കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ആദ്യ റഫേൽ വിമാനം ഇന്ത്യ സ്വീകരിച്ചു: ഫ്രാൻസിലെത്തിയത് ഡെപ്യൂട്ടി ചീഫ് എയർ മാർഷൽ ചൌധുരി

Google Oneindia Malayalam News

പാരീസ്: ഫ്രാൻസിൽ നിന്ന് ആദ്യത്തെ റഫേൽ വിമാനം ഇന്ത്യ സ്വീകരിച്ചു. 36 റാഫേൽ വിമാനങ്ങളിൽ ഒന്നാണ് ഫ്രാൻസ് സന്ദർശനത്തിനിടെ ഡെപ്യൂട്ടി ചീഫ് എയർ മാർഷൽ ചൌധുരിയാണ് യുദ്ധവിമാനം ഏറ്റുവാങ്ങിയത്. റഫേൽ കരാറിൽ നിർണായക പങ്ക് വഹിച്ച എയർ മാർഷൽ ബദൌരിയെയ ഇന്ത്യൻ വ്യോമസേനയുടെ തലവനായി നിയമിച്ചിരുന്നു. വ്യാഴാഴ്ചയായിരുന്നു നിയമനം. റാഫേൽ വിമാനം പറത്തുന്ന സംഘത്തിലും ബദൌരിയ ഉൾപ്പെട്ടിട്ടുണ്ട്. ഒരു മണിക്കൂറോളമാണ് റാഫേൽ വിമാനം പറത്താൻ കഴിയുക.

rafale

2016ലാണ് 59,000 കോടിയുടെ കരാറിന് അന്തിമ അംഗീകാരം ലഭിച്ചത്. ഒക്ടോബർ എട്ടിന് ഫ്രാൻസിൽ നടക്കുന്ന ചടങ്ങിൽ കേന്ദ്ര പ്രതിരോധമന്ത്രി രാജ്നാഥ് സിംഗും ഫ്രാൻസിലെത്തും. അദ്ദേഹത്തിന് പുറമേ ഫ്രഞ്ച് പ്രതിരോധമന്ത്രിയും ചടങ്ങിനെത്തും.

യുഎസ് സന്ദർശനം ഇന്ത്യയെ ലോകരാജ്യങ്ങൾക്കിടെ ആഗോള നേതാവാക്കി മാറ്റുമെന്ന് മോദിയുഎസ് സന്ദർശനം ഇന്ത്യയെ ലോകരാജ്യങ്ങൾക്കിടെ ആഗോള നേതാവാക്കി മാറ്റുമെന്ന് മോദി

അടുത്ത മെയ് മാസത്തോടെ പത്ത് പൈലറ്റുമാരുടെ പരിശീലനം പൂർത്തിയാക്കിയ ശേഷം ആദ്യ റഫേൽ വിമാനം അംബാലയിലിറങ്ങും. ഫ്രാൻസിൽ നിന്ന് 10 പൈലറ്റുമാരും 10 ഫ്ലൈറ്റ് എൻജിനീയർമാരും 40 ടെക്നീഷ്യന്മാരുമാണ് ഇന്ത്യയിലെത്തുക. 36 റഫേൽ വിമാനങ്ങളിൽ എട്ടെണ്ണം ഇരട്ട സീറ്റുള്ളവയാണ്. ഇവ 2022 ഏപ്രിൽ മാസത്തോടെ ഇന്ത്യയ്ക്ക് കൈമാറും. റഫേൽ കരാറുമായി ബന്ധപ്പെട്ട് 34000 കോടിയാണ് ഇന്ത്യ ഇതിനകം ഫ്രാൻസിന് കൈമാറിയിട്ടുള്ളത്.

English summary
India receives first Rafale fighter jet from France
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X