്രമല്ല പ്രതിരോധ രംഗത്ത് കരുത്താര്‍ജിക്കാന്‍ ഫ്രാന്‍സ്, ഇസ്രയേല്‍, റഷ്യ തുടങ്ങിയ രാജ്യങ്ങളുടെ സഹകരണം ലഭ്യമാക്കാനും മോദിക്ക് സാധിച്ചുവെന്നും റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്.

നോട്ട് നിരോധനത്തിന്റെ പേരിലും വിദേശ സഞ്ചാരത്തിന്റെ പേരിലുമടക്കം ഏറെ പഴികള്‍ മാത്രം കേട്ടുകൊണ്ടിരിക്കുന്ന മോദി സര്‍ക്കാരനും ബിജെപിക്കും ആത്മവിശ്വാസം പകരുന്നതാണ് അമേരിക്കന്‍ മാസികയുടെ പുറത്തുവന്നിരിക്കുന്ന റിപ്പോര്‍ട്ട്.
-
നെഞ്ചെരിച്ചിലും ദഹനക്കുറവും ഇനി ഓർമ്മകളിൽ മാത്രം; വയറിന് ഈ പഴങ്ങളാണ് ഏറ്റവും ബെസ്റ്റ്! ഏതൊക്കെ? -
അദാനി ഗ്രീൻ എനർജിക്ക് റെക്കോർഡ് നേട്ടം: ഒരു വർഷത്തിനിടെ 5 ജിഗാവാട്ട് ശേഷി കൂടി വർദ്ധിപ്പിച്ചു -
ആരും അറിയാതെ ഇനി സ്റ്റോറികൾ കാണാം; ഇൻസ്റ്റാഗ്രാമിൽ വമ്പൻ സർപ്രൈസ് -
ഇറാൻ കത്തുന്നു! 900 കിലോയുടെ ഭീമൻ ബോംബുകൾ പ്രയോഗിച്ചു; വീഡിയോ പങ്കുവെച്ച് ട്രംപ് -
സ്വർണ വില ഇനി പരമാവധി പോയാൽ 1.10 ലക്ഷം വരെ..ഈ വർഷം 2 ലക്ഷമൊന്നും ആകില്ല; പ്രവചനം -
ബെംഗളൂരു ജീവിതം കൈപ്പൊള്ളിക്കും; വെള്ളം മുതൽ വൈദ്യുതി വരെ എല്ലാത്തിനും നാളെ മുതൽ വില ഉയരും -
രഞ്ജിത്തിനെതിരെ ഇത് മൂന്നാമത്തെ പീഡനക്കേസ്; രക്ഷപ്പെടാനുള്ള നീക്കം പാളി, ഒടുവിൽ പോലീസ് കുടുക്കി -
പാലക്കാട് രമേഷ് പിഷാരടി തൂക്കും, തൃത്താല ബൽറാം തിരിച്ച് പിടിക്കും, ശോഭ പിന്നെയും തോൽക്കും, മനോരമ സർവ്വേഫലം -
'500 രൂപയില്‍ തുടങ്ങിയ പിഷാരടി ദിവസവും ഒന്നര ലക്ഷം വാങ്ങാന്‍ ആരംഭിച്ചു'; ആ വളര്‍ച്ച അസൂയാവഹം -
ഇറാനിൽ അമേരിക്കൻ സൈന്യം വന്നാൽ റഷ്യ ഇടപെടും? പ്രഖ്യാപനത്തിൽ നടുങ്ങി ലോകം -
ഏപ്രില്‍ 1ന് രാത്രി 8 മണിക്ക് അത് സംഭവിക്കും; സുപ്രധാന പ്രഖ്യാപനവുമായി ഇറാന്, സ്തംഭിക്കും -
ഖത്തറിന്റെ കടുത്ത നടപടി; വിസ ഓണ്‍ അറൈവല്‍ റദ്ദാക്കി, യാത്രക്കാര്‍ക്ക് നിര്‍ദേശവുമായി പാക് എംബസി












Click it and Unblock the Notifications