കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഇന്ത്യയില്‍ 24 മണിക്കൂറിനിടെ 3,11170 കൊവിഡ് കേസുകള്‍, 4077 മരണങ്ങള്‍, കൂടുതല്‍ കേസ് കര്‍ണാടകയില്‍

Google Oneindia Malayalam News

ദില്ലി: ഇന്ത്യയില്‍ 24 മണിക്കൂറിനിടെ 3,11170 കൊവിഡ് കേസുകള്‍. 4077 പേര്‍ കൊവിഡ് ബാധിച്ച് മരിച്ചു. കര്‍ണാടകത്തിലാണ് ഏറ്റവുമധികം കൊവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. 24 മണിക്കൂറിനിടെ 41664 കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. മഹാരാഷ്ട്ര തൊട്ടുപിന്നിലുണ്ട്. 34848 കേസുകളാണ് മഹാരാഷ്ട്രയിലുള്ളത്. അതേസമയം മഹാരാഷ്ട്രയില്‍ കേസുകള്‍ കുറഞ്ഞുവരുന്ന ട്രെന്‍ഡ് ആശ്വാസം പകരുന്നത്. തമിഴ്‌നാട്ടില്‍ 33658 കേസുകളാണ് ഉള്ളത്. കേരളത്തില്‍ 32680 കേസുകളും ആന്ധ്രപ്രദേശില്‍ 22517 കേസുകളും രേഖപ്പെടുത്തി.

1

ഈ അഞ്ച് സംസ്ഥാനങ്ങളിലാണ് ഇന്ത്യയിലെ മൊത്തം കേസുകളുടെ 53.15 ശതമാനവും ഉള്ളത്. കര്‍ണാടകം മാത്രമാണെങ്കില്‍ അത് 13.39 ശതമാനം വരും. കൂടുതല്‍ മരമങ്ങള്‍ മഹാരാഷ്ട്രയിലാണ് നടന്നത്. ഇവിടെ 960 പേര്‍ കൊവിഡ് ബാധിച്ച് മരിച്ചു. കര്‍ണാടകത്തില്‍ 349 പേര്‍ മരിച്ചു. ഇതിനിടെ സ്പുട്‌നിക്ക് വാക്‌സിന്റെ രണ്ടാം പാക്കേജ് ഇന്ത്യയിലെത്തി. ഹൈദരാബാദില്‍ തന്നെയാണ് ഇത് ഇറക്കിയത്. മഹാരാഷ്ട്രയിലെ താനെയില്‍ 1490 കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു. അഞ്ച് ലക്ഷത്തോളം കൊവിഡ് കേസുകളാണ് ഇതുവരെ താനെയില്‍ രേഖപ്പെടുത്തിയിരിക്കുന്നത്. 57 പേര്‍ കൂടി മരിച്ചു. ഇതുവരെ 8427 പേര്‍ താനെയില്‍ മരിച്ചു.

ടൗട്ടേ ചുഴലിക്കാറ്റ് ഗോവന്‍ തീരത്ത്; പനാജിയില്‍ നിന്നുള്ള ചിത്രങ്ങള്‍ കാണാം

ഛത്തീസ്ഗഡില്‍ 24 മണിക്കൂറിനിടെ 7664 പുതിയ രോഗികളാണ് ഉണ്ടായിരിക്കുന്നത്. മരണനിരക്കും ഭയപ്പെടുത്തുന്നതാണ്. 129 പേരാണ് കൊവിഡ് ബാധിച്ച് മരിച്ചത്. ഇതുവരെ 11590 പേരാണ് സംസ്ഥാനത്ത് മരിച്ചത്. ഒരു ലക്ഷത്തില്‍ അധികം ആക്ടീവ് കേസുകളും ഇപ്പോള്‍ ഛത്തീസ്ഗഡില്‍ ഉണ്ട്. അസമില്‍ 5347 പുതിയ കൊവിഡ് കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. 63 പേര്‍ കൂടി കൊവിഡ് ബാധിച്ച് മരിച്ചു. അതേസമയം ഇന്ത്യ ജൂലായ് മാസത്തോടെ 51.6 കോടി വാക്‌സിന്‍ ഡോസുകള്‍ ലഭ്യമാക്കുമെന്ന് കേന്ദ്ര ആരോഗ്യ മന്ത്രി ഹര്‍ഷ വര്‍ധന്‍ പറഞ്ഞു. ഇതുവരെ മുന്‍ഗണനാ ക്രമത്തില്‍ 18 കോടി പേര്‍ക്കാണ് വാക്‌സിന്‍ നല്‍കിയിരിക്കുന്നത്.

നടി അലേഖ്യ ഹരികയുടെ ഏറ്റവും പുതിയ ചിത്രങ്ങള്‍ കാണാം

English summary
india recorded 311170 covid cases in 24 hours, 4077 more deaths too
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X