കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വാക്‌സിന്‍ വിതരണം നൂറ് കോടി കടക്കാനൊരുങ്ങി ഇന്ത്യ; കുട്ടികള്‍ക്കുള്ള വാക്‌സിന്‍ അടുത്ത മാസം

Google Oneindia Malayalam News

ന്യൂഡല്‍ഹി: കോവിഡ് വാക്‌സിന്‍ വിതരണത്തില്‍ 100 കോടി കടക്കാനൊരുങ്ങി ഇന്ത്യ. അടുത്തയാഴ്ചയോടുകൂടി 100 കോടി കടക്കുമെന്നാണ് പുറത്ത് വരുന്ന റിപ്പോര്‍ട്ടുകള്‍. അടുത്ത തിങ്കളാഴ്ചയോ ചൊവ്വാഴ്ചയോ ആയി ഇത് സാധ്യമാകുമെന്ന് ഉന്നത ആരോഗ്യ വിദഗ്ധര്‍ പറഞ്ഞു. ഇത് വന്‍ വിജയമാണെന്നും ആരോഗ്യ വിദഗ്ധര്‍ അഭിപ്രായപ്പെട്ടു. ഇന്ന് വൈകുന്നരം വരെയുള്ള കണക്ക് പ്രകാരം 96.7 കോടി വാക്‌സിനാണ് വിതരണം ചെയ്തത്. കോവിന്‍ വെബാസൈറ്റില്‍ ഇന്ന് വരെയുള്ള കണക്ക് പ്രകാരം 30.25 ലക്ഷം ഡോസ് വാക്‌സിനാണ് നല്‍കിയത്. അമ്പത് ശതമാനത്തിലധികം സെക്കന്റ് ഡോസും വിതരണം ചെയ്തു ഏകദേശം 16.8 ലക്ഷം.

co

ആര്യന്റെ ജയില്‍ ജീവിതം നരകതുല്യം, ബിസ്‌കറ്റും വെള്ളവും മാത്രം? വീണ്ടും ജാമ്യമില്ല, വിദേശ ബന്ധവുംആര്യന്റെ ജയില്‍ ജീവിതം നരകതുല്യം, ബിസ്‌കറ്റും വെള്ളവും മാത്രം? വീണ്ടും ജാമ്യമില്ല, വിദേശ ബന്ധവും

വൈകിയാണെങ്കിലും ഇന്ത്യയിലെ 18 വയസിന് മുകളിലുള്ള 73 ശതമാനം പേര്‍ ഒന്നാം ഡോസ് വാക്‌സിന്‍ സ്വീകരിച്ചുവെന്ന് അധികൃതര്‍ പറഞ്ഞു. 30 ശതമനം പേര്‍ രണ്ട് ഡോസും സ്വീകരിച്ചു. കഴിഞ്ഞ പ്രധാനമന്ത്രിനരേന്ദ്രമോഡിയുടെ ജന്മദിന വേളയില്‍ 2.5 കോടി ഡോസാണ് നല്‍കിയത്. ഇത് നാലാം തവണയാണ്
ഒരു ദിവസം ഒരു കോടിയിലധികം ഡോസുകള്‍ നല്‍കുന്നത്. വാക്‌സിന്‍ വിതരണത്തിലെ അപര്യാപ്തത മൂലം സംസ്ഥാനങ്ങളും കേന്ദ്രവും തമ്മിലുള്ള തര്‍ക്കവിഷയമായിരുന്നു. ഓണ്‍ലൈനില്‍ പുതിയ സംവിധാനം ഏര്‍പ്പെടുത്തിയതോടെയാണ് ഈ തര്‍ക്കത്തിന് പരിഹാരമായത്. 22 കോടി കോവി ശീല്‍ഡ് വാക്‌സിന്‍ കേന്ദ്രം നല്‍രകിയെന്ന് സിറം ഇന്‍സ്റ്റിറ്റ്യൂട്ട് പറഞ്ഞു. ആറ് കോടി കോവീക്‌സിന്‍ ഡോസ് നല്‍കാന്‍ സാധിക്കുമെന്നാണ് കരുതുന്നതെന്ന് ഭാരത് ബയോടെക്ക് അധികൃതര്‍ പറഞ്ഞു. ഒപ്പം 60 ലക്ഷം ഡോസ് സൈഡൂസ് കാര്‍ഡ്‌ലിയാസ്, മൂന്ന് ഡോസ് ഡിഎന്‍എ വാക്‌സിന്‍, സൈകോവിഡ് എന്നിവ വിതരണം ചെയ്യാന്‍ സാധിക്കുമെന്നൈണ് കരുതുന്നതെന്നും അവര്‍ കൂട്ടിചേര്‍ത്തു.
വാക്സിനേഷന്റെ ദേശീയ ഉപദേശക സമിതിയാണ് കുട്ടികള്‍ക്ക് വാക്സിന്‍ നല്‍കുന്നതിന്റെ മുന്‍ഗണനാക്രമം നിശ്ചയിക്കുക. മുന്‍ഗണനാക്രമം നിശ്ചയിക്കാന്‍ മൂന്നാഴ്ച സമയം എടുക്കുമെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. ഗുരുതര രോഗങ്ങളുള്ള കുട്ടികള്‍ക്ക് ആദ്യ പരിഗണന നല്‍കാനാണ് ആലോചിക്കുന്നതെന്നാണ് സൂചന.

പനിയും നെഞ്ചുവേദനയും; മന്‍മോഹന്‍ സിങ് ആശുപത്രിയില്‍പനിയും നെഞ്ചുവേദനയും; മന്‍മോഹന്‍ സിങ് ആശുപത്രിയില്‍

ലോകാരോഗ്യ സംഘടനയുടെ അംഗീകാരത്തിന്റെ അഭാവം മൂലം കോവാക്‌സിന്‍ ചില രാജ്യങ്ങള്‍ അംഗീകരിച്ചിട്ടില്ല. അമേരിക്ക, യൂ കെ തുടങ്ങിയ രാജ്യങ്ങളാണ് ഇവയില്‍പ്പെടുന്നത്. ഈ വാക്‌സിന്‍ സ്വീകരിച്ചവര്‍ക്ക് അന്താരാഷ്ട്ര യാത്ര ബുദ്ധിമുട്ടാക്കുകയും ചെയ്യുന്നു. ഇത്തരക്കാര്‍ക്ക് പൈസ കൊടുത്ത് കോവിഡ് ടെസ്റ്റ് ചെയ്യേണ്ടിവരികയും, ക്വാറന്റൈനില്‍ പ്രവേശിക്കണ്ട സാഹചര്യവുമാണുള്ളത്. അവസാന തീരുമാനം ഉടന്‍ ഉണ്ടാകുമെന്ന് ലോകാരോഗ്യ സംഘടന കഴിഞ്ഞയാഴ്ച പറഞ്ഞിരുന്നു. ഇറാന്‍, ഗുയാന, നികാരാഗുവ, മൗറീഷ്യസ്, പരാഗ്വേ, നേപ്പാള്‍, വെനിസ്വേല, സിംബാവെ, മെക്‌സിക്കോ, ഫിലിപ്പയിന്‍സ്, ബോറ്റ്‌സ്വാന എന്നീ രാജ്യങ്ങളില്‍ കോവാക്‌സിന് നീക്കം ചെയ്തിട്ടുണ്ട്. കൂടാതെ ഹങ്കറി, ജെര്‍മെനി, എസ്‌റ്റോണിയ, ഗ്രീസ്, ബെലാറസ്, ലെബനന്‍, സെര്‍ബിയ എന്നീ രാജ്യങ്ങളില്‍ കോവാക്‌സിന്‍ സ്വീകരിച്ച യാത്രക്കാര്‍ക്ക് സഞ്ചരിക്കാം.

'ആര്യൻ ഖാൻ, ദുൽഖർ സൽമാൻ, പ്രണവ് മോഹൻലാൽ ഒരേ തൂവൽപക്ഷികൾ', വൈറലായി നടന്റെ വാക്കുകൾ'ആര്യൻ ഖാൻ, ദുൽഖർ സൽമാൻ, പ്രണവ് മോഹൻലാൽ ഒരേ തൂവൽപക്ഷികൾ', വൈറലായി നടന്റെ വാക്കുകൾ

Recommended Video

cmsvideo
Covaxin gets approval for children from 2 to 18

രണ്ടു വയസുമുതലുള്ള കുട്ടികള്‍ക്ക് കോവാക്സിന്‍ നല്‍കാന്‍ കഴിഞ്ഞദിവസം ഡിസിജിഐയുടെ വിദഗ്ധ സമിതി ശുപാര്‍ശ നല്‍കിയിരുന്നു. ഡ്രഗ്സ് കണ്‍ട്രോളര്‍ അന്തിമാനുമതി നല്‍കുന്ന പക്ഷം വാക്സിന്‍ വിതരണത്തിന് എത്തിക്കാനാണ് ശ്രമം നടക്കുന്നത്. അതിന് മുന്‍പ് കമ്പനി വാക്സിന്റെ ഫലപ്രാപ്തിയുമായി ബന്ധപ്പെട്ട് സമര്‍പ്പിക്കുന്ന ഇടക്കാല ഡേറ്റയും വിദഗ്ധ സമിതി പരിശോധിക്കും. കൂടാതെ ഫലപ്രാപ്തിയുമായി ബന്ധപ്പെട്ട് കൂടുതല്‍ വിവരങ്ങള്‍ കമ്പനിയോട് തേടിയേക്കുമെന്നുള്ള റിപ്പോര്‍ട്ടുകള്‍ പുറത്ത് വരുന്നുണ്ട്. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ ഉത്സവ സീസണ്‍ ആരംഭിച്ചിരിക്കുകയാണ്. അതിനാല്‍ കോവിഡ് വര്‍ധിക്കുമോ എന്ന ആശങ്കയിലാണ് വദഗ്ധര്‍. കോവിഡ് നിയമങ്ങള്‍ കര്‍ശനമായി പാലിക്കണമെന്നും, സാമൂഹിക അകലവും, മാസ്‌കും നിര്‍ബന്ധമായും ധരിക്കണമെന്നും ആരോഗ്യ വകുപ്പ് അധികൃതര്‍ കര്‍ശന നിര്‍ദ്ദേശം നല്‍കി.

കാർക്കൂന്തൽ അഴകിൽ നിക്കി ഗൽറാണി; മലയാളികളുടെ പ്രിയപ്പെട്ട നായികയുടെ പുതിയ ചിത്രങ്ങൾ കാണാം

English summary
India ready to cross Rs 100 crore mark on vaccine supply; Vaccine for children next month
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X