കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

രാജ്യത്ത് ഇക്കുറി ലഭിച്ചത് ശരാശരിയിലും അധിക മഴ; കേരളത്തിൽ 25 വരെ മഴയ്ക്ക് സാധ്യത

Google Oneindia Malayalam News

ദില്ലി: രാജ്യത്ത് ആ വർഷം ലഭിച്ചത് ശരാശരിയിലും അധികം മഴ. ജൂൺ ഒന്ന് മുതൽ സെപ്റ്റംബർ എട്ട് വരെയുള്ള കാലയളവിൽ ശരാശരി 782 എംഎം മഴയാണ് ഇക്കുറി ലഭിച്ചത്. സാധാരണ ശരാശരി 764.5 എംഎം മഴയാണ് ഇക്കാലയളവിൽ ലഭിക്കാറുള്ളതെന്ന് കാലാവസ്ഥ കേന്ദ്രങ്ങൾ പറയുന്നു. അതേസമയം വടക്ക് കിഴക്കൻ മേഖലയിൽ 20 ശതമാനത്തോളം മഴയുടെ കുറവാണ് അനുഭവപ്പെട്ടത്.

 ഒരു മികച്ച ഇന്ത്യക്ക് വേണ്ടി.... 'ഫോണ്‍ എടുക്കൂ, ഇന്ത്യയെ പഠിപ്പിക്കൂ'; അണിചേരാം ഈ പദ്ധതിയിൽ ഒരു മികച്ച ഇന്ത്യക്ക് വേണ്ടി.... 'ഫോണ്‍ എടുക്കൂ, ഇന്ത്യയെ പഠിപ്പിക്കൂ'; അണിചേരാം ഈ പദ്ധതിയിൽ

തമിഴ്നാടും റായൽസീമയും ഒഴികെയുള്ള ദക്ഷിണേന്ത്യയിലേയും മധ്യഇന്ത്യയിലേയും മിക്ക പ്രദേശങ്ങളിലും സെപ്റ്റംബർ ആദ്യവാരം കനത്ത മഴയാണ് ലഭിച്ചത്. കേരളം, കർണാടകയുടെ തീരപ്രദേശങ്ങൾ, തെലങ്കാന, സാരാഷ്ട്ര- കച്ച്, കൊങ്കൺൺ ഗോവ, എന്നീ പ്രദേശങ്ങളിലാണ് കനത്ത മഴ ലഭിച്ചത്. മധ്യ ഇന്ത്യയിൽ മാത്രം 19 ശതമാനം അധിക മഴ ലഭിച്ചുവെന്നാണ് കണക്ക്. സെപ്റ്റംബർ ആദ്യവാരം ലഭിച്ച കനത്ത മഴയാണ് ഇതിന് കാരണം.

rain

അതേസമയം വരും ദിവസങ്ങളിലും രാജ്യത്തെ വിവിധ ഇടങ്ങളിൽ കനത്ത മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നൽകുന്നത്. മധ്യപ്രദേശിലും ഗുജറാത്തിലും അിശക്തമായ മഴയ്ക്കാണ് സാധ്യത. അതേസമയം ചെന്നൈയിൽ ചൂട് അനുഭവപ്പെടാൻ സാധ്യതയുണ്ടെന്നും മുന്നറിയിപ്പ് നൽകുന്നു. തമിഴ്നാട്ടിൽ പൊതുവെ മഴ കുറവായിരിക്കും.

അതേസമയം സെപ്ററംബർ രണ്ടാം വാരവും കനത്ത മഴ തുടരുന്നത് കാർഷിക മേഖലയ്ക്ക് തിരിച്ചടിയായേക്കുമെന്നും വിലയിരുത്തലുകളുണ്ട്. ആ മാസം 25 വരെ സംസ്ഥാനത്ത് മഴ തുടരാനാണ് സാധ്യതയെന്നാണ് മുന്നറിയിപ്പ്. ശക്തി കുറഞ്ഞെങ്കിലും ബംഗാൾ ഉൾക്കടലിൽ ഒരു മാസം മുമ്പ് ആരംഭിച്ച ന്യൂനമർദ്ദം ഇപ്പോഴും തുടരുകയാണ്.

English summary
India received more rainfall than average in this monsoon season
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X