ഇന്ത്യയില്‍ പ്രതിദിന കൊവിഡ് രോഗികളുടെ എണ്ണത്തില്‍ വന്‍വര്‍ധന; 38902 പേര്‍ക്ക് കൊവിഡ്
ദില്ലി: ഇന്ത്യയില്‍ പ്രതിദിന കൊവിഡ് രോഗികളുടെ എണ്ണത്തില്‍ വന്‍വര്‍ധന.24 മണിക്കൂറില്‍ 38902 പേര്‍ക്കാണ് ഇന്ത്യയില്‍ കൊവിഡ് സ്ഥിരീകരിച്ചത്. ഇതോടെ രാജ്യത്തെ കൊവിഡ് രോഗികള്‍ 1077618 ആയി.
ഇക്കഴിഞ്ഞ 24 മണിക്കൂറിനിടെ ഇന്ത്യയില്‍ 534 പേരാണ് കൊവിഡ് ബാധയെ തുടര്‍ന്ന് മരണപ്പെട്ടത്. ഇതോടെ ഇന്ത്യയില്‍ ആകെ കൊവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 26,816 ആയി. രാജ്യത്ത് ശനിയാഴ്ച്ച മാത്രം 358127 സാമ്പികളുകള്‍ കൊവിഡ് പരിശോധന നടത്തി.

മഹാരാഷ്ട്രയില്‍ മാത്രം 24 മണിക്കൂറിനിടെ 8308 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്.144 പേര്‍ മരണപ്പെടുകയും ചെയ്തു. അതേസമയം 24 മണിക്കൂറില്‍ 5307 പേര്‍ക്ക് കൊവിഡ് ഭേദമായിട്ടുണ്ട്. ഇതോടെ സംസ്ഥാനത്തെ കൊവിഡ് രോഗികളുടെ എണ്ണം മൂന്ന് ലക്ഷം കടന്നിരിക്കുകയാണ്. മഹാരാഷ്ട്രയില്‍ ഇതുവരേയും 165663 പേര്‍ക്ക് രോഗം ഭേദമാവുകയും 11596 പേര്‍ മരണപ്പെടുകയും ചെയ്തിട്ടുണ്ട്.
ഇന്ത്യയില്‍ കൊറോണ അതിന്റെ ഏറ്റവും മോശമായ അവസ്ഥയിലേക്ക് മാറിയിരിക്കുകയാണെന്ന്് ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍ ആശങ്ക പ്രകടിപ്പച്ചിരുന്നു. ഇതോടൊപ്പം സാമൂഹിക വ്യാപനം തുടങ്ങിയിരിക്കുന്നുവെന്നും സംഘടന വ്യക്തമാക്കി. കഴിഞ്ഞ ദിവസം 34000 കേസുകള്‍ റിപ്പോര്‍ട്ടുകള്‍ ചെയ്ത സാഹചര്യത്തിലായിരുന്നു ഐഎംഎയുടെ പ്രതികരണം. അതേസമയം ഇന്നും കൊവിഡ് കേസുകള്‍ ഉയരുകയാണ് ചെയ്യുന്നകത്.
അതേസമയം സാമൂഹിക വ്യാപനം ഇതുവരെ ഉണ്ടായിട്ടില്ലെന്നാണ് കേന്ദ്ര ആരോഗ്യ മന്ത്രാലയം പറയുന്നത്. ഇതിന് വിരുദ്ധമാണ് ഐഎംഎയുടെ പ്രസ്താവനകള്‍. അമേരിക്കക്കും ബ്രസീലിനും ശേഷം ലോകത്ത് ഏറ്റവും കൂടുതല്‍ കൊറോണ രോഗം റിപ്പോര്‍ട്ട് ചെയ്ത രാജ്യമാണ് ഇന്ത്യ.
അതേസമയം രാജ്യത്ത് 6 ലക്ഷത്തിലധികം പേര്‍ക്ക് രോഗം ഭേദമായെന്നത് ആശ്വസിക്കാവുന്ന കാര്യമാണ്.
കൊവിഡ് നിയന്ത്രണ വിധേയമാക്കാന്‍ ഏറെ പ്രയാസകരമായ സാഹചര്യമാണെന്നും ഡോക്ടര്‍ മോങ്ക വ്യക്തമാക്കിയിരുന്നു. എന്നാല്‍ ദില്ലിയില്‍ ഒരു പക്ഷേ രോഗം നിയന്ത്രണ വിധേയമാക്കാന്‍ സാധിച്ചേക്കും. മഹാരാഷ്ട്ര, കര്‍ണാടകസ കേരളം, ഗോവ, മധ്യപ്രദേശ് എന്നിവിടങ്ങളിലെ ഗ്രാമീണ മേഖലകളിലെ അവസ്ഥ എന്താണ് എന്നും ഡോക്ടര്‍ മോങ്ക ചോദിക്കുന്നു. വിഷയത്തില്‍ കേന്ദ്രസര്‍ക്കാര്‍ കൂടുതലായി ഇടപെടണമെന്നും അവര്‍ സൂചിപ്പിച്ചു.












Click it and Unblock the Notifications